തുടര്‍ച്ചയായി രണ്ടാം ദിവസും കോവിഡ് പോസിറ്റീവ് കണക്ക് 1500 കടന്നിരിക്കെയാണ് കോഴിക്കോട് ലോക്ഡൗണിന് സമാനമായ നിയന്ത്രണത്തിലേക്ക് പോവുന്നത്. കോഴിക്കോട് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 20.41 ശതമാനമാണ്. കൂടുതല്‍ രോഗികളുണ്ടാവുന്ന സാഹചര്യത്തില്‍ ബീച്ച് ആശുപത്രിയെ കോവിഡ് സ്‌പെഷ്യല്‍ ആശുപത്രിയാക്കി മാറ്റും. കൂടുതല്‍ ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററുകളും ജില്ലയില്‍ തുടങ്ങി.
ഇന്നലെ കോഴിക്കോട് ജില്ലയില്‍ 7518 പേരെ പരിശോധന നടത്തിയപ്പോഴാണ് 1504 പേര്‍ക്ക് പോസിറ്റീവായത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 20.41 ആണ്. ഇതോടെ കോഴിക്കോട് ജില്ലയില്‍ ചികിത്സയിലുള്ളവർ 11140 ആയി. ഇതില്‍ 8909 പേര്‍ വീടുകളില്‍ കഴിയുകയാണ്. രോഗികളുടെ എണ്ണം ഇനിയും ഉയരാന്‍ സാധ്യതയുണ്ടെന്നാണ് വിലയിരുത്തില്‍. രോഗവ്യാപനം ഏറ്റവും കൂടുതല്‍ കോഴിക്കോട് കോര്‍പറേഷന്‍ പരിധിയിലാണ്.
advertisement
കോഴിക്കോട് ബീച്ച് ജനറല്‍ ആശുപത്രിയെ ഇന്ന് മുതല്‍ കോവിഡ് സ്പെഷ്യല്‍ ആശുപത്രിയായി പ്രഖ്യാപിക്കും. മെഡിക്കല്‍ കോളജില്‍ 100 ബെഡുകള്‍ കൂടി കോവിഡ് രോഗികള്‍ക്കായി മാറ്റിവെച്ചിട്ടിട്ടുണ്ട്. മെഡിക്കല്‍ കോളജില്‍ സന്ദര്‍ശകര്‍ക്ക് നിയന്ത്രണവും കടുപ്പിച്ചു. ഒ.പിയിലെത്തുന്ന രോഗികള്‍ക്കും കോവിഡ് പരിശോധന നിര്‍ബന്ധമാക്കി. വരും ദിവസങ്ങളില്‍ ജില്ലയില്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ ആവശ്യമായി വരുമെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു. ജില്ലയില്‍ ഓഡിറ്റോറിയങ്ങളും കല്യാണ മണ്ഡപങ്ങളും ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററുകളാക്കുന്ന നടപടി പുരോഗമിക്കുകയാണ്.
അതേസമയം കേരളത്തില്‍ ഇന്ന് 13,835 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 2187, കോഴിക്കോട് 1504, മലപ്പുറം 1430, കോട്ടയം 1154, തൃശൂര്‍ 1149, കണ്ണൂര്‍ 1132, തിരുവനന്തപുരം 909, ആലപ്പുഴ 908, പാലക്കാട് 864, പത്തനംതിട്ട 664, ഇടുക്കി 645, വയനാട് 484, കൊല്ലം 472, കാസര്‍ഗോഡ് 333 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.
യുകെ, സൗത്ത് ആഫ്രിക്ക, ബ്രസീല്‍ എന്നീ രാജ്യങ്ങളില്‍ നിന്നും വന്ന ആര്‍ക്കും തന്നെ കഴിഞ്ഞ 24 മണിക്കൂറിനകം കോവിഡ്-19 സ്ഥിരീകരിച്ചില്ല. അടുത്തിടെ യുകെ (105), സൗത്ത് ആഫ്രിക്ക (7), ബ്രസീല്‍ (1) എന്നീ രാജ്യങ്ങളില്‍ നിന്നും വന്ന 113 പേര്‍ക്കാണ് ഇതുവരെ കോവിഡ് 19 സ്ഥിരീകരിച്ചത്. ഇവരില്‍ 112 പേരുടെ പരിശോധനാഫലം നെഗറ്റീവായി. ആകെ 11 പേരിലാണ് ജനിതക വകഭേദം വന്ന വൈറസിനെ കണ്ടെത്തിയത്.
കൂട്ടപരിശോധനയുടെ ഭാഗമായി സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി വെള്ളിയാഴ്ച 1,35,159 സാമ്പിളുകളാണ് ശേഖരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 81,211 സാമ്പിളുകളാണ് പരിശോധിച്ചത്. ബാക്കിയുള്ള സാമ്പിളുകളുടെ പരിശോധനാ ഫലം അടുത്ത ദിവസങ്ങളില്‍ വരുന്നതാണ്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 17.04 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്‍., ആര്‍.ടി. എല്‍.എ.എം.പി., ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 1,41,62,843 സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത്.
കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 27 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 4904 ആയി.
Also Read- COVID 19| തുടർച്ചയായ മൂന്നാം ദിവസവും രണ്ട് ലക്ഷം കടന്ന് പ്രതിദിന കോവിഡ് കേസുകൾ
ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 259 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 12,499 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 1019 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. എറണാകുളം 2112, കോഴിക്കോട് 1474, മലപ്പുറം 1382, കോട്ടയം 1078, തൃശൂര്‍ 1123, കണ്ണൂര്‍ 973, തിരുവനന്തപുരം 668, ആലപ്പുഴ 893, പാലക്കാട് 328, പത്തനംതിട്ട 608, ഇടുക്കി 617, വയനാട് 471, കൊല്ലം 462, കാസര്‍ഗോഡ് 310 എന്നിങ്ങനെയാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്.