വീടിന്‍റെ ബാല്‍ക്കണിയില്‍ നിന്ന് താഴെ വീണ് പിഞ്ചുകുഞ്ഞിന് ദാരുണാന്ത്യം; ഒരു വയസുകാരന്‍ മരിച്ചത് മുവാറ്റുപുഴയില്‍

Last Updated:

ബാല്‍ക്കണിയിലെ കൈവരിയില്‍ ഒരു കമ്പി ഇളകിപ്പോയിരുന്നു. ഇതിലൂടെയാണ് കുഞ്ഞ് താഴെ വീണത് എന്നാണ് പ്രാഥമിക നിഗമനം

വീടിന്‍റെ ബാല്‍ക്കണിയില്‍ നിന്ന് വീണു പിഞ്ചു കുഞ്ഞിന് ദാരുണാന്ത്യം. മുവാറ്റുപുഴ പേഴയ്ക്കാപ്പിള്ളി സ്‌കൂള്‍പ്പടി കോട്ടേപ്പറമ്പില്‍ മുഹസിന്റെ ഒരു വയസുകാരനായ മകന്‍ മുഹമ്മദ് ആണ് മരിച്ചത്. ബുധനാഴ്ച ഉച്ചയോടെയാണ് അപകടമുണ്ടായത്.
ബാല്‍ക്കണിയിലെ കൈവരിയില്‍ ഒരു കമ്പി ഇളകിപ്പോയിരുന്നു. ഇതിലൂടെയാണ് കുഞ്ഞ് താഴെ വീണത് എന്നാണ് പ്രാഥമിക നിഗമനം. കുഞ്ഞിനെ ഉടന്‍ കോലഞ്ചേരി മെഡിക്കല്‍ കോളജിലും തുടര്‍ന്ന് സ്വകാര്യ ആശുപത്രിയിലും എത്തിച്ചെങ്കിലും രാത്രിയോടെ കുഞ്ഞ് മരിച്ചു.
ഒന്നാം നിലയിലുള്ള മുറിയില്‍ ഉറങ്ങുകയായിരുന്ന കുഞ്ഞ് ഉണര്‍ന്ന ശേഷം ബാല്‍ക്കണിയില്‍ എത്തി മുറ്റത്തേക്ക് വീഴുകയായിരുന്നുവെന്ന് ബന്ധുക്കൾ പറ‍ഞ്ഞു. പോസ്റ്റുമോര്‍ട്ടത്തിന് ശേഷം കബറടക്കം നടത്തി. സഹോദരി സ്വാലിഹ.
മലയാളം വാർത്തകൾ/ വാർത്ത/Kerala/
വീടിന്‍റെ ബാല്‍ക്കണിയില്‍ നിന്ന് താഴെ വീണ് പിഞ്ചുകുഞ്ഞിന് ദാരുണാന്ത്യം; ഒരു വയസുകാരന്‍ മരിച്ചത് മുവാറ്റുപുഴയില്‍
Next Article
advertisement
കേരളത്തിന് വീണ്ടും വന്ദേഭാരത് അനുവദിച്ചു; സർവീസ് എറണാകുളം-ബെംഗളൂരു റൂട്ടിലെന്ന് രാജീവ് ചന്ദ്രശേഖർ
കേരളത്തിന് വീണ്ടും വന്ദേഭാരത് അനുവദിച്ചു; സർവീസ് എറണാകുളം-ബെംഗളൂരു റൂട്ടിലെന്ന് രാജീവ് ചന്ദ്രശേഖർ
  • എറണാകുളം-ബെംഗളൂരു റൂട്ടിൽ കേരളത്തിന് മൂന്നാമത്തെ വന്ദേഭാരത് എക്സ്പ്രസ് ട്രെയിൻ അനുവദിച്ചു.

  • നവംബർ പകുതിയോടെ എറണാകുളം-ബെംഗളൂരു വന്ദേഭാരത് സർവീസ് ആരംഭിക്കുമെന്ന് രാജീവ് ചന്ദ്രശേഖർ.

  • ബെംഗളൂരുവിലേക്ക് കൂടുതൽ ട്രെയിനുകൾ അനുവദിക്കണമെന്ന കേരളത്തിന്റെ ആവശ്യം അംഗീകരിച്ചു.

View All
advertisement