TRENDING:

ഒരു പിടിയും തരാതെ കോവിഡ് വ്യാപനം; കൊല്ലവും തിരുവനന്തപുരവും വീണ്ടും ആശങ്കയിൽ

Last Updated:

Covid 19 in Kerala | ഇന്ന് റിപ്പോർട്ട് ചെയ്ത പത്തു കേസുകളിൽ എട്ടെണ്ണം കൊല്ലം, തിരുവനന്തപുരം ജില്ലകളിലാണ്. ഇതിൽ ആറെണ്ണം കൊല്ലത്തും രണ്ടെണ്ണം തിരുവനന്തപുരത്തുമാണ്

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
തിരുവനന്തപുരം: ഓരോ ദിവസങ്ങളിലും ഓരോ ജില്ലകളിൽ കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്യുന്ന കേരളത്തെ ആശങ്കയിലാഴ്ത്തുന്നു. കാസർകോട്, കണ്ണൂർ ജില്ലകളിൽ വ്യാപിച്ച കോവിഡ് പിന്നീട് ഗ്രീൻ സോണായി പ്രഖ്യാപിച്ച ഇടുക്കി, കോട്ടയം ജില്ലകളിൽ കൂടുതലായി റിപ്പോർട്ട് ചെയ്തു.
advertisement

എന്നാൽ ഇന്ന് റിപ്പോർട്ട് ചെയ്ത പത്തു കേസുകളിൽ എട്ടെണ്ണം കൊല്ലം, തിരുവനന്തപുരം ജില്ലകളിലാണ്. ഇതിൽ ആറെണ്ണം കൊല്ലത്തും രണ്ടെണ്ണം തിരുവനന്തപുരത്തുമാണ്. ഇടുക്കിയിലും കോട്ടയത്തും ഇന്ന് ഒരു കേസ് പോലും റിപ്പോർട്ട് ചെയ്തിട്ടില്ല എന്നത് ആശ്വാസകരമായി.

Best Performing Stories:സാലറി കട്ട്; ഹൈക്കോടതി ഉത്തരവ് മറികടക്കാൻ ഓർഡിനൻസുമായി സംസ്ഥാന സർക്കാർ [NEWS]''ഭക്തവിലാസം ലോഡ്ജിലെ 'മന്ത്രന്മാർ' മൂക്ക്‌ ചീറ്റി കരയരുത്‌; ആവശ്യത്തിനു സെന്റിമെന്റ്സ്‌ 4 കൊല്ലം കൊണ്ട്‌ സഹിച്ചിട്ടുണ്ട്': കെ.എം. ഷാജി [NEWS]പെരിയ കേസിലെ അഭിഭാഷകർക്ക് ബിസിനസ് ക്ലാസ് യാത്രയ്ക്ക് പണം അനുവദിച്ച് സർക്കാർ; വിമർശിച്ച് ഷാഫി പറമ്പിൽ [NEWS]

advertisement

കൊല്ലത്ത് അഞ്ചുപേർക്ക് സമ്പർക്കത്തിലൂടെയും ആന്ധ്രാപ്രദേശിൽനിന്ന് വന്ന ഒരാൾക്കുമാണ് രോഗം പിടിപെട്ടത്. തിരുവനന്തപുരത്ത് തമിഴ്നാട്ടിൽനിന്ന് വന്നവരിലാണ് രോഗം പിടിപെട്ടത്. കാസർകോട് ഒരു ദൃശ്യമാധ്യമപ്രവർത്തകനും കോവിഡ് സ്ഥിരീകരിച്ചു.

കേരളത്തിൽ ഏറ്റവുമൊടുവിൽ കോവിഡ് റിപ്പോർട്ട് ചെയ്ത ജില്ലയാണ് കൊല്ലം. ഇടയ്ക്ക് രോഗം റിപ്പോർട്ട് ചെയ്യുന്നത് ഇല്ലാതായെങ്കിലും കുളത്തുപ്പുഴയിൽ തമിഴ്നാട് സ്വദേശിയിലും ചാത്തന്നൂർ ആരോഗ്യപ്രവർത്തകയിലും രോഗം കണ്ടെത്തിയതാണ് ഇപ്പോൾ സ്ഥിതിഗതികൾ ആശങ്കാജനകമാക്കുന്നത്. കോവിഡ് ബാധിച്ച് പോത്തൻകോട് സ്വദേശി മരിച്ച തിരുവനന്തപുരം ജില്ലയിൽ ഏറെ നാളുകൾക്കുശേഷം കഴിഞ്ഞ ദിവസമാണ് ഒരാളിൽ രോഗം കണ്ടെത്തിയത്. വർക്കല സ്വദേശിയിലാണ് രോഗം സ്ഥരീകരിച്ചത്.

advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

മലയാളം വാർത്തകൾ/ വാർത്ത/Corona/
ഒരു പിടിയും തരാതെ കോവിഡ് വ്യാപനം; കൊല്ലവും തിരുവനന്തപുരവും വീണ്ടും ആശങ്കയിൽ
Open in App
Home
Video
Impact Shorts
Web Stories