കോവിഡ് ബാധിച്ച് മരിച്ചയാളുടെ മൃതദേഹത്തിൽ മോതിരം കാണാനില്ലെന്ന് ബന്ധുക്കളുടെ പരാതി; കൈമലർത്തി ആശുപത്രി അധികൃതർ

Last Updated:

കൈമലർത്തി ആശുപത്രി അധികൃതർ

(പ്രതീകാത്മക ചിത്രം)
(പ്രതീകാത്മക ചിത്രം)
തിരുവനന്തപുരം: കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന വൃദ്ധന്റെ സ്വർണ മോതിരങ്ങൾ നഷ്ടപ്പെട്ടതായി ബന്ധുക്കളുടെ പരാതി. തിരുവനന്തപുരത്ത് എസ്.കെ ആശുപത്രിയിൽ ചികിത്സയിലായിരുന്ന ആര്യനാട് സ്വദേശി അപ്പുക്കുട്ടൻ പിള്ളയുടെ മോതിരങ്ങളാണ് നഷ്ടപ്പെട്ടത്.
ഈ മാസം ഒമ്പതിനാണ് കോവിഡ് ബാധിച്ച അപ്പുക്കുട്ടൻ പിള്ളയെ എസ്. കെ. ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഈ സമയത്ത് ഓരോ പവൻ്റെ രണ്ട് മോതിരങ്ങൾ ഉണ്ടായിരുന്നുവെന്ന് ബന്ധുക്കൾ പറയുന്നു. പിന്നീട് രോഗാവസ്ഥ മോശമായ അപ്പുക്കുട്ടൻ പിള്ളയെ ഐസിയുവിലേക്ക് മാറ്റി. ഈ സമയത്തും അദ്ദേഹത്തിൻ്റെ  വിരലുകളിൽ സ്വർണ മോതിരങ്ങൾ ഉണ്ടായിരുന്നു എന്നാണ് ബന്ധുക്കൾ പറയുന്നത്. എന്നാൽ ഇന്ന് പുലർച്ചെ മൂന്ന് മണിയോടെ രോഗി മരിച്ചു. അതിനുശേഷം മൃതദേഹം ഏറ്റുവാങ്ങാൻ ബന്ധുക്കൾ എത്തിയപ്പോഴാണ് സ്വർണ മോതിരങ്ങൾ നഷ്ടപ്പെട്ട വിവരം അറിയുന്നത്.
advertisement
ഐ.സി.യുവിലേക്ക് മാറ്റുമ്പോഴോ അതിനു ശേഷമോ മോതിരത്തിൻ്റെ  കാര്യം ആശുപത്രി അധികൃതർ ബന്ധുക്കളോട് പറഞ്ഞിരുന്നില്ല. ഇന്ന് ഇക്കാര്യം ശ്രദ്ധയിൽപെടുത്തിയപ്പോൾ മോതിരങ്ങൾ ഇല്ലായിരുന്നുവെന്നായിരുന്നു ആശുപത്രി ജീവനക്കാരുടെ ആദ്യ മറുപടി. ബന്ധുക്കൾ പ്രശ്നമുണ്ടാക്കിയതോടെ സ്വർണം നേരത്തേ ബന്ധുവിനെ തിരിച്ചേൽപ്പിച്ചു എന്നായി ആശുപത്രി അധികൃതരുടെ വാദം. പിന്നീട് ബന്ധുക്കൾ ആശുപത്രി അഡ്മിനിസ്ട്രേറ്റർക്ക് രേഖാമൂലം പരാതി നൽകി.
പോലീസിൽ പരാതി നൽകുമെന്ന് ബന്ധുക്കൾ അറിയിച്ചതോടെ ആശുപത്രി അധികൃതർ പ്രശ്നം ഒത്തുതീർപ്പാക്കാനുള്ള ശ്രമമാരംഭിച്ചു. അന്വേഷണം നടത്തി സ്വർണ്ണമോതിരങ്ങൾ കണ്ടെടുത്തു നൽകുന്നതുവരെ ആശുപത്രി ചികിത്സയുടെ ബില്ല് അടക്കേണ്ടെന്നും പൊലീസിൽ പരാതി നൽകരുതെന്നും ആയിരുന്നു ആശുപത്രി അധികൃതരുടെ അഭ്യർഥന. ഇക്കാര്യം രേഖാമൂലം  ബന്ധുക്കൾക്ക് എഴുതി നൽകുകയും ചെയ്തു. ഇതിനെ തുടർന്ന് തത്കാലം പൊലീസിൽ പരാതി നൽകേണ്ടന്ന് ബന്ധുക്കൾ തീരുമാനിച്ചു. സംഭവത്തെക്കുറിച്ച് പ്രതികരിക്കാൻ ആശുപത്രി അധികൃതർ തയാറായില്ല.
advertisement
കേരളത്തിൽ കോവിഡ് രോഗവ്യാപനം കുറയുന്നു
അതേസമയം കേരളത്തിൽ കോവിഡ് രോഗവ്യാപനം കുറയുന്ന പ്രവണത ആരംഭിച്ചു. കഴിഞ്ഞ ദിവസം 13,270 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. എറണാകുളം 1793, തിരുവനന്തപുരം 1678, മലപ്പുറം 1350, കൊല്ലം 1342, പാലക്കാട് 1255, തൃശൂര്‍ 1162, കോഴിക്കോട് 1054, ആലപ്പുഴ 859, കോട്ടയം 704, കണ്ണൂര്‍ 675, പത്തനംതിട്ട 437, കാസര്‍ഗോഡ് 430, ഇടുക്കി 303, വയനാട് 228 എന്നിങ്ങനേയാണ് ജില്ലകളില്‍ രോഗ ബാധ സ്ഥിരീകരിച്ചത്.
advertisement
രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 15,689 പേര്‍ രോഗമുക്തി നേടി. തിരുവനന്തപുരം 1634, കൊല്ലം 1882, പത്തനംതിട്ട 450, ആലപ്പുഴ 1284, കോട്ടയം 595, ഇടുക്കി 654, എറണാകുളം 1801, തൃശൂര്‍ 1130, പാലക്കാട് 1569, മലപ്പുറം 1997, കോഴിക്കോട് 1495, വയനാട് 244, കണ്ണൂര്‍ 548, കാസര്‍ഗോഡ് 406 എന്നിങ്ങനേയാണ് രോഗമുക്തിയായത്. ഇതോടെ 1,09,794 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 26,39,593 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.
advertisement
Summary: Family of man who died of Covid 19 has complained of missing gold rings. Two gold rings of one sovereign each were missing when the body was handed over to the family
മലയാളം വാർത്തകൾ/ വാർത്ത/Corona/
കോവിഡ് ബാധിച്ച് മരിച്ചയാളുടെ മൃതദേഹത്തിൽ മോതിരം കാണാനില്ലെന്ന് ബന്ധുക്കളുടെ പരാതി; കൈമലർത്തി ആശുപത്രി അധികൃതർ
Next Article
advertisement
കാമുകനുമായുള്ള ലൈംഗികബന്ധത്തിന് മകളുടെ കരച്ചില്‍ തടസം; രണ്ടുവയസുകാരിയെ അമ്മ ശ്വാസംമുട്ടിച്ച്‌ കൊലപ്പെടുത്തി
കാമുകനുമായുള്ള ലൈംഗികബന്ധത്തിന് മകളുടെ കരച്ചില്‍ തടസം; രണ്ടുവയസുകാരിയെ അമ്മ ശ്വാസംമുട്ടിച്ച്‌ കൊലപ്പെടുത്തി
  • മമതയും കാമുകൻ ഫയാസും രണ്ടുവയസുകാരിയെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയതായി പൊലീസ് കണ്ടെത്തി.

  • കുട്ടിയുടെ തിരോധാനത്തെത്തുടർന്ന് നടത്തിയ അന്വേഷണത്തിൽ ക്രൂര കൊലപാതകത്തിന്റെ ചുരുളഴിഞ്ഞു.

  • മമതയും ഫയാസും കുറ്റം സമ്മതിച്ചതോടെ പൊലീസ് ഇരുവരെയും അറസ്റ്റ് ചെയ്തു.

View All
advertisement