ലോകാരോഗ്യ സംഘടന കോവാക്‌സിന് ജൂലൈ-സെപ്റ്റംബറോടെ അടിയന്തര ഉപയോഗത്തിന് അനുമതി നല്‍കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ഭാരത് ബയോടെക് കഴിഞ്ഞമാസം പ്രതികരിച്ചിരുന്നു. പുതിതയോ ലൈസെന്‍സില്ലാത്തതോ ആയ ഉല്‍പന്നം പൊതുജനാരോഗ്യ സംരക്ഷണത്തിന് ഉപയോഗിക്കാന്‍ ലോകാരോഗ്യ സംഘടന അനുമതി നല്‍കുന്നതിന്റെ പ്രധാനഘട്ടമാണ് അടിയന്തപ ഉപയോഗാനുമതി പട്ടികയില്‍ ഉള്‍പ്പെടുകയെന്നത്.
Also Read-ആനയിറങ്ങുന്ന കാട്ടിലൂടെ വാക്സിൻ നല്കാൻ മണിക്കൂറുകൾ നടന്ന് ആരോഗ്യ പ്രവർത്തകർ
ഇതിനു മുന്നോടിയാണ് പ്രീ-സബ്മിഷന്‍ നടത്തുക. ഇവിടെ വാക്‌സിന്റെ ഗുണവും പോരായ്മയും പരിശോധിക്കപ്പെടും. വാക്‌സിന്റെ 90 ശതമാനം വിവരങ്ങളും ഭാരത് ബയോടെക് സമര്‍പ്പിച്ചതയാണ് വിവരം.
advertisement
അതേസമയം രാജ്യത്ത് കോവിഡ് രണ്ടാം തരംഗം അവസാനിക്കുന്നുവെന്ന് പ്രതീക്ഷ നല്‍കി പുതിയ കണക്കുകള്‍. കഴിഞ്ഞ 24 മണിക്കൂറിനിടെ 62,480 പേര്‍ക്കാണ് രാജ്യത്ത് കോവിഡ് സ്ഥിരീകരിച്ചത്. 24 മണിക്കൂറിനിടെ 1587 പേരാണ് രാജ്യത്ത് കോവിഡ് ബാധിച്ചു മരിച്ചത്. കഴിഞ്ഞ വാര്‍ത്ത ഒരു ദിവസത്തിനിടെ 88977 പേര്‍ രോഗമുക്തി നേടി. രോഗനിരക്ക് കുറയുന്നതും രോഗമുക്തി നിരക്ക് കൂടുന്നതും ആശ്വാസകരമായ വാര്‍ത്തയാണ്.
രാജ്യത്ത് ഇതുവരെ സ്ഥിരീകരിച്ച ആകെ കോവിഡ് കേസുകളുടെ എണ്ണം 2,97,62,793 ആയി ഉയര്‍ന്നു. 2,85,80,647 പേരാണ് ഇതുവരെ രോഗമുക്തരായത്. 96.03 ശതമാനമാണ് രാജ്യത്തെ രോഗമുക്തി നിരക്ക്. 3,83,490 പേര്‍ക്കാണ് ഇതുവരെ കോവിഡ് മൂലം ജീവന്‍ നഷ്ടമായത്. 26,89,60,399 ഡോസ് വാക്സിന്‍ ഇതുവരെ വിതരണം ചെയ്തതായും കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു.
തുടര്‍ച്ചയായി രണ്ടാംദിവസവും വിവിധ സംസ്ഥാനങ്ങളില്‍ കോവിഡ് നിരക്കില്‍ മുന്നിലുളളത് കേരളമാണ്. കഴിഞ്ഞ ദിവസത്തെ റിപ്പോര്‍ട്ട് പ്രകാരം 12,469 കേസുകളാണ് കേരളത്തില്‍ റിപ്പോര്‍ട്ട് ചെയ്തത്. മഹാരാഷ്ട്ര 9830, തമിഴ്നാട് 9118, ആന്ധ്രാ പ്രദേശ് 6151, കര്‍ണാടക 5983 എന്നിങ്ങനെയാണ് മറ്റ് സംസ്ഥാനങ്ങളിലെ കണക്ക്. 24 മണിക്കൂറിനിടെ കൊവിഡ് സ്ഥിരീകരിച്ചവരില്‍ 19.96 ശതമാനവും കേരളത്തില്‍ നിന്നാണെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം പുറത്തിറക്കിയ രേഖയില്‍ പറയുന്നു.