COVID 19| ലോകത്ത് മരണനിരക്ക് 50,000 കടന്നു; രോഗബാധിതരുടെ എണ്ണം പത്ത് ലക്ഷത്തിലേക്ക്
- Published by:Naseeba TC
- news18-malayalam
Last Updated:
രണ്ട് ലക്ഷത്തിൽ കൂടുതൽ പേർ രോഗവിമുക്തരായി എന്നതാണ് ആശ്വാസ വാർത്ത. ചൈന, സ്പെയിൻ, ജർമനി എന്നീ രാജ്യങ്ങളിലാണ് ഏറ്റവും കൂടുതൽ പേർ രോഗവിമുക്തി നേടിയത്.
ന്യൂഡൽഹി: ലോകത്ത് കൊറോണ വൈറസ് ബാധിതരുടെ എണ്ണം പത്ത് ലക്ഷത്തോട് അടുക്കുന്നു. ചൈനയിൽ പൊട്ടിപ്പുറപ്പെട്ട രോഗം ഇതുവരെ ലോകമെമ്പാടുമായി 50,200 പേരുടെ ജീവനാണ് എടുത്തത്. ഇറ്റലിക്കും സ്പെയിനിനും പിന്നാലെ യുഎസിലും രോഗബാധിതരുടെ എണ്ണത്തിൽ വൻവർധനവാണ് ഉണ്ടായിക്കൊണ്ടിരിക്കുന്നത്.
ലോകാരോഗ്യ സംഘടനയുടെ മുന്നറിയിപ്പ് പ്രകാരം വൈറസ് ബാധിതരുടെ എണ്ണത്തിൽ ഇനിയും വർധനവുണ്ടാകും. പത്ത് ലക്ഷം കവിയുമെന്നാണ് മുന്നറിയിപ്പ് നൽകുന്നത്.
BEST PERFORMING STORIES:കോഴിക്കോട് ജില്ലയില്‍ ഉഷ്ണ തരംഗ സാധ്യത: മുന്നറിയിപ്പുമായി കാലാവസ്ഥാവകുപ്പ് [NEWS]കോവിഡ് 19 | കൊല്ലത്ത് ഗർഭിണിയായ യുവതിക്ക് രോഗം സ്ഥിരീകരിച്ചു [NEWS]അതിർത്തി തർക്കം: കേരള ഹൈക്കോടതി ഉത്തരവിനെതിരെ കർണാടകം സുപ്രിം കോടതിയിൽ [NEWS]
ഇറ്റലിയിലാണ് ഏറ്റവും കൂടുതൽ മനുഷ്യർ വൈറസ് ബാധിച്ച് മരിച്ചത്. 13,915 പേർ ഇറ്റലിയിൽ മാത്രം മരണപ്പെട്ടു. സ്പെയിൻ- 10,003, ഫ്രാൻസ്-4,032, ചൈന-3,199 എന്നിങ്ങനെയാണ് കണക്കുകൾ. ഇന്ത്യയിൽ ഇതുവരെ 53 പേരാണ് കോവിഡ് മൂലം മരിച്ചത്.
advertisement
യുഎസിലും യൂറോപ്യൻ രാജ്യങ്ങളിലുമാണ് ഏറ്റവും കൂടുതൽ രോഗബാധിത കേസുകൾ ഇപ്പോൾ റിപ്പോർട്ട് ചെയ്യുന്നത്. യുഎസിൽ മാത്രം 2,26,374 പേർക്ക് രോഗം ബാധിച്ചു. ഇറ്റലിയിൽ 1,15,242 പേർ രോഗബാധിതരാണ്. സ്പെയിൻ -1,10,238, ചൈന-82,432 എന്നിങ്ങനെയാണ് കണക്കുകൾ.
അതേസമയം, രണ്ട് ലക്ഷത്തിൽ കൂടുതൽ പേർ രോഗവിമുക്തരായി എന്നതാണ് ആശ്വാസ വാർത്ത. ചൈന, സ്പെയിൻ, ജർമനി എന്നീ രാജ്യങ്ങളിലാണ് ഏറ്റവും കൂടുതൽ പേർ രോഗവിമുക്തി നേടിയത്.
advertisement
Location :
First Published :
April 03, 2020 7:06 AM IST
മലയാളം വാർത്തകൾ/ വാർത്ത/Corona/
COVID 19| ലോകത്ത് മരണനിരക്ക് 50,000 കടന്നു; രോഗബാധിതരുടെ എണ്ണം പത്ത് ലക്ഷത്തിലേക്ക്