ബീഹാർ
മെയ് 1-ന് ബീഹാറിലെ കോവിഡ് സ്ഥിരീകരണ നിരക്ക് 14.4 ശതമാനം ആയിരുന്നു. എന്നാൽ ഇപ്പോൾ അത് 6.9 ശതമാനം ആയി കുറഞ്ഞിട്ടുണ്ട്.
ജാർഖണ്ഡ്
മെയ് മാസത്തിന്റെ തുടക്കത്തിൽ ജാർഖണ്ഡിൽ കോവിഡ് 19 സ്ഥിരീകരണ നിരക്ക് 20.2 ശതമാനത്തിന് മുകളിലായിരുന്നു. എന്നാൽ ഇപ്പോൾ അത് 6.9 ശതമാനത്തിലേക്ക് താഴ്ന്നിട്ടുണ്ട്.
ഗുജറാത്ത്
മെയ് 1-ന് ഗുജറാത്തിലെ രോഗ സ്ഥിരീകരണ നിരക്ക് 9.4 ശതമാനത്തിൽ കൂടുതലായിരുന്നു. എന്നാൽ ഇപ്പോൾ അത് 7.7 ശതമാനമായി കുറഞ്ഞിട്ടുണ്ട്.
advertisement
ഡൽഹി
മെയ് 1-ന് രാജ്യ തലസ്ഥാനമായ ഡൽഹിയിലെ കോവിഡ് സ്ഥിരീകരണ നിരക്ക് ആശങ്കാജനകമാം വിധം 31.6 ശതമാനത്തിൽ കൂടുതലായി ഉയർന്നിരുന്നു. എന്നാൽ, ഇപ്പോൾ അത് 11.32 ശതമാനമായി കുറച്ചു കൊണ്ടുവരാൻ കഴിഞ്ഞിട്ടുണ്ട്. കഴിഞ്ഞ ശനിയാഴ്ച 6,430 പുതിയ കോവിഡ് കേസുകളും 337 മരണങ്ങളുമാണ് ഡൽഹിയിൽ റിപ്പോർട്ട് ചെയ്തത്.
You may also like:ക്വാറന്റീന് സ്ഥലം കിട്ടിയില്ല; വിദ്യാർത്ഥി പതിനൊന്ന് ദിവസം കഴിഞ്ഞത് മരക്കൊമ്പിൽ
മധ്യപ്രദേശ്
മെയ് 1-ന് മധ്യപ്രദേശിലെ കോവിഡ് സ്ഥിരീകരണ നിരക്ക് 20.3 ശതമാനം ആയിരുന്നെങ്കിൽ ഇപ്പോൾ അത് 11.8 ശതമാനം ആയി കുറയ്ക്കാൻ കഴിഞ്ഞിട്ടുണ്ട്.
മഹാരാഷ്ട്ര
മെയ് 1-ന് മഹാരാഷ്ട്രയിലെ കോവിഡ് സ്ഥിരീകരണ നിരക്ക് 21.6 ശതമാനത്തിന് മുകളിലായിരുന്നു. ഇപ്പോൾ അത് കുറഞ്ഞ് 15.9 ശതമാനത്തിൽ എത്തിനിൽക്കുന്നു.
ഹരിയാന
മെയ് മാസത്തിന്റെ തുടക്കത്തിൽ ഹരിയാനയിൽ 26.7 ശതമാനത്തിൽ കൂടുതലായിരുന്നു രോഗ സ്ഥിരീകരണ നിരക്ക്. എന്നാൽ ഇപ്പോൾ അത് 16.3 ശതമാനമായി കുറഞ്ഞിരിക്കുന്നു.
You may also like:COVID 19| ഇന്ന് നേരിയ ആശ്വാസം; രാജ്യത്ത് രോഗം ഭേദമാകുന്നവരുടെ നിരക്ക് 85 ശതമാനമായി ഉയർന്നു
ഇന്ത്യയിൽ ചികിത്സയിൽ കഴിയുന്ന കോവിഡ് രോഗികളുടെ എണ്ണം 36,18,458 ആയും രോഗ സ്ഥിരീകരണ നിരക്ക് 16.98 ശതമാനം ആയും കുറഞ്ഞെന്ന് ആരോഗ്യ മന്ത്രാലയം ഞായറാഴ്ച അറിയിച്ചു. ചികിത്സയിൽ കഴിയുന്ന രോഗികളുടെ എണ്ണത്തിൽ 55,344-ന്റെ കുറവാണ് ഉണ്ടായിരിക്കുന്നത്. രാജ്യത്ത് ആകെ സ്ഥിരീകരിച്ച കോവിഡ് രോഗികളിൽ 14.66 ശതമാനമാണ് നിലവിൽ ചികിത്സയിൽ കഴിയുന്നത്.
കർണാടക, മഹാരാഷ്ട്ര, കേരളം, രാജസ്ഥാൻ, തമിഴ്നാട്, ആന്ധ്ര പ്രദേശ്, ഉത്തർ പ്രദേശ്, പശ്ചിമ ബംഗാൾ, ഗുജറാത്ത്, ഛത്തീസ്ഗഡ് എന്നീ പത്ത് സംസ്ഥാനങ്ങളിലാണ് ആകെ ചികിത്സയിൽ കഴിയുന്നവരിൽ 74.69 ശതമാനം രോഗികളെന്നും മന്ത്രാലയം അറിയിച്ചു.
അതേസമയം, ഏപ്രിൽ 21ന് ശേഷം രോഗികളുടെ പ്രതിദിന എണ്ണം മൂന്ന് ലക്ഷത്തിന് താഴെയായി .2,81,386 പേർക്കാണ് 24 മണിക്കൂറിനിടെ കോവിഡ് സ്ഥിരീകരിച്ചത് .4,106 പേരുടെ മരണം കോവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചു. രാജ്യത്ത് രോഗം ഭേദമാകുന്നവരുടെ നിരക്ക് 85 ശതമാനമായി ഉയർന്നതും ആശ്വാസകരമാണ്.