TRENDING:

ചായക്കടയിലെയും ജ്യൂസ് കടയിലെയും കുപ്പി ഗ്ലാസ് രോഗപ്പകർച്ചയുണ്ടാക്കും; ഓരോ തവണയും അണുനശീകരണം നടത്തണം

Last Updated:

ബക്കറ്റിൽ വെള്ളം വെച്ച് കുടിച്ച ഗ്ലാസ്സ് അതിൽ വെറുതെ മുക്കി വീണ്ടും ഉപയോഗിക്കുന്നത് അനുവദിക്കാനാവില്ല.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
തിരുവനന്തപുരം: ചായക്കടയിലേയും ജ്യൂസ് കടകളിലേയും കുപ്പിഗ്ലാസ്സുകൾ രോഗപ്പകർച്ചയുണ്ടാക്കുമെന്ന മുന്നറിയിപ്പുമായിു മുഖ്യമന്ത്രി പിണറായി വിജയൻ. ഉപയോഗിക്കുന്ന ഓരോ തവണയും കുപ്പി ഗ്ലാസ് അണുനശീകരണം നടത്തണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.
advertisement

"ലോക്ക് ഡൗണിൽ ഇളവുകൾ നൽകി കടകൾ തുറന്നപ്പോൾ ജ്യൂസ് കടകളിലും ചായക്കടകളിലും മറ്റും കുപ്പിഗ്ലാസ്സുകൾ ഉപയോഗിക്കുന്നുണ്ട്. ഇത് ഓരോ തവണയും അണുനശീകരണം നടത്തിയില്ലെങ്കിൽ രോഗപ്പകർച്ചയ്ക്ക് സാധ്യതയുണ്ട്. ബക്കറ്റിൽ വെള്ളം വെച്ച് കുടിച്ച ഗ്ലാസ്സ് അതിൽ വെറുതെ മുക്കി വീണ്ടും ഉപയോഗിക്കുന്നത് അനുവദിക്കാനാവില്ല. ഇക്കാര്യം ഗൗരവമായി കണ്ട് നടപടികൾ സ്വീകരിക്കണം" -മുഖ്യമന്ത്രി നിർദേശിച്ചു.

You may also like:Covid19| സംസ്ഥാനത്ത് ഇന്ന് 67 പേർക്ക് കോവിഡ്; 10 പേർക്ക് രോഗമുക്തി

advertisement

[news]'ലോക്ക് ഡൗൺ പരാജയപ്പെട്ടു; കേന്ദ്രത്തിന്‍റെ മുന്നോട്ടുള്ള പദ്ധതിയെന്തെന്ന് വ്യക്തമാക്കണമെന്ന് രാഹുൽ ഗാന്ധി

[NEWS]ഉത്രയെ കടിച്ചത് മൂർഖൻ തന്നെ; വിഷപ്പല്ല് പരിശോധനയ്ക്ക് അയയ്ക്കും; പാമ്പിന്റെ പോസ്റ്റുമോർട്ടം കഴിഞ്ഞു [NEWS]

സംസ്ഥാനത്ത് ഇന്ന് 67 പേർക്കാണ് കോവിഡ് 19 സ്ഥിരീകരിച്ചത്. 10 പേര്‍ രോഗമുക്തരായി. കോവിഡ് അവലോകന യോഗത്തിനു ശേഷം മുഖ്യമന്ത്രി നടത്തിയ വാർത്താ സമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്.

advertisement

ഇന്ന് രോഗം ബാധിച്ചവരിൽ 27 പേർ വിദേശതതു നിന്ന് എത്തിയവരാണ്. തമിഴ്‌നാട്ടില്‍ നിന്നെത്തിയ ഒമ്പത് പേര്‍ക്കും മഹാരാഷ്ട്രയില്‍ നിന്നെത്തിയ 15 പേര്‍ക്കും ഗുജറാത്ത് (അഞ്ച്), കര്‍ണാടക (രണ്ട്), പോണ്ടിച്ചേരി, ഡല്‍ഹി എന്നിവിടങ്ങളിൽ നിന്നെത്തിയ ഓരോരുത്തർക്കും രോഗം സ്ഥിരീകരിച്ചു. ഏഴ് പേർക്ക് സമ്പർക്കത്തിലൂടെയും രോഗമുണ്ടായി.

ഏറ്റവും കൂടുതൽ കോവിഡ് കേസുകള്‍ റിപ്പോർട്ട് ചെയ്ത ദിവസമാണിന്ന്. പാലക്കാട് 29, കണ്ണൂർ 8, കോട്ടയം 6, മലപ്പുറം, എറണാകുളം 5 വീതം, കാസർഗോഡ്, ആലപ്പുഴ മൂന്നു വീതം, കൊല്ലം, തൃശൂര്‍ നാല് വീതം എന്നിങ്ങനെയാണ് രോഗബാധ സ്ഥിരീകരിച്ചിരിക്കുന്നത്.

advertisement

മലയാളം വാർത്തകൾ/ വാർത്ത/Corona/
ചായക്കടയിലെയും ജ്യൂസ് കടയിലെയും കുപ്പി ഗ്ലാസ് രോഗപ്പകർച്ചയുണ്ടാക്കും; ഓരോ തവണയും അണുനശീകരണം നടത്തണം
Open in App
Home
Video
Impact Shorts
Web Stories