കോവിഡ് പശ്ചാത്തലത്തിലുള്ള പെരുമാറ്റത്തിൽ സിപിഎമ്മിനെയും കോൺഗ്രസിനെയും പരോക്ഷമായി വിമർശിച്ച് കണ്ണൂർ ജില്ലാ കളക്ടർ. "മന്ത് ഒരു കാലിലായാലും മന്ത് തന്നെ" എന്ന തലകെട്ടോടുകൂടിയുള്ള കളക്ടർ ടിവി സുഭാഷിന്റെ ഫേസ്ബുക്ക് കുറിപ്പിലാണ് വിമർശനം.
വിവിധ മതവിഭാഗങ്ങൾ കാണിച്ച ഉദാത്ത മാതൃക ജനപ്രതിനിധികൾ ഉൾപ്പെടെയുള്ള രാഷ്ട്രീയ പ്രവർത്തകർ കാണിക്കുന്നില്ല എന്നാണ് കളക്ട്റുടെ ആക്ഷേപം. നിലവിലെ സാഹചര്യത്തിൽ അനുശോചനവും ആഹ്ലാദപ്രകടനം തെറ്റാണെന്ന് കലക്ടർ വ്യക്തമാക്കുന്നു.
പി കെ കുഞ്ഞനന്തന്റെ സംസ്കാരത്തിൽ സാമൂഹിക അകലം കൃത്യമായി പാലിക്കപ്പെട്ടില്ലെന്ന് നവ മാധ്യമങ്ങളിൽ ആരോപണം ഉയർന്നിരുന്നു. കണ്ണൂർ കോർപ്പറേഷൻ ഡെപ്യൂട്ടി മേയർ തെരഞ്ഞെടുപ്പിന് ശേഷമുള്ള യുഡിഎഫിന്റെ ആഹ്ലാദ പ്രകടനവും വിമർശനത്തിന് വഴിവെച്ചു. ഈ പശ്ചാത്തലത്തിലാണ് കളക്ടറുടെ ഫേസ്ബുക്ക് കുറിപ്പ്
"നമ്മുടെ കുട്ടികൾ ഇതെല്ലാം കാണുന്നുണ്ട് അവരെ പിന്നീട് നന്നാക്കിക്കളയാം എന്ന് വ്യമോഹിക്കേണ്ട," ഈ മുന്നറിയിപ്പോടു കൂടിയാണ് കുറിപ്പ് സമാപിക്കുന്നത്.
Published by:user_49
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
സാമൂഹ്യ അകലം പാലിക്കുന്നില്ല; രാഷ്ട്രീയ പാർട്ടികളെ വിമർശിച്ചു കണ്ണൂർ കളക്ടർ
ഓപ്പറേഷന് 'അരിക്കൊമ്പന്' വൈകും; 29 വരെ മയക്കുവെടി വെക്കരുതെന്ന് ഹൈക്കോടതി ഉത്തരവ്
'നുണപ്രചരണത്തിന് കിട്ടിയ തിരിച്ചടി; രാജ്യത്തെ കുറിച്ചും പ്രധാനമന്ത്രിയെ കുറിച്ചും എന്തും വിളിച്ചു പറയാമെന്ന രാഹുലിന്റെ ധാർഷ്ട്യത്തിന് കോടതി പൂട്ടിട്ടു'; കെ സുരേന്ദ്രന്
കോഴിക്കോട് മെഡിക്കൽകോളേജിൽ യുവതിയെ ലൈംഗികമായി പീഡിപ്പിച്ച ജീവനക്കാരനെ പിരിച്ചുവിട്ടു; അഞ്ച് ജീവനക്കാർക്ക് സസ്പെൻഷൻ