രോഗം സ്ഥിരീകരിച്ച ശേഷം രോഗമില്ലെന്ന് സാമൂഹ്യ മാധ്യമങ്ങൾ വഴി പ്രചരിപ്പിച്ചു എന്നാണ് 28 കാരന് എതിരെയുള്ള പരാതി. പരാതിയിൽ മുഴക്കുന്ന് പോലീസ് കേസ് രജിസ്റ്റർ ചെയ്തു.
എന്നാൽ എയർ ഇന്ത്യ എക്സ്പ്രസ്
ജീവനക്കാരൻ സംഭവം വിവരിക്കുന്നത് ഇങ്ങനെ :
വന്ദേ ഭാരത് മിഷൻ ഭാഗമായി പ്രവാസികളെ നാട്ടിലെത്തിക്കാൻ കഴിഞ്ഞ മാസം പന്ത്രണ്ടാം തീയതി ഡ്യൂട്ടി എടുത്തിരുന്നു. അന്നുതന്നെ കോവിഡ് പരിശോധനയ്ക്ക് വിധേയനായി. പിന്നെ ഒരാഴ്ച ഹോട്ടലിൽ നിരീക്ഷണത്തിൽ കഴിഞ്ഞു. കഴിഞ്ഞ 12 നും 17 നും നടന്ന പരിശോധനാഫലം നെഗറ്റീവ് ആയിരുന്നു. തുടർന്ന് വീട്ടിലേക്ക് പോയി.
advertisement
26 ന് വീണ്ടും ഡ്യൂട്ടിക്ക് ഹാജരാകണം എന്ന് നിർദ്ദേശം വന്നു. ഡ്യൂട്ടിക്ക് ഹാജരാക്കാൻ , അതിനുമുൻപ് ഇരുപത്തിമൂന്നാം തീയതി നിയമപ്രകാരം വീണ്ടും പരിശോധന നടത്തി. ഫലം നെഗറ്റീവ് ആയിരുന്നു. ഇരുപത്തിയാറാം തീയതി പ്രവാസികളെ ദുബായിൽ നിന്ന് നാട്ടിലെത്തിക്കാനുള്ള ഉള്ള വിമാനത്തിൽ ഡ്യൂട്ടി എടുത്തു. മടങ്ങിവന്ന് പരിശോധനയ്ക്ക് വിധേയനായി. ഹോട്ടലിൽ കഴിയുമ്പോൾ മുപ്പതാം തീയതി വന്ന പരിശോധനാഫലം പോസിറ്റീവ് ആയിരുന്നു.
TRENDING:ചൈന അതിർത്തിയിൽ സംഘർഷം; ഇന്ത്യൻ കേണലിനും രണ്ട് സൈനികർക്കും വീരമൃത്യു [NEWS]India- China Border Faceoff| അരനൂറ്റാണ്ടിനിടെ ഇന്ത്യയും ചൈനയും മുഖാമുഖം വന്നപ്പോൾ സംഭവിച്ചത് [NEWS]പതിനായിരത്തിന്റെ ബിൽ കുറയ്ക്കാൻ രാജമ്മയും സിനിമയിൽ അഭിനയിക്കണോ? [NEWS]
എയർ ഇന്ത്യ എക്സ്പ്രസ് ജീവനക്കാരൻ കോവിഡ് ബാധിതൻ ആണ് എന്ന വിവരം നാട്ടിൽ പാട്ടായി . പന്ത്രണ്ടാം തീയതി മുതൽ രോഗ ബാധിതനായിരുന്നു എന്ന് പലരും തെറ്റിദ്ധരിച്ചു. ആദ്യ ക്വറന്റീൻ കാലാവധി കഴിഞ്ഞ ശേഷം കണ്ട സുഹൃത്തുക്കൾ ഭയചകിതരായി. എന്നാൽ ആ ഘട്ടത്തിൽ ഒന്നും തനിക്ക് കോവിഡ്19 ഇല്ലായിരുന്നു എന്നും ബോധ്യപ്പെടുത്താനാണ് ആണ് അടുത്ത സുഹൃത്തുക്കൾക്ക് ആദ്യമൂന്ന് പരിശോധനാഫലങ്ങൾ അയച്ചുകൊടുത്തത്. വാട്സാപ്പ് വഴി അയച്ചു കൊടുത്ത ആ സന്ദേശങ്ങൾ പക്ഷേ വിനയായി.
കോവിഡ് ബാധിതൻ ആയിട്ടും രോഗമില്ലെന്ന് തെളിയിക്കാനുള്ള നടത്തിയ ശ്രമത്തിന്റെ ഭാഗമായി അത് ചിത്രീകരിക്കപ്പെട്ടു. ഒപ്പം ആരോഗ്യ പ്രവർത്തകരോട് നിസഹകരിച്ചു എന്ന തരത്തിലും പ്രചാരണങ്ങളും ശക്തമായി.
സംഭവം വിവാദമായതോടെ എയർ ഇന്ത്യ ജീവനക്കാരനെതിരെ എതിരെ മുഴക്കുന്ന് പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചിരിക്കുകയാണ്. ഇയാളുടെ ഭാര്യക്കും അച്ഛനും അമ്മൂമ്മയ്ക്കും സഹോദരനും കോവിഡ് 19 സ്ഥിരീകരിച്ചിട്ടുണ്ട്.
അനാവശ്യമായി ഭയപ്പെട്ട് സുഹൃത്തുക്കളെ സമാധാനിപ്പിക്കാൻ നടത്തിയ ശ്രമം തനിക്ക് വിനയായി എന്ന് എയർ ഇന്ത്യ എക്സ്പ്രസ്
ജീവനക്കാരൻ പറയുന്നു.