തലസ്ഥാന നഗരിയിൽ വൻ കഞ്ചാവ് വേട്ട; പിടികൂടിയത് 121 കിലോ കഞ്ചാവ്
Last Updated:
പേട്ട പൊലീസും നാർക്കോട്ടിക് സെൽ ഉദ്യോഗസ്ഥരും ചേർന്ന് ചാക്ക പാലത്തിന് സമീപത്ത് നിന്ന് പിടിച്ചെടുത്തത് 110 കിലോ കഞ്ചാവ്.പൂജപ്പുരയി
തിരുവനന്തപുരം: നഗരത്തിൽ വൻ കഞ്ചാവ് വേട്ട. രണ്ടിടങ്ങളിൽ നന്നായി 121 കിലോ കഞ്ചാവാണ് പിടികൂടിയത്. തമിഴ്നാട്ടിൽ നിന്നും എത്തിച്ച 110 കിലോ കഞ്ചാവാണ് ചാക്ക പാലത്തിനു സമീപത്ത് വച്ച് പിടികൂടിയത്.
രഹസ്യവിവരത്തെ തുടർന്ന് സിറ്റി പൊലീസ് കമ്മീഷണർ ബൽറാം കുമാർ ഉപാധ്യായയുടെ നിർദ്ദേശപ്രകാരം പേട്ട പൊലീസും നാർക്കോട്ടിക് സെൽ ഉദ്യോഗസ്ഥരും ചേർന്ന് നടത്തിയ പരിശോധനയിലാണ് കഞ്ചാവ് പിടികൂടിയത്. കഞ്ചാവ് എത്തിച്ച കോയമ്പത്തൂർ സ്വദേശി മുഹമ്മദിനെ അറസ്റ്റ് ചെയ്തു.
അഞ്ചു ചാക്കുകളിലായി നിറച്ചു കൊണ്ടു വന്നിരുന്ന കഞ്ചാവ്
പ്രാദേശികസംഘങ്ങൾക്ക് കൈമാറാൻ കാത്തുനിന്നിരുന്ന വേളയിലാണ് മുഹമ്മദ് പൊലീസിന്റെ പിടിയിലായത്. സംഘത്തിൽ കൂടുതൽ പേർ ഉൾപ്പെട്ടിട്ടുണ്ടെന്നാണ് പൊലീസിന്റെ വിലയിരുത്തൽ.
advertisement
അതിനാൽ, സംഭവത്തിൽ ഉൾപ്പെട്ട മറ്റ് പ്രതികൾക്കായുള്ള അന്വേഷണം ഊർജിതമാക്കിയിട്ടുണ്ടെന്നു പൊലീസ് അറിയിച്ചു. കഞ്ചാവ് കൊണ്ടുവന്ന സംഘത്തിന് കഞ്ചാവ് റാക്കറ്റുമായി ബന്ധമുണ്ടോയെന്ന് പൊലീസ് പരിശോധിക്കുന്നുണ്ട്.
അതേസമയം, പൂജപ്പുരയിൽ 11 കിലോ കഞ്ചാവ് പിടികൂടി. പൂജപ്പുര പൊലീസും സ്പെഷൽ ബ്രാഞ്ചും നടത്തിയ പരിശോധനയിലാണ് കഞ്ചാവ് പിടികൂടിയത്. പൂജപ്പുര സ്വദേശി ശ്രീറാമിനെ അറസ്റ്റ് ചെയ്തു. സമീപകാലത്ത് തിരുവനന്തപുരം നഗരത്തിൽ കഞ്ചാവ് പിടികൂടിയ നിരവധി സംഭവങ്ങളാണ് റിപ്പോർട്ട് ചെയ്തിരുന്നത്.
advertisement
ലോക്ക്ഡൗണിന് പിന്നാലെ നിലവിൽ വന്ന ഇളവുകൾ മുതലെടുത്താണ് സംഘം കഞ്ചാവ് കടത്തിയിരുന്നത്. ഇളവുകളെ തുടർന്ന് പൊലീസ് പരിശോധനയും കുറഞ്ഞിരുന്നു. ഇതാണ്, സംഘങ്ങൾക്ക് കഞ്ചാവ് കടത്താൻ പ്രചോദനമേകിയത്. ഏതായാലും ഇതര സംസ്ഥാനങ്ങളിൽ നിന്നും വലിയ തോതിൽ കഞ്ചാവ് കേരളത്തിലേക്ക് എത്തുന്ന സാഹചര്യത്തിൽ പരിശോധന ശക്തമാക്കാനാണ് പൊലീസിന്റെയും നാർക്കോട്ടിക് സെൽ ഉദ്യോഗസ്ഥരുടെയും തീരുമാനം. ഇതിന്റെ ഭാഗമായി ഇടങ്ങളിലും പരിശോധന ഊർജിതമാക്കും.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
June 27, 2021 1:17 PM IST