സംസ്ഥാനത്ത് ഇന്ന് ഒൻപത് പേരിലാണ് രോഗം സ്ഥിരീകരിച്ചത്. ഇന്ന് കണ്ണൂരിലെ അഞ്ച് പേരും കാസർകോട്ടെ മൂന്ന് പേരും ഇടുക്കിയിലെ രണ്ടു പേരും കോഴിക്കോട്ടെ രണ്ടു പേർ പത്തനംതിട്ട, കോട്ടയം ജില്ലകളിലെ ഒരോരുത്തരും രോഗം ഭേദമായെന്നും മുഖ്യമന്ത്രി പറഞ്ഞു. വൈറസ് ബാധിതരെ ചികിത്സിക്കുന്നതിനിടെ രോഗം ബാധിച്ച നഴ്സും ഇന്ന് രോഗം ഭേദമായവരിൽ ഉൾപ്പെടും. അത്യാസന്ന നിലയിലായിരുന്ന കോട്ടയത്തെ 96 വയസുള്ള പുരുഷനും രോഗം ഭേദമായവരിൽ ഉൾപ്പെട്ടിട്ടുണ്ടെന്നും മഖ്യമന്ത്രി പറഞ്ഞു.
You may also like:ഞായറാഴ്ച രാത്രി പ്രകാശം പരത്തി കൊറോണ എന്ന അന്ധകാരത്തെ പരാജയപ്പെടുത്തണം: ആഹ്വാനവുമായി മോദി [NEWS]സ്ത്രീകൾക്കും പുരുഷന്മാർക്കും വീടിനു പുറത്തിറങ്ങാൻ ഒന്നിടവിട്ട ദിവസം [NEWS]ലോകത്ത് മരണനിരക്ക് 50,000 കടന്നു; രോഗബാധിതരുടെ എണ്ണം പത്ത് ലക്ഷത്തിലേക്ക്‍ [NEWS]
advertisement
കൊവിഡ് 19 കൂടുതൽ രാജ്യങ്ങളിലേക്ക് പടരുന്ന സ്ഥിതിയാണ് ഉള്ളത്. 206 രാജ്യങ്ങളിൽ രോഗബാധയുണ്ടായി. ലോകത്താകെ പത്ത് ലക്ഷത്തോളം പേർക്ക് രോഗം ബാധിച്ചു. ലോകാരോഗ്യസംഘടനയുടെ കണക്കാണിത്. 46,000-ത്തിലധികം മരണം സംഭവിച്ചു. ഏറ്റവും കൂടുതൽ രോഗബാധിതരുള്ളത് അമേരിക്കയിലാണ്. അവിടെ ഒരു ലക്ഷത്തി എൺപത്തിയേഴായിരത്തോളം പേർക്ക് രോഗമുണ്ട്. മൂവായിരത്തിലധികം പേർ മരിച്ചു. ഇറ്റലിയിൽ ഒരുലക്ഷത്തിലധികം പേർക്ക് രോഗം ബാധിച്ചു. അവിടെയും മൂവായിരത്തിലധികം പേർ മരിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.