TRENDING:

Covid 19 | രാജ്യത്ത് കോവിഡ് വ്യാപനം കുറയുന്നു; 24 മണിക്കൂറിനിടെ 50040 പുതിയ കേസുകൾ

Last Updated:

രാജ്യത്ത് റിപ്പോർട്ട് ചെയ്ത പുതിയ കേസുകളിൽ നാലിലൊന്നും കേരളത്തിലാണ്. കേരളത്തിൽ ശനിയാഴ്ച 12118 കേസുകൾ റിപ്പോർട്ട് ചെയ്തിരുന്നു.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് രണ്ടാം തരംഗം ഗണ്യമായി കുറയുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 50,040 പേർക്കാണ് പുതിയതായി കോവിഡ് സ്ഥിരീകരിച്ചത്. 24 മണിക്കൂറിനിടെ 1258 പേര്‍ കോവിഡ് ബാധിച്ച്‌ മരിച്ചു. ഏറ്റവും പുതിയ കണക്ക് അനുസരിച്ച് രാജ്യത്ത് ഇതുവരെ 3.02 കോടി പേര്‍ക്കാണ് കോവിഡ് 19 സ്ഥിരീകരിച്ചത്. ആറ് ലക്ഷത്തില്‍ താഴെ രോഗികള്‍ നിലവില്‍ ചികിത്സയിലുണ്ട്. 96.75 ശതമാനമാണ് രോഗമുക്തി നിരക്ക്.
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം
advertisement

അതേസമയം രാജ്യത്ത് റിപ്പോർട്ട് ചെയ്ത പുതിയ കേസുകളിൽ നാലിലൊന്നും കേരളത്തിലാണ്. കേരളത്തിൽ ശനിയാഴ്ച 12118 കേസുകൾ റിപ്പോർട്ട് ചെയ്തിരുന്നു. 9812 കേസുകള്‍ മഹാരാഷ്ട്രയിലും 5415 കേസുകള്‍ തമിഴ്‌നാട്ടിലും പുതിയതായി റിപ്പോര്‍ട്ട് ചെയ്തു. കഴിഞ്ഞ 24 മണിക്കൂറിനിടയിൽ രാജ്യത്ത് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കില്‍ വലിയ കുറവാണ് രേഖപ്പെടുത്തിയത്. 2.82 ശതമാനമാണ് ഇന്ന് ആരോഗ്യമന്ത്രാലയം പുറത്തുവിട്ട റിപ്പോർട്ടിലെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്.

സംസ്ഥാനത്ത് കോവിഡ് രണ്ടാം തരംഗത്തിൽ 60 വയസിന് താഴെയുള്ളവർക്കിടയിൽ മരണ നിരക്ക് കൂടിയതായി കണക്കുകൾ. മൂന്ന് ശതമാനം വരെയാണ് ഈ വിഭാഗത്തിൽ മരണനിരക്ക് ഉയർന്നത്. രണ്ടാം തരംഗത്തിൽ എണ്ണായിരത്തിലധികം പേർ മരിച്ചു.

advertisement

കഴിഞ്ഞദിവസം വരെയുള്ള കണക്ക് അനുസരിച്ച് കോവിഡ് ആദ്യതരംഗത്തിൽ 4659 ആയിരുന്നു മരണമെങ്കിൽ, രണ്ടാം തരംഗത്തിൽ 8040 ആണ് മരണം. 60നും 80നും ഇടയിലുള്ളവരാണ് കൂടുതലും മരിച്ചത്. ഒന്നാം തരംഗത്തെ അപേക്ഷിച്ച് രണ്ടാം തരംഗത്തിൽ 30 വയസിനും 60 വയസിനും ഇടയിൽ മരണനിരക്ക് ഉയർന്നു.

തലസ്ഥാന നഗരിയിൽ വൻ കഞ്ചാവ് വേട്ട; പിടികൂടിയത് 121 കിലോ കഞ്ചാവ്

30 മുതൽ 40 വയസു വരെ ആദ്യ തരംഗത്തിൽ 96 മരണമായിരുന്നെങ്കിൽ രണ്ടാം തരംഗത്തിൽ 269 ആയി ഉയർന്നു. നിരക്ക് 2.06 ൽ നിന്ന് 3.35 ആയാണ് ഉയർന്നത്. 40നും 50നും ഇടയിൽ 278 ആയിരുന്ന മരണം 683 ആയാണ് ഉയർന്നത്. നിരക്ക് 5.97ൽ നിന്ന് 8.5 ആയി ഉയർന്നു. 50നും 60നും ഇടയിലും സമാന സാഹചര്യം തന്നെ. 690 ആയിരുന്നത് 1402 ആയി ഉയർന്നു. നിരക്ക് 14.81ൽ നിന്ന് 17.44 ആയും ഉയർന്നു.

advertisement

പത്ത് വയസിന് താഴെ 9 കുട്ടികളും, 20 വയസിന് താഴെ 17 പേരും കോവിഡ് ബാധിതരായി മരിച്ചു. 20നും 30നും ഇടയിൽ ആദ്യ തരംഗത്തിൽ 41 പേരും, രണ്ടാം തരംഗത്തിൽ 49 പേരും മരിച്ചു. ആകെ 90 ആണ് ഈ പ്രായഗ്രൂപ്പിലെ മരണം. രണ്ട് തരംഗത്തിലുമായി ഏറ്റവും അധികം പേർ മരിച്ചത് 60നും 80നും ഇടയിൽപ്രായമുള്ളവരാണ്.

ഭിന്നശേഷിക്കാരായ വിദ്യാർത്ഥികളിൽ പലർക്കും സ്കോളർഷിപ്പ് തുക ലഭിക്കുന്നില്ലെന്ന് പരാതി

advertisement

60ന് മുകളിൽ മരണനിരക്കിൽ കുറവുണ്ടായെങ്കിലും സംഖ്യയിൽ കൂടുതൽ ഈ വിഭാഗത്തിൽ തന്നെയാണ്. 60നും 70നും ഇടയിൽ ആദ്യ തരംഗത്തിൽ 1356ഉം രണ്ടാം തരംഗത്തിൽ 2146 പേരും മരിച്ചു. 70നും 80നും ഇടയിൽ ഒന്നാം തരംഗത്തിൽ 1297ഉം രണ്ടാം തരംഗത്തിൽ 2094 പേരുമാണ് മരിച്ചത്.

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

60ന് മുകളിൽ ഒന്നാം തംരഗത്തെക്കാൾ രണ്ടാം തരംഗത്തിൽ മരണ നിരക്ക് കുറവാണ്. ഈ വിഭാഗത്തിൽ വാക്സിനേഷൻ നേരത്തെ നടത്താൻ ആയതിനാൽ മരണനിരക്ക് ഉയരാതിരിക്കാൻ സഹായിച്ചെന്നാണ് വിലയിരുത്തൽ.

advertisement

മലയാളം വാർത്തകൾ/ വാർത്ത/Corona/
Covid 19 | രാജ്യത്ത് കോവിഡ് വ്യാപനം കുറയുന്നു; 24 മണിക്കൂറിനിടെ 50040 പുതിയ കേസുകൾ
Open in App
Home
Video
Impact Shorts
Web Stories