തിങ്കളാഴ്ച മുഖ്യമന്ത്രി വിളിച്ച് ചേര്‍ക്കുന്ന സര്‍വകക്ഷി യോഗത്തിന് ശേഷം ആകും അന്തിമ തീരുമാനം. അതേസമയം ഇപ്പൊള്‍ നിരോധനാജ്ഞ പ്രഖ്യാപിച്ച ഇടങ്ങളില്‍ ഇതിനോടകം നിര്‍ദേശം നിലവിലുണ്ട്. കളക്ടറുടെ ഉത്തരവ് പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് വിവിധ മതനേതാക്കള്‍ രംഗത്തെത്തിയിരുന്നു.
മതിയായ കുടിയാലോചനയില്ലാതെ സംസ്ഥാനത്ത് എവിടെയുമില്ലാത്ത നിയന്ത്രണങ്ങള്‍ മലപ്പുറത്തിന് മാത്രം ബാധകമാക്കുന്ന നടപടി പ്രതിഷേധാര്‍ഹമാണ്. കോവിഡിനെതിരായ എല്ലാ നീക്കങ്ങള്‍ക്കും ജില്ലയിലെ വിവിധ മതസംഘടനകള്‍ പിന്തുണ നല്‍കിയിട്ടുണ്ട്. ഏറ്റവും കൂടുതല്‍ കോവിഡ് നിയന്ത്രണങ്ങള്‍ മസ്ജിദുകളില്‍ പാലിക്കുന്നുമുണ്ട്. മലപ്പുറത്തേക്കാള്‍ കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത ജില്ലകളിലൊന്നുമില്ലാത്ത നിയന്ത്രണം മലപ്പുറത്ത് മാത്രം നടപ്പിലാക്കുന്നത് ദുരുദ്ദേശ്യപരമാണെന്ന് സംഘടനാ നേതാക്കള്‍ അഭിപ്രായപ്പെട്ടു. കോവിഡ് പ്രോട്ടോകോള്‍ പാലിച്ച് ആരാധനകള്‍ നടത്താനുള്ള സ്വാതന്ത്ര്യം നല്‍കണമെന്നും നേതാക്കള്‍ ആവശ്യപ്പെട്ടു.
advertisement
കോവിഡ് സാഹചര്യത്തില്‍ ആരാധനാലയങ്ങളില്‍ അഞ്ചു പേര്‍ മാത്രം മതിയെന്ന മലപ്പുറം കലക്ടറുടെ ഉത്തരവ് പുനഃപരിശോധിക്കണം എന്ന് മുസ്ലിം ലീഗ് ഉന്നതാധികാര സമിതി അംഗം കെ.പി.എ. മജീദും ആവശ്യപ്പെട്ടു. ബിവറേജുകള്‍ക്കും കടകമ്പോളങ്ങള്‍ക്കും ബാധകമല്ലാത്ത നിബന്ധന ആരാധനാലയങ്ങള്‍ക്ക് അടിച്ചേല്‍പിക്കരുത് എന്ന് മജീദ് ഫേസ്ബുക്കില്‍ കുറിച്ചു.
മലപ്പുറം കലക്ടറുടെ ഏകപക്ഷീയമായ ഉത്തരവാണെന്നും ഉടന്‍ പുനഃപരിശോധിക്കണമെന്നും ടി.വി. ഇബ്രാഹിം എം.എല്‍.എയും ആവശ്യപ്പെട്ടു. പൊതു ട്രാന്‍സ്പോര്‍ട്ട് ഉള്‍പെടെയുള്ള വിഭാഗങ്ങളിലൊന്നും യാതൊരു നിയന്ത്രണവും ഏര്‍പ്പെടുത്താതിരിക്കുകയും പള്ളികളില്‍ മാത്രം ആളുകളെ പരിമിതപ്പെടുത്തുകയും ചെയ്യുന്നത് വിശ്വാസികള്‍ക്ക് പ്രയാസമുണ്ടാക്കും. ജനപ്രതിനിധികളുമായി കൂടിയാലോചിച്ചെടുത്ത തീരുമാനമാണ് എന്നത് ശരിയല്ലെന്നും, കലക്ടര്‍ മാത്രമെടുത്ത തീരുമാനമാണ് ഇതെന്നും, തീരുമാനം അടിയന്തരമായി പിന്‍വലിക്കണമെന്നും ടി.വി. ഇബ്രാഹിം എം.എല്‍.എ. ആവശ്യപ്പെട്ടു. തീരുമാനം പിന്‍വലിക്കണമെന്ന് ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റിയും എ. പി. അനില്‍കുമാര്‍ എംഎല്‍എയും ആവശ്യപ്പെട്ടു.
