ലോക്ക് ഡൗൺ പരാജയപ്പെട്ടു; കേന്ദ്രത്തിന്‍റെ മുന്നോട്ടുള്ള പദ്ധതിയെന്തെന്ന് വ്യക്തമാക്കണമെന്ന് രാഹുൽ ഗാന്ധി

Last Updated:

Rahul Gandhi on LockDown | 'ലോക്ക് ഡൗണ്‍ നടപ്പിലാക്കിയതിന്‍റെ ഉദ്ദേശവും ലക്ഷ്യവും പരാജയപ്പെട്ടുവെന്ന് വ്യക്തമാണ്. അടുത്ത ഘട്ടത്തിലെ സര്‍ക്കാരിന്റെ തന്ത്രങ്ങളാണ് ഇനി ഞങ്ങള്‍ക്ക് അറിയേണ്ടത്.

ന്യൂഡൽഹി: ലോക്ക്ഡൗണിന്‍റെ നാലുഘട്ടങ്ങളും പരാജയപ്പെട്ടുവെന്ന വിമർശനവുമായി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. കർശന നിയന്ത്രണങ്ങൾ ഉണ്ടായിട്ടും രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണത്തിൽ വന്‍ വർധനവ് ഉണ്ടാകുന്ന സാഹചര്യത്തിലാണ് വയനാട് എംപി കൂടിയായ രാഹുലിന്‍റെ പ്രതികരണം.കൊറോണ വൈറസിനെ 21 ദിവസം കൊണ്ട് കീഴ്പ്പെടുത്താമെന്ന പ്രധാനമന്ത്രിയുടെ പ്രാരംഭ പദ്ധതി പരാജയപ്പെട്ടതോടെ അദ്ദേഹം പുറകിലേക്ക് പോയി.. എന്നാൽ മുൻനിരയിൽ വന്ന് പോരാട്ടം തുടരാന്‍ അദ്ദേഹം തയ്യാറാകണമെന്നും രാഹുൽ ഗാന്ധി ആവശ്യപ്പെട്ടു.
You may also like:സുരക്ഷയിൽ ആശങ്ക: കോവിഡ് ചികിത്സയ്ക്കായി ഹൈഡ്രോക്സിക്ലോറോക്വിൻ നൽകുന്നത് നിർത്തിവച്ച് WHO [NEWS]Bev Q App | കാത്തിരിപ്പിനൊടുവിൽ ബെവ് ക്യൂ ആപ്പിന് ഗൂഗിളിന്റെ അനുമതി; മദ്യവിതരണം ഈ ആഴ്ച തുടങ്ങിയേക്കും [NEWS]സാക്ഷിയായെത്തിയ യുവതിയെ ഉദ്യോഗസ്ഥൻ ക്രൂരമായി ബലാത്സംഗം ചെയ്തു : പൊലീസ് യൂണിറ്റ് മുഴുവൻ പിരിച്ചു വിട്ടു [NEWS]
'രാജ്യത്തെ ലോക്ക് ഡൗണുകൾ പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രതീക്ഷിച്ച ഫലം നൽകിയില്ല. രോഗവ്യാപനവും കൂടിക്കൊണ്ടിരിക്കുന്ന ഈ സാഹചര്യത്തിൽ കേന്ദ്ര സർക്കാരിന്‍റെ മുന്നോട്ടുള്ള പദ്ധതി എന്തെന്ന് വ്യക്തമാക്കണം' എന്നായിരുന്നു വീഡിയോ കോൺഫറൻസിലൂടെ മാധ്യമങ്ങളുമായി സംവദിക്കവെ രാഹുൽ പറഞ്ഞത്. രാജ്യം വീണ്ടും തുറക്കുന്നത് സംബന്ധിച്ചും സംസ്ഥാനങ്ങളെയും കുടിയേറ്റ തൊഴിലാളികളെയും പിന്തുണയ്ക്കുന്നതിനായും കേന്ദ്രത്തിന്‍റെ പദ്ധതി എന്താണെന്ന് വിശദമാക്കണമെന്നായിരുന്നു ആവശ്യം.
advertisement
'ലോക്ക് ഡൗണ്‍ നടപ്പിലാക്കിയതിന്‍റെ ഉദ്ദേശവും ലക്ഷ്യവും പരാജയപ്പെട്ടുവെന്ന് വ്യക്തമാണ്. അടുത്ത ഘട്ടത്തിലെ സര്‍ക്കാരിന്റെ തന്ത്രങ്ങളാണ് ഇനി ഞങ്ങള്‍ക്ക് അറിയേണ്ടത്. കേന്ദ്രത്തിന്റെ പ്ലാന്‍ ബി വെളിപ്പെടുത്തണമെന്നും ആവശ്യപ്പെട്ട രാഹുൽ വൈറസ് അതിവേഗം വ്യാപിച്ചു കൊണ്ടിരിക്കുമ്പോൾ ലോക്ക് ഡൗൺ നിയന്ത്രണങ്ങൾ ഇളവു ചെയ്യാൻ പോകുന്ന ലോകത്തെ ഏകരാജ്യവും ഇന്ത്യയാണെന്നും വിമർശിച്ചു.
മലയാളം വാർത്തകൾ/ വാർത്ത/Corona/
ലോക്ക് ഡൗൺ പരാജയപ്പെട്ടു; കേന്ദ്രത്തിന്‍റെ മുന്നോട്ടുള്ള പദ്ധതിയെന്തെന്ന് വ്യക്തമാക്കണമെന്ന് രാഹുൽ ഗാന്ധി
Next Article
advertisement
യു.എ.ഇയിലെ ഏറ്റവും സ്വാധീനമുള്ള പ്രവാസികളുടെ പട്ടിക പുറത്ത് വിട്ട് ഫൈനാൻസ് വേൾഡ്; എം എ യൂസഫലി ഒന്നാമത്
യു.എ.ഇയിലെ ഏറ്റവും സ്വാധീനമുള്ള പ്രവാസികളുടെ പട്ടിക പുറത്ത് വിട്ട് ഫൈനാൻസ് വേൾഡ്; എം എ യൂസഫലി ഒന്നാമത്
  • എം എ യൂസഫലി യുഎഇയിലെ ഏറ്റവും സ്വാധീനമുള്ള പ്രവാസി നേതാക്കളിൽ ഒന്നാമനായി ഫിനാൻസ് വേൾഡ് പട്ടികയിൽ.

  • യുസഫലിയുടെ റീട്ടെയിൽ വൈവിധ്യവത്കരണവും ഉപഭോക്തൃസേവനങ്ങളും ഡിജിറ്റൽവത്കരണവും ഫിനാൻസ് വേൾഡ് പ്രശംസിച്ചു.

  • ഭാട്ടിയ ഗ്രൂപ്പ് ചെയർമാൻ അജയ് ഭാട്ടിയയും അൽ ആദിൽ ട്രേഡിങ് ചെയർമാൻ ധനഞ്ജയ് ദാതാറും പട്ടികയിൽ.

View All
advertisement