സാലറി കട്ട്; ഹൈക്കോടതി ഉത്തരവ് മറികടക്കാൻ ഓർഡിനൻസുമായി സംസ്ഥാന സർക്കാർ

Last Updated:

ഡിസാസ്റ്റർ ആന്റ് പബ്ലിക് ഹെൽത്ത് എമർജൻസീസ് സ്പെഷ്യൽ ആകട് എന്ന പേരിലാണ് ഓർഡിനൻസ് ഇറക്കുന്നത്.

തിരുവനന്തപുരം: ജീവനക്കാരുടെ ശമ്പളം പിടിക്കാനുള്ള ഉത്തരവ് ഹൈക്കോടതി സ്റ്റേ ചെയ്ത സാഹചര്യത്തിൽ ഓർഡിനൻസ് ഇറക്കാൻ തീരുമാനമെടുത്ത് സർക്കാർ. ഹൈക്കോടതി വിധിക്കെതിരെ അപ്പീൽ പോകേണ്ടെന്നും തീരുമാനിച്ചിട്ടുണ്ട്. ഇന്ന് നടക്കുന്ന മന്ത്രിസഭാ യോഗത്തിൽ ഓർഡിനൻസ് അവതരിപ്പിക്കും.
ഡിസാസ്റ്റർ ആന്റ് പബ്ലിക് ഹെൽത്ത് എമർജൻസീസ് സ്പെഷ്യൽ ആകട് എന്നാണ് നിയമത്തിന്റെ പേര്. ഈ ഓർഡിനൻസ് അനുസരിച്ച് ജീവനക്കാരുടെ ശമ്പളത്തിന്റെ 25 ശതമാനം വരെ സർക്കാരിന് അടിയന്തിര ആവശ്യങ്ങൾക്കു വേണ്ടി നീക്കി വയ്ക്കാം.
ആറു മാസത്തിനകം തിരിച്ചു നൽകിയൽ മതി. ഓർഡിനൻസ്  മന്ത്രിസഭ അംഗീകരിച്ച് ഇന്നു തന്നെ ഗവർണറുടെ അംഗീകാരത്തിനായി അയച്ചുകൊടുക്കാനാണ് തീരുമാനം.
You may also like:ക്വാറന്റീൻ ലംഘിച്ച് മുങ്ങി; 4 വർഷമായി രണ്ടാം വിവാഹം രഹസ്യമാക്കി വച്ചിരുന്ന 55കാരന് പണി കിട്ടിയതിങ്ങനെ [NEWS]COVID 19| യുഎഇയിൽ കോവിഡ് ബാധിച്ച് കൊല്ലം സ്വദേശി മരിച്ചു; വിദേശത്ത് മരിച്ച മലയാളികളുടെ എണ്ണം 53 ആയി [NEWS]47 സ്റ്റേഡിയങ്ങൾ; ഹോട്ടലുകൾക്കും റിസോർട്ടുകൾക്കും പുറമേ പ്രവാസികൾക്ക് ക്വാറന്റീനായി സർക്കാർ ഒരുക്കുന്നു [NEWS]
സാലറി മാറ്റിവെക്കൽ നിയമപരമല്ലെന്നാണ് കോടതി പറഞ്ഞത്. അതിനാലാണ് ഓർഡിനൻസ് കൊണ്ടുവരുന്നത്.  പിടിക്കുന്ന ശമ്പളം എന്ന് കൊടുക്കുമെന്നും ഉത്തരവില്‍ പറഞ്ഞിരുന്നില്ല. ഇതും കോടതിയിൽ തിരിച്ചടിയുണ്ടാകാന്‍ കാരണമായി. ഈസാഹചര്യത്തിലാണ് ഓർഡിനൻസ് ഇറക്കാൻ സർക്കാർ തീരുമാനിച്ചത്.
advertisement
മലയാളം വാർത്തകൾ/ വാർത്ത/Kerala/
സാലറി കട്ട്; ഹൈക്കോടതി ഉത്തരവ് മറികടക്കാൻ ഓർഡിനൻസുമായി സംസ്ഥാന സർക്കാർ
Next Article
advertisement
കാസർഗോഡ് മൂന്നുവയസുകാരനെ ബന്ധുവീട്ടിൽ നിർത്തിയശേഷം വീട്ടിലെത്തിയ യുവ അധ്യാപികയും ഭർത്താവും ജീവനൊടുക്കി
കാസർഗോഡ് മൂന്നുവയസുകാരനെ ബന്ധുവീട്ടിൽ നിർത്തിയശേഷം വീട്ടിലെത്തിയ യുവ അധ്യാപികയും ഭർത്താവും ജീവനൊടുക്കി
  • കാസർഗോഡ് കടമ്പാറയിൽ യുവ അധ്യാപികയും ഭർത്താവും വിഷം കഴിച്ച് മരിച്ച നിലയിൽ കണ്ടെത്തി.

  • കടുത്ത സാമ്പത്തിക പ്രശ്നങ്ങളാണ് അജിത്തിനെയും ശ്വേതയെയും ജീവനൊടുക്കാൻ പ്രേരിപ്പിച്ചത്.

  • മൂന്നു വയസ്സുള്ള മകനെ ബന്ധുവീട്ടിൽ നിർത്തിയശേഷം ഇരുവരും വീട്ടിലെത്തി വിഷം കഴിച്ചു.

View All
advertisement