പൊറോട്ട ആരാധകർ ആശ്വസിക്കൂ; റസ്റ്റോറന്റിൽ പോയി കഴിക്കുന്ന പൊറോട്ടയ്ക്ക് 18ശതമാനം ജിഎസ്ടി ഇല്ല
Last Updated:
റസ്റ്റോറന്റിൽ പോയി അടുത്ത പൊറോട്ട ഓർഡർ ചെയ്യാൻ മടിക്കേണ്ട. റൊട്ടിയുടെ അതേ ജി എസ് ടി മാത്രമാണ് റസ്റ്റോറന്റിൽ പൊറോട്ടയ്ക്ക് ഈടാക്കുക.
ന്യൂഡൽഹി: കഴിഞ്ഞദിവസമാണ് പൊറോട്ടയ്ക്ക് 18ശതമാനം ജി.എസ്.ടി ഏർപ്പെടുത്തുന്ന വാർത്ത എത്തിയത്. പൊറോട്ട റൊട്ടി അല്ലാത്തതിനാൽ അഞ്ചു ശതമാനമല്ല 18 ശതമാനമാണ് ജി എസ് ടി ഈടാക്കേണ്ടതെന്ന് കർണാടക അതോറിറ്റി ഫോർ അഡ്വാൻസ്ഡ് റൂളിങ് ഉത്തരവിടുകയായിരുന്നു. അതേസമയം, പൊറോട്ടയ്ക്ക് 18 ശതമാനം ജി എസ് ടി ഈടാക്കാനുള്ള തീരുമാനത്തിനെതിരെ സമൂഹമാധ്യമങ്ങളിൽ പ്രതിഷേധം വ്യാപകമാകുകയാണ്. ഫുഡ് ഫാസിസം എന്നുവരെ ചിലർ ഇതിനെ വിശേഷിപ്പിച്ചു.
നിലവിലെ സാമ്പത്തികസാഹചര്യത്തിൽ എടുത്ത തീരുമാനം ശരിക്കും എന്താണ്?
പൊറോട്ടയ്ക്ക് ഉയർന്ന ജി.എസ്.ടി ഏർപ്പെടുത്താനുള്ള തീരുമാനത്തിനെതിരെ സമൂഹത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് പ്രതിഷേധം ഉയർന്നു കഴിഞ്ഞു. അതേസമയം, ഇത് സംബന്ധിച്ച് പുറത്തുവന്ന റിപ്പോർട്ടുകൾ പലപ്പോഴും യുക്തരഹിതമാണെന്ന് തോന്നിച്ചു. പൊറോട്ടയ്ക്ക് അധിക ജി.എസ്.ടി ഏർപ്പെടുത്താനുള്ള തീരുമാനമാണോ വിചിത്രം അതോ അത് റിപ്പോർട്ട് ചെയ്ത രീതിയാണോ വിചിത്രം? ഒന്ന് നോക്കാം.
പൊറോട്ടയ്ക്ക് 18 ശതമാനം ജിഎസ്ടി ഈടാക്കാമെന്ന കര്‍ണാടക അതോറിറ്റി ഫോര്‍ അഡ്വാന്‍ഡ്‌സ് റൂളിങിന്റെ ഉത്തരവ്. പൊറോട്ട റൊട്ടി അല്ലാത്തതിനാല്‍ അഞ്ചുശതമാനമല്ല 18 ശതമാനമാണ് ജിഎസ്ടി ഈടാക്കേണ്ടതെന്നാണ് എഎആർ ഉത്തരവിട്ടിരിക്കുന്നത്.
advertisement
You may also like:ട്രയൽ ക്ലാസുകൾ കഴിഞ്ഞു; തിങ്കളാഴ്ച മുതൽ വിക്ടേഴ്സിൽ പുതിയ ക്ലാസുകൾ [NEWS]രോഗവ്യാപനം തടയാൻ സാമൂഹിക അകലത്തേക്കാൾ ഫലപ്രദം മാസ്ക്: പഠനം [NEWS] ആരാധനാലയങ്ങൾ തുറന്നു; ഞായറാഴ്ച സമ്പൂർണ ലോക്ഡൗൺ എന്ന് സർക്കാർ; ആശയക്കുഴപ്പം തുടരുന്നു [NEWS]
advertisement
എന്തുകൊണ്ട് പൊറോട്ട ? ഏതു തരത്തിലുള്ള പൊറോട്ട?
ഫ്രോസൻ പൊറോട്ട പ്രിസർവ്ഡ് ആണ്. ഒപ്പം, സീൽ ചെയ്തതും പായ്ക്ക് ചെയ്തതും ബ്രാൻഡ് ചെയ്തതുമാണ്. അതുകൊണ്ട് തന്നെ ഇത് ഉയർന്ന നിരക്കിൽ വിൽക്കാവുന്നതാണ്. ഇത് ഒരു മുഖ്യാഹാരം അല്ല. അതുകൊണ്ട് തന്നെ ടാക്സ് നൽകാൻ പറ്റുന്നവർ മാത്രമായിരിക്കും ഇത് വാങ്ങുക. ബിസ്കറ്റ്, പേസ്ട്രി, കേക്കുകൾ എന്നിവയ്ക്ക് പോലും 18 ശതമാനം ജി എസ് ടി ഉണ്ട്. ശീതീകരിച്ച പൊറോട്ടകൾ സാധാരണ റൊട്ടിയുമായോ റസ്റ്റോറന്റിൽ വിളമ്പുന്ന പൊറോട്ടയുമായോ താരതമ്യം ചെയ്യാൻ കഴിയില്ല.
advertisement
റൊട്ടിയും, പൊറോട്ടയും ഒരു റസ്റ്റോറന്റിൽ വിളമ്പുകയോ, ടേക്ക് എവേയിൽ നൽകുകയോ ചെയ്യുമ്പോൾ 5ശതമാനം ജി എസ് ടിയാണ് ഈടാക്കുന്നതെന്നതും ശ്രദ്ധിക്കേണ്ടതാണ്. പ്രൊസസ് ചെയ്തതോ പായ്ക്ക് ചെയ്തതോ ആയ ഭക്ഷണങ്ങൾക്ക് ഉയർന്ന നിരക്കിൽ നികുതി ചുമത്തുന്നത് ലോകവ്യാപകമാണ്. ഉദാഹരണത്തിന് പാൽ നികുതിരഹിതമാണ്. എന്നാൽ, ടെട്രാപാക്ക് പാലിന് അഞ്ച് ശതമാനവും കണ്ടൻസ്ഡ് പാലിന് 12 ശതമാനവും ടാക്സ് ഈടാക്കുന്നുണ്ട്.
എഫ് എം സി ജി കമ്പനികളായ നെസ് ലെ, ഹിന്ദുസ്ഥാൻ ലിവർ, കൊക്കോ കോള, പെപ്സി പാക്ക് ചെയ്ത ഭക്ഷണസാധനങ്ങൾ ഉയർന്ന വിലയിൽ വിറ്റ് കൂടുതൽ ലാഭമുണ്ടാക്കുന്നു. സാമ്പത്തികമായി മെച്ചപ്പെട്ട് നിൽക്കുന്നവർ ആണ് ഈ സാധനങ്ങൾ കാണുന്നത്. അതുകൊണ്ട് തന്നെ അത്തരത്തിലുള്ള വസ്തുക്കൾക്ക് നികുതിയും കൂടുതലാണ്.
advertisement
അതുകൊണ്ട്, റസ്റ്റോറന്റിൽ പോയി അടുത്ത പൊറോട്ട ഓർഡർ ചെയ്യാൻ മടിക്കേണ്ട. റൊട്ടിയുടെ അതേ ജി എസ് ടി മാത്രമാണ് റസ്റ്റോറന്റിൽ പൊറോട്ടയ്ക്ക് ഈടാക്കുക.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
June 13, 2020 2:26 PM IST
മലയാളം വാർത്തകൾ/ വാർത്ത/India/
പൊറോട്ട ആരാധകർ ആശ്വസിക്കൂ; റസ്റ്റോറന്റിൽ പോയി കഴിക്കുന്ന പൊറോട്ടയ്ക്ക് 18ശതമാനം ജിഎസ്ടി ഇല്ല