advertisement

Big Breaking | Kerala Gold Smuggling | സ്വർണക്കടത്ത് കേസ് അന്വേഷണം എൻ.ഐ.എയ്ക്ക്

Last Updated:

ബന്ധപ്പെട്ട എല്ലാ കേന്ദ്ര ഏജൻസികളെയും ഏകോപിപ്പിച്ച് ഫലപ്രദമായ അന്വേഷണമാണ് നടക്കേണ്ടതെന്ന് കത്തിൽ മുഖ്യമന്ത്രി ആവശ്യപ്പെട്ടിരുന്നു.

ന്യൂഡൽഹി: ദേശീയ അന്വേഷണ ഏജൻസിയായ എൻ.ഐ.എ കേരളത്തിലെ സ്വർണക്കടത്ത് കേസ് അന്വേഷിക്കും. കേന്ദ്ര ആഭ്യന്തരമന്ത്രാലയം ഇത് സംബന്ധിച്ച് ഉത്തരവ് പുറപ്പെടുവിച്ചു. രാജ്യസുരക്ഷയെ ബാധിക്കുന്ന കേസ് ആയതിനാലാണ് അന്വേഷണം എൻഐഎയ്ക്ക് വിട്ടത്.
കഴിഞ്ഞദിവസം മുഖ്യമന്ത്രി പിണറായി വിജയൻ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് സംഭവത്തിൽ ഫലപ്രദമായ അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് കത്ത് എഴുതിയിരുന്നു.
You may also like:സ്വർണക്കടത്ത് കേസിൽ അടിയന്തര ഇടപെടൽ വേണം'; പ്രധാനമന്ത്രിക്ക് മുഖ്യമന്ത്രിയുടെ കത്ത് [NEWS]സ്വര്‍ണ്ണക്കടത്ത് രാജ്യസുരക്ഷയെയും സാമ്പത്തിക ഭദ്രതയെയും ബാധിക്കുന്നത്; അന്വേഷണം ഉന്നതതലങ്ങളിലേയ്ക്ക് വ്യാപിപ്പിക്കണം: കസ്റ്റംസ് [NEWS] ലക്ഷം ശമ്പളമുളള സ്വപ്നയുടെ വിദ്യാഭ്യാസ യോഗ്യത പ്ലസ്ടുവോ ബിരുദമോ? പത്താംക്ലാസ് പാസായിട്ടില്ലെന്ന് സഹോദരൻ [NEWS]
ബന്ധപ്പെട്ട എല്ലാ കേന്ദ്ര ഏജൻസികളെയും ഏകോപിപ്പിച്ച് ഫലപ്രദമായ അന്വേഷണമാണ് നടക്കേണ്ടതെന്ന് കത്തിൽ മുഖ്യമന്ത്രി ആവശ്യപ്പെട്ടിരുന്നു. കള്ളക്കടത്തിന്റെ ഉറവിടം മുതൽ എത്തിച്ചേരുന്നിടം വരെ ഏതെന്ന് വെളിപ്പെടുന്നതും എല്ലാ വിഷയങ്ങളും പരിശോധിക്കുന്നതുമാകണം അന്വേഷണം. ഇത്തരമൊന്ന് ആവർത്തിക്കാത്ത വിധം ഈ കുറ്റകൃത്യത്തിന്റെ എല്ലാ കണ്ണികളെയും പുറത്തുകൊണ്ടുവരണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടിരുന്നു.
advertisement
അന്വേഷണ ഏജൻസികൾക്ക് ആവശ്യമായ എല്ലാ സഹായവും പിന്തുണയും സംസ്ഥാന സർക്കാർ നൽകുമെന്നും കത്തിൽ വ്യക്തമാക്കി. കേന്ദ്ര ധനമന്ത്രി നിർമല സീതാരാമന് അയച്ച കത്തിലും ഇതേ കാര്യങ്ങൾ വ്യക്തമാക്കിയിട്ടുണ്ടെന്നും മുഖ്യമന്ത്രി അറിയിച്ചിരുന്നു.
ഞായറാഴ്ച്ചയാണ് തിരുവനന്തപുരത്തെ യുഎഇ കോണ്‍സുലേറ്റിലേക്ക് വന്ന 15 കോടി രൂപയുടെ സ്വര്‍ണം കസ്റ്റംസ് പിടിച്ചെടുത്തത്. കേസില്‍ കോണ്‍സുലേറ്റിലെ മുന്‍പി ആര്‍ഒയായ സരിത്തിനെ കസ്റ്റംസ് അറസ്റ്റ് ചെയ്തിരുന്നു. മുഖ്യ ആസൂത്രകയെന്ന് കസ്റ്റംസ് അധികൃതര്‍ ആരോപിക്കുന്ന മുന്‍ കോണ്‍സുലേറ്റ് ഉദ്യോഗസ്ഥയും ഐടി വകുപ്പിലെ കരാര്‍ ജീവനക്കാരിയുമായ സ്വപ്‌ന സുരേഷ് ഒളിവിലാണ്. സംഭവം പുറത്ത് വന്നതിനെ തുടര്‍ന്ന് സ്വപ്നയെ പുറത്താക്കി. കൂടാതെ, ഐടി സെക്രട്ടറി ശിവശങ്കരനേയും സര്‍ക്കാര്‍ മാറ്റി.
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Kerala/
Big Breaking | Kerala Gold Smuggling | സ്വർണക്കടത്ത് കേസ് അന്വേഷണം എൻ.ഐ.എയ്ക്ക്
Next Article
advertisement
'ശബരിമല സ്വര്‍ണ്ണക്കൊള്ള; പ്രതിപക്ഷം ജനങ്ങളോട് മാപ്പ് പറയണം'; മന്ത്രി വാസവന്‍
'ശബരിമല സ്വര്‍ണ്ണക്കൊള്ള; പ്രതിപക്ഷം ജനങ്ങളോട് മാപ്പ് പറയണം'; മന്ത്രി വാസവന്‍
  • ശബരിമല സ്വര്‍ണ്ണ മോഷണക്കേസില്‍ ഹൈക്കോടതി എസ് ഐ ടി-യെ പ്രശംസിച്ചതായി മന്ത്രി പറഞ്ഞു

  • നിയമസഭാ സമ്മേളനം അലങ്കോലപ്പെടുത്തുന്ന പ്രതിപക്ഷം ജനാധിപത്യ വിരുദ്ധമാണെന്നും മന്ത്രി വിമര്‍ശിച്ചു

  • കോടതിയുടെ പരാമര്‍ശങ്ങള്‍ പ്രതിപക്ഷത്തിന്റെ കാപട്യം വെളിപ്പെടുത്തിയെന്നും ജനങ്ങള്‍ക്ക് മാപ്പ് പറയണം

View All
advertisement