കോഴിക്കോട് വീണ്ടും 'നിപ'; പന്ത്രണ്ട് വയസ്സുകാരന് രോഗം സ്ഥിരീകരിച്ചതായി സൂചന
- Published by:Karthika M
- news18-malayalam
Last Updated:
നാല് ദിവസം മുന്‍പ് നിപ രോഗ ലക്ഷണങ്ങളോടെ ആശുപത്രിയിലെത്തിച്ച 12 വയസുകാരനിലാണ് നിപ സംശയിക്കുന്നത്
കോഴിക്കോട് : ജില്ലയില്‍ വീണ്ടും നിപ രോഗം സ്ഥിരീകരിച്ചതായി സൂചന. നാല് ദിവസം മുന്‍പ് നിപ രോഗ ലക്ഷണങ്ങളോടെ ആശുപത്രിയിലെത്തിച്ച 12 വയസുകാരനിലാണ് നിപ സംശയിക്കുന്നത്. ഇപ്പോള്‍ സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയിലാണ്.
കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികില്‍സയിലായിരുന്ന കുട്ടിയെ രണ്ട് ദിവസം മുമ്പാണ് സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. നേരത്തെ ഈ കുട്ടിക്ക് കൊവിഡ് ബാധിച്ചിരുന്നു. പനി മാറാഞ്ഞതിനെത്തുടര്‍ന്നാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കുട്ടിയുടെ സ്രവപരിശാധനയ്ക്കുള്ള ആദ്യ സാമ്പിള്‍ പൂനെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലേക്ക് അയച്ചു. ഇതിന്റെ ഫലം ഇന്നലെ തന്നെ ആരോഗ്യ വകുപ്പിന് കൈമാറി എന്നാണ് സൂചന.
പരിശോധനയ്ക്കായി അയയ്ക്കുന്ന രണ്ട് സാമ്പിളുകളില്‍ കൂടി രോഗം സ്ഥിരീകരിച്ചാല്‍ മാത്രമേ ആശങ്കപ്പെടേണ്ട സാഹചര്യമുള്ളുവെന്ന് ആരോഗ്യ വകുപ്പ് അധികൃതര്‍ അറിയിച്ചു. മെഡിക്കല്‍ കോളജില്‍ പ്രിന്‍സിപ്പല്‍ ഡോക്ടര്‍മാരുടെ അടിയന്തിര സൂം മീറ്റിംഗ് കഴിഞ്ഞ ദിവസം രാത്രി തന്നെ വിളിച്ചിരുന്നു. ഞായറാഴ്ച പ്രത്രേക മെഡിക്കല്‍ സംഘവും, കേന്ദ്ര മെഡിക്കല്‍ സംഘവും കോഴിക്കോടെത്തും. 12 കാരന്റെ നില ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ട്
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
September 05, 2021 6:12 AM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
കോഴിക്കോട് വീണ്ടും 'നിപ'; പന്ത്രണ്ട് വയസ്സുകാരന് രോഗം സ്ഥിരീകരിച്ചതായി സൂചന