ഹയർ സെക്കണ്ടറി മൂല്യ നിർണ്ണയത്തിനെത്തിയ അധ്യാപികയ്ക്കാണ് കഴിഞ്ഞ ദിവസം കോവിഡ് സ്ഥിരീകരിച്ചത്. ഇവർ കെമെസ്ട്രി വിഭാഗം അധ്യാപികയായിരുന്നു. എസ് ആർ വി സ്കൂളിലെ ക്യാമ്പിലെ മൂല്യ നിർണ്ണയം നടന്ന ക്യാമ്പിൽ 3 ഗ്രൂപ്പുകളിൽ 18 അധ്യാപകരാണ് ഉണ്ടായിരുന്നത്.
TRENDING: Kerala Gold Smuggling | സ്വർണക്കടത്ത് കേസ് അന്വേഷണം എൻ.ഐ.എയ്ക്ക് [NEWS]സ്വപ്നയുടേത് വ്യാജ ബിരുദം; B.Com കോഴ്സ് നടത്തുന്നില്ലെന്ന് സർവകലാശാല [NEWS]തട്ടിപ്പ് വീരൻ 'അറബി' അസീസ് കഞ്ചാവുമായി പിടിയിൽ; വലയിലായത് നിരവധി പിടിച്ചുപറി, ബലാത്സംഗ കേസുകളിലെ പിടികിട്ടാപുള്ളി [NEWS]
advertisement
മുഴുവൻ അധ്യാപകരോടും ക്വാറന്റീനിൽ പോകാൻ നിർദേശിക്കുകയായിരുന്നു. കോവിഡ് സ്ഥിരീകരിച്ച അധ്യാപികയുടെ ഭർത്താവ് നേവൽ ബേസിലെ കോവിഡ് ബാധിച്ച ആളുമായി സമ്പർക്കത്തിൽ ഉണ്ടായിരുന്നു.
ഇതിനെത്തുടർന്നാണ് അധ്യാപികയെയും ഇവരുടെ ഭർത്താവിനെയും രണ്ട് മക്കളെയും ടെസ്റ്റ് നടത്തിയത്. ഈ പരിശോധനയിൽ ഒരു മകനൊഴികെ എല്ലാവരും പോസിറ്റീവായി.