രാജ്യാന്തര യാത്രയാരംഭിക്കും മുൻപ് യാത്രക്കാർ എയർ സുവിധ പോർട്ടലിൽ 14 ദിവസത്തെ യാത്രാ വിശദാംശങ്ങൾ, 72 മണിക്കൂറിനകമുള്ള നെഗറ്റീവ് RT-PCR ടെസ്റ്റ് റിപ്പോർട്ട്, വിശ്വാസ്യത ഉറപ്പാക്കിയുള്ള സത്യവാങ്മൂലം എന്നിവ നൽകണം. തെറ്റായ വിവരങ്ങൾ ഉൾപെടുത്തിയാൽ നടപടി ഉണ്ടാകും.
ഹൈ റിസ്ക് പട്ടികയിലുള്ള 12 രാജ്യങ്ങൾ:
1. Countries in Europe including the United Kingdom
2. South Africa
3. Brazil
4. Bangladesh
5. Botswana
advertisement
6. China
7. Mauritius
8. Zimbabwe
9. Singapore
10. Hong Kong
11. Israel
12. New Zealand
സൗത്ത് ആഫ്രിക്ക, യുകെ, ബ്രസീൽ, ബംഗ്ലാദേശ് , ഇസ്രായേൽ, സിംഗപൂർ അടക്കമുള്ള 12 ഹൈറിസ്ക് രാജ്യങ്ങളിൽ നിന്നുള്ള യാത്രികർക്കുള്ള നിബന്ധനകൾ മാർഗരേഖയിൽ പ്രത്യേകം പറയുന്നുണ്ട്. യാത്രയ്ക്ക് മുമ്പ് കോവിഡ് പരിശോധന നടത്തണം. ഫലം ലഭിച്ച ശേഷമേ വിമാനത്താവളത്തിൽ നിന്ന് പുറത്തു പോകാനാകൂ. നെഗറ്റീവായാൽ 7 ദിവസം ഹോം ക്വാറന്റെനിൽ കഴിയണം.
എട്ടാം ദിവസം വീണ്ടും പരിശോധന. നെഗറ്റീവ് ആണെങ്കിൽ അടുത്ത 7 ദിവസം സ്വയം നിരീക്ഷണത്തിൽ തുടരണം. മറ്റ് രാജ്യങ്ങളിൽ നിന്നുള്ള യാത്രക്കാരും 14 ദിവസം സ്വയം നിരീക്ഷണത്തിൽ തുടരണം. ഇവരിൽ 5% യാത്രക്കാരെ പരിശോധനക്ക് വിധേയമാക്കും.
ഏതെങ്കിലും ഘട്ടത്തിൽ യാത്രികൻ പോസറ്റീവായാൽ ഉടനടി ഐസൊലേഷനിലേക്ക് മാറ്റി ജീനോം സീക്വൻസിങിന് വിധേയമാക്കും. കപ്പൽ മാർഗം രാജ്യത്തെത്തുന്നവർക്കും മാർഗരേഖ ബാധകമാണ്.
Also Read-Omicron | വിമാനത്താവളങ്ങളിൽ പരിശോധന; പോസിറ്റീവ് ആകുന്നവരെ നിരീക്ഷിക്കാൻ പ്രത്യേക സജ്ജീകരണം
കൂടുതൽ രാജ്യങ്ങളിൽ ഒമിക്രോൺ സ്ഥിരീകരിച്ചതോടെ ഡൽഹി സർക്കാർ വിളിച്ച ദുരന്ത നിവാരണ അതോറിട്ടി യോഗം ഇന്ന് ചേരും. വ്യോമയാന മന്ത്രാലയ ഉദ്യോഗസ്ഥരും യോഗത്തിൽ പങ്കെടുത്തേക്കും. ഒമിക്രോൺ സ്ഥിരീകരിച്ച രാജ്യങ്ങളിൽ നിന്നുള്ള വിമാന സർവീസുകൾ റദ്ദാക്കണമെന്നാണ് ഡൽഹി സർക്കാരിന്റെ ആവശ്യം.
Also Read-ഒമിക്രോൺ ഭീതി പടരുന്നതിനിടെ സിംബാബ്‌വെയിലുള്ള ആറ് ശ്രീലങ്കൻ താരങ്ങൾക്ക് കോവിഡ്
അടിയന്തര സാഹചര്യം ഉണ്ടായാൽ നേരിടാൻ ആശുപത്രികൾ സജ്ജമാകണമെന്നും പൊതു ഇടങ്ങളിൽ കോവിഡ് പ്രോട്ടോക്കോൾ ക്യത്യമായി പാലിക്കണമെന്നും ഡൽഹി ലഫ്റ്റണന്റ് ഗവർണർ അനിൽ ബെയ്ജാൽ നിർദേശം നൽകിയിരുന്നു.
ഒമിക്രോൺ വ്യാപനത്തിന്റെ പേരിൽ ഒറ്റപ്പെടുത്തരുതെന്ന അഭ്യർത്ഥനയുമായി സൗത്ത് ആഫ്രിക്ക രംഗത്തെത്തി. പുതിയ വകഭേദത്തെ കുറിച്ചുള്ള ആശങ്കയെ തുടർന്ന് ദക്ഷിണാഫ്രിക്കൻ രാജ്യങ്ങളിൽ നിന്നുള്ള വിമാന വിലക്ക് ഏർപ്പെടുത്തരുതെന്ന് ലോകാരോഗ്യ സംഘടനയും ലോകരാജ്യങ്ങളോട് അഭ്യർത്ഥിച്ചു.
യാത്രാ വിലക്ക് കൊണ്ട് രോഗവ്യാപനം ചെറിയ രീതിയിൽ തടയാമെങ്കിലും ജനങ്ങളുടെ ജീവനും ജീവിതവും ഇതുമൂലം കടുത്ത പ്രതസിന്ധിയിലാകുമെന്ന് ലോകാരോഗ്യ സംഘടനയുടെ ആഫ്രിക്കൻ റീജണൽ ഡയറക്ടർ മഷിഡിസോ മൊയ്തി പറഞ്ഞു.
നിയന്ത്രണങ്ങൾ നടപ്പാക്കുകയാണെങ്കിൽ അന്താരാഷ്ട്ര ആരോഗ്യ മാനദണ്ഡങ്ങൾ പാലിച്ച് ശാസ്ത്രീയമായി അടിസ്ഥാനമാക്കിയുള്ളതായിരിക്കണമെന്നും പ്രസ്താവനയിൽ പറയുന്നു.
