Death |ഓടിക്കൊണ്ടിരുന്ന ബൈക്കിന് തീപിടിച്ച് പൊള്ളലേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു
- Published by:Sarath Mohanan
 - news18-malayalam
 
Last Updated:
തീ ശരീരത്തിലേക്ക് ആളിപ്പടരുന്നതിനിടയില്‍ യുവാവ് നിര്‍മാണത്തിലിരിക്കുന്ന വീട്ടിലേക്ക് ഓടിക്കയറുകയായിരുന്നു.
കണ്ണൂര്‍: കൂത്തുപറമ്പില്‍ ഓടിക്കൊണ്ടിരുന്ന ബൈക്കിന് തീ പിടിച്ച് പൊള്ളലേറ്റ് കോഴിക്കോട് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. കൂത്തുപറമ്പ് നരവൂര്‍ സ്വദേശി അനീഷ് കുമാര്‍(45) ആണ് മരിച്ചത്.
വ്യാഴാഴ്ച വൈകുന്നേരം ആറിനാണ് പാലത്തിന്‍കര - പാലാപറമ്പ് റോഡില്‍ ലക്ഷം വീട് കോളനിക്ക് സമീപത്ത് വച്ച് അനീഷ് സഞ്ചരിച്ച ബൈക്കിന് തീ പിടിച്ചത്.
തീ ശരീരത്തിലേക്ക് ആളിപ്പടരുന്നതിനിടയില്‍ യുവാവ് നിര്‍മാണത്തിലിരിക്കുന്ന വീട്ടിലേക്ക് ഓടിക്കയറുകയായിരുന്നു. തൊഴിലാളികള്‍ തീകെടുത്തിയ ശേഷം കൂത്തുപറമ്പ് താലൂക്ക് ആശുപത്രിയില്‍ എത്തിക്കുകയാണുണ്ടായത്. പരിക്ക് ഗുരുതരമായതിനെ തുടര്‍ന്നാണ് വിദഗ്ദ്ധ ചികിത്സക്കായി കോഴിക്കോട്ടേക്ക് കൊണ്ടുപോയത്.
അറുപത് ശതമാനത്തിലധികം പൊള്ളലേറ്റ അനീഷിനെ ആദ്യം കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റുകയും പിന്നീട് സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുകയുമായിരുന്നു.
advertisement
കൂത്തുപറമ്പ് പോലീസ് ഇന്നലെ തന്നെ സംഭവ സ്ഥലത്തെത്തി അന്വേഷണം നടത്തിയിരുന്നു. കൂടുതല്‍ തെളിവുകള്‍ ശേഖരിക്കുന്നതിന്റെ ഭാഗമായി ശ്രീജ സഞ്ചീവിന്റെ നേതൃത്വത്തിലുള്ള ഫോറന്‍സിക്ക് സംഘം സ്ഥലത്തെത്തി പരിശോധന നടത്തി.
പരിശോധന ഫലം വന്ന ശേഷം മാത്രമെ തീപിടിത്തം എങ്ങനെയുണ്ടായി എന്ന കാര്യത്തില്‍ വ്യക്തതയുണ്ടാകുവെന്ന് പോലീസ് പറഞ്ഞു.
Accident | പുതിയതായി വാങ്ങിയ കാർ അച്ഛൻ ഓടിക്കുന്നതിനിടെ അപകടം; മകന് ദാരുണാന്ത്യം
ഇടുക്കി: പുതിയതായി വാങ്ങിയ കാർ അപകടത്തിൽപ്പെട്ട് പത്ത് വയസുകാരൻ മരിച്ചു. അഛന്‍ ഓടിച്ച കാറിടിച്ചാണ് ഉടുമ്പന്നൂര്‍ കുളപ്പാറ കാരകുന്നേല്‍ റെജിലിന്റെ മകന്‍ മുഹമ്മദ് സാജിത് (10) മരിച്ചത്. വ്യാഴാഴ്ച പകല്‍ പതിനൊന്ന് മണിയോടെ വീടിന് സമീപത്താണ് അപകടം ഉണ്ടായത്.
advertisement
കഴിഞ്ഞ ദിവസം വാങ്ങിയ കാര്‍ വീട്ടുമുറ്റത്തു നിന്ന് റോഡിലേക്കിറക്കുമ്പോള്‍ നിയന്ത്രണം വിട്ട് മതിലില്‍ ചാരി നിന്ന സാജിതിനെ ഇടിക്കുകയായിരുന്നു. ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. ഹസീനയാണ് സാജിതിന്‍റെ അമ്മ. അജ്മൽ സഹോദരനാണ്. സംഭവത്തിൽ പൊലീസ് കേസെടുത്തിട്ടുണ്ട്.
Bike hits bullock cart| ബൈക്ക് കാളവണ്ടിയില്‍ ഇടിച്ചു; അടിമാലിയില്‍ യുവാക്കള്‍ക്ക് ദാരുണാന്ത്യം
ഇടുക്കി: ബൈക്ക് കാളവണ്ടിയില്‍ (Bike hits bullock) ഇടിച്ച് രണ്ട് യുവാക്കള്‍ മരിച്ചു. രാജകുമാരി കജനാപ്പാറ സ്വദേശിയായ പ്രഭു, മനോഹരന്‍ ബോഡി നായ്ക്കന്നൂര്‍ ന്യൂ കോളനി സ്വദേശി പ്രദീപ് എന്നിവരാണ് അപകടത്തില്‍ മരിച്ചത്.
advertisement
കഴിഞ്ഞ ദിവസം  ഇരുവരും ബോഡി നായ്ക്കന്നൂര്‍ മൂന്നാര്‍ റോഡിലൂടെ യാത്ര ചെയ്യുന്നതിനിടെയാണ് അപകടം സംഭവിച്ചത്. കാളവണ്ടിയുടെ പിൻഭാഗത്ത്  ഇടിച്ച യുവാക്കള്‍ റോഡിലേക്ക് തെറിച്ച് വീഴുകയായിരുന്നു.
വീഴ്ചയില്‍ ഇരുവരുടെയും തലയ്ക്ക് ഗരുതരമായി പരിക്ക് സംഭവിച്ചിരുന്നു. അതുവഴി വന്ന യാത്രക്കാരാണ് അപകട വിവരം പോലീസിനെ അറിയിച്ചത്.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
February 18, 2022 9:53 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
Death |ഓടിക്കൊണ്ടിരുന്ന ബൈക്കിന് തീപിടിച്ച് പൊള്ളലേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു


