സ്ത്രീകൾക്കും പുരുഷന്മാർക്കും വീടിനു പുറത്തിറങ്ങാൻ ഒന്നിടവിട്ട ദിവസം; കോവിഡിനെ നേരിടാൻ പെറുവിന്റെ മാർഗം

Last Updated:

ട്രാൻസ്ജെൻഡേഴ്സ്, സ്വവർഗാനുരാഗ വിഭാഗങ്ങളോട് മാന്യമായി പെരുമാറണമെന്ന് സുരക്ഷാ ഉദ്യോഗസ്ഥർക്ക് പ്രത്യേക നിർദേശം

ലിമ: കോവിഡ് സാമൂഹവ്യാപനം തടയാൻ പുതിയ മാർഗനിർദേശവുമായി പെറുവിയൻ പ്രസിഡന്റ് മാർട്ടിൻ വിസ്കാര. സ്ത്രീകളും പുരുഷന്മാരും ഇനി മുതൽ വ്യത്യസ്ത ദിവസങ്ങളിലാവണം പുറത്തിറങ്ങേണ്ടത്. പുരുഷന്മാർക്ക് തിങ്കൾ, ബുധൻ, വെള്ളി എന്നീ ദിവസങ്ങളാണ് അനുവദിച്ചിരിക്കുന്നത്. സ്ത്രീകൾക്ക് ചൊവ്വ, വ്യാഴം, ശനി ദിവസങ്ങളിലും പുറത്തിറങ്ങാമെന്ന് പ്രസിഡന്റ് അറിയിച്ചു.
സ്ത്രീകൾക്കും പുരുഷന്മാർക്കും പ്രത്യേക ദിവസങ്ങൾ അനുവദിക്കുന്നതിലൂടെ ട്രാൻസ്ജെൻഡേഴ്സിനും സ്വവർഗാനുരാഗികൾക്കും ബുദ്ധിമുട്ട് ഉണ്ടാകാതിരിക്കാൻ ശ്രദ്ധിക്കണമെന്നും മാന്യമായി പെരുമാറണമെന്നും പെറുവിയൻ പ്രസിഡന്റ് വിസ്കാര പൊലീസ് ഉദ്യോഗസ്ഥർക്കും സുരക്ഷാ ഉദ്യോഗസ്ഥർക്കും മുന്നറിയിപ്പ് നൽകി.
ഇന്നലെയാണ് പുതിയ മാർഗനിർദേശം സർക്കാർ പുറപ്പെടുവിച്ചത്. ഞായറാഴ്ച്ചകളിൽ ആർക്കും പുറത്തിറങ്ങാൻ അനുവാദമില്ല. മാർച്ച് 16 വരെയാണ് പെറുവിൽ ലോക്ക്ഡൗൺ പ്രഖ്യാപിച്ചിരിക്കുന്നത്. പുതിയ നിയന്ത്രണങ്ങൾ ഏപ്രിൽ 12 വരെ പ്രാബല്യത്തിലുണ്ടാകുമെന്നും വിസ്കാര അറിയിച്ചു.
BEST PERFORMING STORIES:കോഴിക്കോട് ജില്ലയില്‍ ഉഷ്ണ തരംഗ സാധ്യത: മുന്നറിയിപ്പുമായി കാലാവസ്ഥാവകുപ്പ് [NEWS]കോവിഡ് 19 | കൊല്ലത്ത് ഗർഭിണിയായ യുവതിക്ക് രോഗം സ്ഥിരീകരിച്ചു [NEWS]അതിർത്തി തർക്കം: കേരള ഹൈക്കോടതി ഉത്തരവിനെതിരെ കർണാടകം സുപ്രിം കോടതിയിൽ [NEWS]
‌നിയന്ത്രണങ്ങളോട് ജനങ്ങൾ സഹകരിക്കണമെന്നും കോവിഡിനെ നേരിടാൻ എല്ലാവരും ഒന്നിച്ച് പ്രയത്നിക്കണമെന്നും പ്രസിഡന്റ് ജനങ്ങളോട് അഭ്യർത്ഥിച്ചു.
advertisement
പുറത്തിറങ്ങി സമ്പർക്കം പുലർത്തുന്ന ജനങ്ങളുടെ എണ്ണം പകുതിയാക്കി കുറയ്ക്കാൻ പുതിയ നടപടിയിലൂടെ സാധിക്കുമെന്നാണ് സർക്കാർ പ്രതീക്ഷിക്കുന്നത്. അതേസമയം, പലചരക്ക്, ബാങ്ക്, മെഡിക്കൽ ഷോപ്പുകൾ പോലുള്ള അവശ്യ സേവനങ്ങളിൽ ജോലി ചെയ്യുന്നവർക്ക് നിയന്ത്രണങ്ങൾ ബാധകമല്ല.
ഇന്നലെ വരെ പെറുവിൽ 1400 കോവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്തത്. 55 പേർ രോഗം മൂലം മരിച്ചു.
മലയാളം വാർത്തകൾ/ വാർത്ത/Corona/
സ്ത്രീകൾക്കും പുരുഷന്മാർക്കും വീടിനു പുറത്തിറങ്ങാൻ ഒന്നിടവിട്ട ദിവസം; കോവിഡിനെ നേരിടാൻ പെറുവിന്റെ മാർഗം
Next Article
advertisement
Modi@75: പ്രധാനമന്ത്രി മോദിയുടെ ജീവിതത്തെക്കുറിച്ചുള്ള നെറ്റ്‌വർക്ക് 18-കോഫി ടേബിൾ ബുക്ക് അമിത് ഷായ്ക്ക് സമ്മാനിച്ചു
Modi@75:പ്രധാനമന്ത്രി മോദിയുടെ ജീവിതത്തെക്കുറിച്ചുള്ള നെറ്റ്‌വർക്ക് 18-കോഫി ടേബിൾ ബുക്ക് അമിത് ഷായ്ക്ക് സമ്മാനിച്ചു
  • പ്രധാനമന്ത്രി മോദിയുടെ 75 വർഷത്തെ ജീവിതത്തിലെ നിർണായക നിമിഷങ്ങൾ ഉൾക്കൊള്ളിച്ച പുസ്തകം പുറത്തിറങ്ങി.

  • നെറ്റ്‌വർക്ക് 18 ഗ്രൂപ്പ് എഡിറ്റർ-ഇൻ-ചീഫ് രാഹുൽ ജോഷി പുസ്തകം അമിത് ഷായ്ക്ക് സമ്മാനിച്ചു.

  • മോദിയുടെ ജീവിതം, ദർശനം, നാഴികക്കല്ലുകൾ എന്നിവ ഉൾക്കൊള്ളുന്ന പുസ്തകം അഞ്ച് വിഭാഗങ്ങളിലായി ക്രമീകരിച്ചു.

View All
advertisement