സംസ്ഥാനത്ത് ക്വറന്റീന്‍ ലംഘിച്ചാല്‍ സ്വന്തം ചെലവില്‍ നിരീക്ഷണ കേന്ദ്രത്തിലേക്ക് മാറേണ്ടിവരുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. രോഗപ്രതിരോധം ഊര്‍ജ്ജിതമാക്കാന്‍ അയല്‍പക്ക നിരീക്ഷണ സമിതികള്‍ രൂപീകരിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ മുന്‍കൈയെടുത്താണ് ഇത് നടപ്പിലാക്കേണ്ടതെന്നും മുഖ്യമന്ത്രി പറഞ്ഞു. ഓണത്തിനു ശേഷം ഭയപ്പെട്ടതുപോലെ രോഗവ്യാപനം ഉണ്ടായില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. വളരെ വേഗത്തില്‍ തന്നെ സംസ്ഥാനത്തെ രോഗവ്യാപനം പിടിച്ചുകെട്ടാനാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
കോവിഡ് പ്രതിരോധത്തിന് എല്ലാവരും പോരാളികളാകണമെന്ന് മുഖ്യമന്ത്രി ആഹ്വാനം ചെയ്തു. ഇതിന്റെ ഭാഗമായി 'ബി ദ വാരിയര്‍' എന്ന പുതിയ പ്രചരണ പരിപാടിക്ക് മുഖ്യമന്ത്രി തുടക്കമിട്ടു. ആരോഗ്യമന്ത്രി വീണാ ജോര്‍ജും സന്നിഹിതയായിരുന്നു. സ്വയം പ്രതിരോധമാണെന്ന് ഏറ്റവും പ്രധാനമെന്ന് മുഖ്യമന്ത്രി പറഞ്ഞു. കഴിഞ്ഞ ആഴ്ചകളില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചവരുടെ എണ്ണം വര്‍ദ്ധിച്ചിട്ടില്ലെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.
advertisement
Also Read-കോഴിക്കോട് വീണ്ടും 'നിപ'; പന്ത്രണ്ട് വയസ്സുകാരന് രോഗം സ്ഥിതീകരിച്ചതായി സൂചന
അതേസമയം സംസ്ഥാനത്ത് ശനിയാഴ്ച 29,682 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തൃശൂര്‍ 3474, എറണാകുളം 3456, മലപ്പുറം 3166, കോഴിക്കോട് 2950, പാലക്കാട് 2781, കൊല്ലം 2381, തിരുവനന്തപുരം 2314, കോട്ടയം 2080, ആലപ്പുഴ 1898, കണ്ണൂര്‍ 1562, പത്തനംതിട്ട 1154, ഇടുക്കി 1064, വയനാട് 923, കാസര്‍ഗോഡ് 479 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.
രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 25,910 പേര്‍ രോഗമുക്തി നേടി. തിരുവനന്തപുരം 1748, കൊല്ലം 1939, പത്തനംതിട്ട 1039, ആലപ്പുഴ 1517, കോട്ടയം 1857, ഇടുക്കി 787, എറണാകുളം 2828, തൃശൂര്‍ 2791, പാലക്കാട് 2484, മലപ്പുറം 2805, കോഴിക്കോട് 2864, വയനാട് 888, കണ്ണൂര്‍ 1764, കാസര്‍ഗോഡ് 599 എന്നിങ്ങനേയാണ് രോഗമുക്തിയായത്. ഇതോടെ 2,50,065 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 39,09,096 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.