COVID 19| തുടർച്ചയായ മൂന്നാം ദിവസവും രണ്ട് ലക്ഷം കടന്ന് പ്രതിദിന കോവിഡ് കേസുകൾ
- Published by:Naseeba TC
- news18-malayalam
Last Updated:
പുതിയ കണക്കുകൾ പ്രകാരമുള്ള കോവിഡ് കേസുകളിൽ 27.15 ശതമാനവും മഹാരാഷ്ട്രയിൽ നിന്നാണ്
ന്യൂഡൽഹി: തുടര്‍ച്ചയായ മൂന്നാം ദിവസവും രണ്ടു ലക്ഷം കടന്ന് രാജ്യത്തെ പ്രതിദിന കോവിഡ് കേസുകള്‍. 24 മണിക്കൂറിനിടെ രണ്ടു ലക്ഷത്തി മുപ്പത്തി നാലായിരത്തി അറുന്നൂറ്റി തൊണ്ണൂറ്റി രണ്ട് പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. 1341 മരണങ്ങളാണ് ഇന്നലെ മാത്രം റിപ്പോർട്ട് ചെയ്തത്.
പുതിയ കണക്കുകൾ പ്രകാരമുള്ള കോവിഡ് കേസുകളിൽ 27.15 ശതമാനവും മഹാരാഷ്ട്രയിൽ നിന്നാണ്. കോവിഡ് രണ്ടാം തരംഗത്തിൽ ഇന്ത്യയിലെ 5 സംസ്ഥാനങ്ങളിലാണ് 59.79 ശതമാനവും. മഹാരാഷ്ട്രയിൽ മാത്രം ഇന്നലെ ഔദ്യോഗികമായി റിപ്പോർട്ട് ചെയ്തത് 398 മരണങ്ങളാണ്. ഡൽഹിയിൽ 141 മരണങ്ങളും റിപ്പോർട്ട് ചെയ്തു.
1,45,26,609 കോവിഡ് കേസുകളാണ് ഇന്ത്യയിൽ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഇതുവരെ 1,26,71,220 പേർ കോവിഡ് മുക്തരായപ്പോൾ 1,75,649 പേർ മരണപ്പെട്ടു. നിലവിൽ 16,79,740 ആക്ടീവ് കേസുകളാണ് ഇന്ത്യയിലുള്ളത്. ഇന്നലെ വരെ രാജ്യത്ത് 11,99,37,641 ഡോസ് വാക്സിനും നൽകി.
advertisement
അതേസമയം കോവിഡ് രൂക്ഷമായ സാഹചര്യത്തില്‍ കുംഭമേള നിര്‍ത്തിവയ്ക്കാനുള്ള പ്രധാനമന്ത്രിയുടെ നിര്‍ദ്ദേശം അംഗീകരിക്കാന്‍ ജുന അഖാഡ തീരുമാനിച്ചു. പ്രതീകാത്മകമായി കുംഭമേള നടത്തിയാല്‍ മതിയെന്ന് പ്രധാനമന്ത്രി നിര്‍ദ്ദേശിച്ചിരുന്നു. പ്രധാനമന്ത്രിയുടെ നിര്‍ദ്ദേശം അംഗീകരിക്കുന്നതായി സ്വാമി അവ്‌ദേശാനന്ദ ഗിരി വ്യക്തമാക്കി.
You may also like:Covid 19 | കോവിഡ് കൂട്ട പരിശോധന; ആദ്യ ദിവസം പരിശോധിച്ചത് 1,33,836 പേരെ
ഇതിനിടയിൽ കേരളത്തിൽ കോവിഡ് വാക്‌സിന്‍ ക്ഷാമം തുടരുകയാണ്. ഇന്നലെ രണ്ട് ലക്ഷം ഡോസ് കോവിഷീല്‍ഡ് വാക്‌സിന്‍ സംസ്ഥാനത്ത് എത്തിയെങ്കിലും വിതരണ കേന്ദ്രങ്ങളിലെത്തിച്ചിട്ടില്ല. തിരുവനന്തപുരം ജിമ്മി ജോര്‍ജ് സ്‌റ്റേഡിയത്തില്‍ രാവിലെ വാക്‌സിന്‍ എടുക്കാനെത്തിയവര്‍ ഇതു മൂലം ബുദ്ധിമുട്ടിലായി.
advertisement
സംസ്ഥാനത്ത് രണ്ടരലക്ഷം പേരിൽ കൂട്ട പരിശോധന നടത്താനുള്ള ശ്രമം ഇന്നും തുടരും. 1,33,836 പേരെ ഇന്നലെ പരിശോധിച്ചു. കോഴിക്കോട് ജില്ലയിലാണ് കൂടുതൽ പേരെ പരിശോധിച്ചത്. 19,300 പേർ ഇന്നലെ ജില്ലയിൽ പരിശോധനയ്ക്ക് വിധേയരായി. കോഴിക്കോട് ജില്ലയിലാണ് സംസ്ഥാനത്തെ ഉയർന്ന ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. 3055 പേരെ പരിശോധിച്ച ഇടുക്കിയിലാണ് കുറവ്. തിരുവനന്തപുരത്ത് 14,087 പേരെയും എറണാകുളത്ത് 16,210 പേരെയും പരിശോധിച്ചു.
You may also like:Explained | ഇന്ത്യയിൽ കോവിഡ് വാക്സിൻ സ്വീകരിച്ചവർ നേരിടുന്ന പാർശ്വഫലങ്ങളും മരണനിരക്കും
കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി കാസര്‍ഗോഡ് ജില്ലയിൽ പ്രധാനടൗണുകളില്‍ പ്രവേശന വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്. കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റോ വാക്‌സിനേഷന്‍ ചെയ്തതിന്റെ സര്‍ട്ടിഫിക്കറ്റോ ഉള്ളവരെ മാത്രം പ്രവേശിപ്പിച്ചാല്‍ മതിയെന്നാണ് ജില്ലാ ദുരന്തനിവാരണ അതോറിറ്റിയുടെ തീരുമാനം. ബേക്കല്‍ കോട്ടയില്‍ മെയ് 15 വരെ സന്ദര്‍ശകര്‍ക്ക് വിലക്കേര്‍പ്പെടുത്തി.
advertisement
സംസ്ഥാനത്ത് പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം ആറ് മാസത്തിന് ശേഷം പതിനായിരം കടന്നു. ഒക്ടോബർ 10ന് ശേഷം ആദ്യമായാണ് കോവിഡ് രോഗികളുടെ എണ്ണം പതിനായിരം കടക്കുന്നത്. ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റും 14 കടക്കുന്നത് ആറ് മാസത്തിന് ശേഷമാണ്.
കഴിഞ്ഞ വർഷം ഒക്ടോബർ ഏഴിനാണ് ആദ്യമായി കോവിഡ് രോഗികളുടെ എണ്ണം 10,000 കടക്കുന്നത്. ഒക്ടോബർ 10 ന് 11,75 ആയിരുന്നു ആകെ കോവിഡ് രോഗികൾ. എന്നാൽ അതിന് ശേഷം കോവിഡ് രോഗികളുടെ എണ്ണം കുറഞ്ഞു വന്നു. ആറ് മാസവും ആറ് ദിവസങ്ങളും കഴിഞ്ഞാണ് കോവിഡ് രോഗികളുടെ എണ്ണം വീണ്ടും പതിനായിരത്തിന് മുകളിലെത്തുന്നത്.
Location :
First Published :
April 17, 2021 10:51 AM IST
മലയാളം വാർത്തകൾ/ വാർത്ത/Corona/
COVID 19| തുടർച്ചയായ മൂന്നാം ദിവസവും രണ്ട് ലക്ഷം കടന്ന് പ്രതിദിന കോവിഡ് കേസുകൾ