രണ്ടു തരത്തിലുള്ള ഫംഗസ് ബാധയാണ് പൊതുവേ കാണപ്പെടുന്നത്. മുഖം, തലച്ചോറ്, മൂക്ക് എന്നിവിടങ്ങളില്‍ ബാധിക്കുന്നതാണ് ഒന്ന്. ശ്വാസകോശത്തെ ബാധിക്കുന്നതാണ് മറ്റൊന്ന്. ഇതിന്റെ വ്യാപനം തടയുകയെന്നതാണ് പ്രധാനപ്പെട്ട കാര്യമെന്ന് അദ്ദേഹം പറഞ്ഞു. അടുത്തിടെ പല സംസ്ഥാനങ്ങളിലും ബ്ലാക്ക് ഫംഗസ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്.
Also Read-Covid 19 | സംസ്ഥാനത്ത് ഇന്ന് 32680 പേർക്ക് കോവിഡ്; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 26.65
ഡല്‍ഹി എയിംസില്‍ 23 പേര്‍ക്ക് ബ്ലാക്ക് ഫംഗസ് ബാധിച്ചതായി റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇതില്‍ 20 പേരും കോവിഡ് രോഗികളായിരുന്നെന്ന് ഗുലേറിയ വ്യക്തമാക്കി. ചില സംസ്ഥാനങ്ങളില്‍ ബ്ലാക്ക് ഫംഗസ് ബാധിച്ച 400-500 കേസുകള്‍ വരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. രണ്ടാംഘട്ട ഫംഗസ് ബാധ ചിലപ്പോള്‍ മാരകമായി മാറിയേക്കാം. അതിനാല്‍ ആശുപത്രികള്‍ ഇതിനെതിരെ ശ്രദ്ധ ചെലുത്തേണ്ടതുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി.
advertisement
കോവിഡ് രോഗികള്‍, പ്രമേഹ രോഗികള്‍, രോഗപ്രതിരോധ ശേഷി കുറഞ്ഞവര്‍ എന്നിവരിലാണ് ബ്ലാക്ക് ഫംഗസ് കൂടുതലായി ബാധിക്കുന്നത്. എന്നാല്‍ ഈ മാസം ആദ്യം ബ്ലാക്ക് ഫംഗസ് വ്യാപനം നീതി ആയോഗ് അംഗം വി കെ പോള്‍ നിരസിക്കുകയും സ്ഥിതിഗതികള്‍ നിരീക്ഷിച്ചു വരികയാണെന്നുമാണ് അറിയിച്ചത്.
Also Read-കിറ്റെക്‌സ് ഫാക്ടറിയിൽ കോവിഡ് ബാധയെന്ന റിപ്പോർട്ട്; DMO അന്വേഷിക്കണമെന്ന് വനിതാ കമ്മീഷൻ
അതേസമയം ഗ്രാമീണ മേഖലകളില്‍ കോവിഡ് പരിശോധനയും ഓക്സിജന്‍ വിതരണവും കാര്യക്ഷമമാക്കണമെന്ന് പ്രധാനമന്ത്രി. രാജ്യത്തെ കോവിഡ് വ്യാപനം സംബന്ധിച്ചും വാക്സിനേഷന്‍ പ്രക്രിയയെക്കുറിച്ചും വിലയിരുത്താന്‍ ചേര്‍ന്ന ഉന്നത തല യോഗത്തിലാണ് പ്രധാനമന്ത്രിയുടെ നിര്‍ദേശം. ഉയര്‍ന്ന ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കുള്ള പ്രദേശങ്ങളില്‍ പരിശോധന വര്‍ധിപ്പിക്കണമെന്നും പ്രധാനമന്ത്രി പറഞ്ഞു.
അതേസമയം വെന്റിലേറ്ററുകള്‍ ശരിയായി പ്രവര്‍ത്തിക്കാന്‍ ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് ശരിയായ പരിശീലനം നല്‍കുന്നതിനോടൊപ്പം ഓക്സിജന്‍ കൃത്യമായി വിതരണം ചെയ്യണമെന്ന് പ്രധാനമന്ത്രി നിര്‍ദേശിച്ചു. ഗ്രാമ പ്രദേശങ്ങളില്‍ വീടുകളില്‍ എത്തി പരിശോധന നടത്തുന്ന രീതി വര്‍ദ്ധിപ്പിക്കണം. ഗ്രാമീണ മേഖലകളില്‍ ഓക്സിജന്‍ വിതരണം ശരിയായി നടക്കുന്നുണ്ടോ എന്ന് ഉറപ്പാക്കണമെന്നും അദ്ദേഹം നിര്‍ദേശിച്ചു
രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടയില്‍ 3.26 ലക്ഷം കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത്. അതേസമയം കോവിഡ് കേസുകള്‍ വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ പശ്ചിമ ബംഗാളില്‍ നാളെ മുതല്‍ രണ്ടാഴ്ചത്തേക്ക് ലോക്ഡൗണ്‍ പ്രഖ്യാപിച്ചു. മേയ് 16 മുതല്‍ 30 വരെയാണ് ലോക്ഡൗണ്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്. അവശ്യ സര്‍വീസുകള്‍ മാത്രമേ ലോക്ഡൗണ്‍ വേളയില്‍ അനുവദിക്കുകയുള്ളൂ. മെട്രോ റെയില്‍ ഉള്‍പ്പെടെയുള്ള പൊതുഗതാഗത സംവിധാനങ്ങള്‍ താത്കാലികമായി നിര്‍ത്തിവെക്കുന്നുവെന്ന് സര്‍ക്കാര്‍ അറിയിച്ചു.