48 രാജ്യങ്ങളിൽ നിന്നുള്ള 3,103 പേരെ പങ്കെടുപ്പിച്ചാണ് പുതിയ പഠനം. ഇവരിൽ ഭൂരിപക്ഷവും യുകെയിൽ നിന്നും യുഎസിൽ നിന്നുമാണ്. കോവിഡ് -19 ന്റെ ലക്ഷണങ്ങൾ പ്രകടിപ്പിക്കുന്നവരിൽ 40 ശതമാനം പേർക്കും ഒരേസമയം ടൈന്നിടസ് വഷളാകുന്നതായി ഞങ്ങൾ കണ്ടെത്തിയതായി യുകെയിലെ ആംഗ്ലിയ റസ്‌കിൻ യൂണിവേഴ്‌സിറ്റിയിലെ പഠന രചയിതാക്കൾ പറഞ്ഞു.
advertisement
ടൈനിറ്റസ് നേരത്തെ ഉണ്ടായിരുന്നവരിൽ നടത്തിയ പഠനത്തിൽ ഇവർക്ക് കോവിഡ് ആരംഭിച്ചപ്പോൾ തന്നെ ടൈനിറ്റസ് രോഗം മുമ്പത്തേക്കാൾ മോശമായി ബാധിച്ചതായും കണ്ടെത്തിയിരുന്നു. കോവിഡ് വൈറസ് വ്യാപനം നിയന്ത്രിക്കാനായി നടപ്പിലാക്കിയ സോഷ്യൽ ഡിസ്റ്റന്‍സിംഗ് ടൈനിറ്റസ് അസുഖം കൂടാൻ കാരണമായതായി ഇവരിൽ കൂടുതൽ പേരും അഭിപ്രായപ്പെട്ടു. ജോലിയിലും ജീവിതരീതിയിലും വന്ന കാര്യമായ മാറ്റങ്ങളാണ് ഇതിന് കാരണമായി അവർ പറയുന്നത്.
മറ്റ് രാജ്യങ്ങളിൽ നിന്നുള്ള ആളുകളുമായി താരതമ്യപ്പെടുത്തുമ്പോൾ ഇത് ഒരു വലിയ പ്രശ്നമാണെന്നാണ് യുകെയിലെ ജനങ്ങൾ പ്രതികരിക്കുന്നത്. യുകെയിലെ 46 ശതമാനം പേരും പ്രതികരിച്ചത് ജീവിതശൈലിയിലെ മാറ്റങ്ങളാണ് ടൈന്നിറ്റസ് കൂടാൻ കാരണമായതായി പറയുന്നത്. കോവിഡ് സമയത്ത് സ്ത്രീകളും 50 വയസ്സിന് താഴെയുള്ളവരുമാണ് ടൈന്നിറ്റസിന്റെ ബുദ്ധിമുട്ടുകൾ കൂടുതലായും കണ്ടെത്തിയത്.