TRENDING:

ആളുമാറി; രോഗം മാറിയ ആൾക്കു പകരം കോവിഡ് ബാധിതനെ വിട്ടയച്ചു; ആശുപത്രി അധികൃതർക്ക് ഗുരുതര വീഴ്ച

Last Updated:

രണ്ടുപേരുടെയും പേരിലെ സമാനതയാണ് അബദ്ധം സംഭവിക്കാൻ കാരണമെന്നാണ് ആശുപത്രി അധികൃതർ പറയുന്നത്

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ഗുവാഹത്തി: രോഗമുക്തി നേടിയയാൾക്കുപകരം കോവിഡ് ബാധിതനെ വിട്ടയച്ചത് വിവാദമായി. അസുഖം മാറിയവരുടെ പട്ടികയിൽ ഉൾപ്പെടുത്തിയാണ് കോവിഡ് ബാധിതനെ വീട്ടിലേക്ക് പറഞ്ഞയച്ചത്. അസമിലെ ദറാങിലെ മംഗൽദായി സിവിൽ ആശുപത്രിയിലാണ് സംഭവം.
advertisement

രണ്ടുപേരുടെയും പേരിലെ സമാനതയാണ് അബദ്ധം സംഭവിക്കാൻ കാരണമെന്നാണ് ആശുപത്രി അധികൃതർ പറയുന്നത്. ഏതായാലും സംഭവം വിവാദമായതോടെ ഉന്നതതല അന്വേഷണത്തിന് ജില്ലാ ഭരണകൂടം ഉത്തരവിട്ടു. മജിസ്‌ട്രേറ്റ് തല അന്വേഷണമാണ് നടക്കുക.

അന്യസംസ്ഥാനത്തുനിന്ന് മടങ്ങിയെത്തിയ തൊഴിലാളിയുടെയും മറ്റൊരാളുടെയും പേരുകളിലെ സാമ്യമാണ് വിനയായത്. കുടിയേറ്റ തൊഴിലാളി ജൂൺ അഞ്ചു മുതൽ ചികിത്സയിലാണ്. അതേ പേരുള്ള മറ്റൊരാൾ ജൂൺ മൂന്നു മുതൽ കോവിഡ് ബാധിതനായി ചികിത്സയിലുണ്ടായിരുന്നു. ഇരുവരുടെയും സ്വദേശം ദാൽഗാവ് ആയിരുന്നതും ആശയകുഴപ്പം സൃഷ്ടിച്ചു.

TRENDING:Unlock 1.0 Kerala ഞായറാഴ്ച്ച സമ്പൂർണ ലോക്ക്ഡൗൺ; ആരാധനാലയങ്ങൾക്കും പരീക്ഷകൾക്കും ഇളവ് [NEWS]സാമൂഹ്യ അകലം പാലിക്കുന്നില്ല; രാഷ്ട്രീയ പാർട്ടികളെ വിമർശിച്ചു കണ്ണൂർ കളക്ടർ [NEWS]പൊറോട്ട ആരാധകർ ആശ്വസിക്കൂ; റസ്റ്റോറന്റിൽ പോയി കഴിക്കുന്ന പൊറോട്ടയ്ക്ക് 18ശതമാനം ജിഎസ്ടി ഇല്ല [NEWS]

advertisement

ഇതിൽ ജൂൺ മൂന്നു മുതൽ ചികിത്സയിലുണ്ടായിരുന്നയാൾ കോവിഡ് മുക്തി നേടി. എന്നാൽ ആശുപത്രി അധികൃതർ ഡിസ്ചാർജ് ചെയ്തത് കുടിയേറ്റ തൊഴിലാളിയെ. രാത്രി ഒമ്പതുമണിയോടെ ആംബുലൻസിൽ വീട്ടിലെത്തിച്ചശേഷമാണ് ആശുപത്രി അധികൃതർക്ക് അബദ്ധം മനസിലായത്. ഉടൻ തന്നെ രോഗിയെ തിരികെ വിളിക്കുകയും ഇയാളുടെ വീട്ടുകാരെ ക്വറന്‍റീനിലാക്കുകയും ചെയ്തു. എന്നാൽ പിറ്റേദിവസം നടത്തിയ പരിശോധനയിൽ കുടിയേറ്റ തൊഴിലാളിയായ രോഗിയുടെ പരിശോധന ഫലവും നെഗറ്റീവായി.

മലയാളം വാർത്തകൾ/ വാർത്ത/Corona/
ആളുമാറി; രോഗം മാറിയ ആൾക്കു പകരം കോവിഡ് ബാധിതനെ വിട്ടയച്ചു; ആശുപത്രി അധികൃതർക്ക് ഗുരുതര വീഴ്ച
Open in App
Home
Video
Impact Shorts
Web Stories