നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • buzz
  • »
  • ക്വാറന്റീന് സ്ഥലം കിട്ടിയില്ല; വിദ്യാർത്ഥി പതിനൊന്ന് ദിവസം കഴിഞ്ഞത് മരക്കൊമ്പിൽ

  ക്വാറന്റീന് സ്ഥലം കിട്ടിയില്ല; വിദ്യാർത്ഥി പതിനൊന്ന് ദിവസം കഴിഞ്ഞത് മരക്കൊമ്പിൽ

  തന്നിൽ നിന്നും വീട്ടിലെ മറ്റാർക്കും രോഗ വ്യാപനം ഉണ്ടാകാതിരിക്കാനാണ് മരത്തിലേക്ക് താമസം മാറ്റിയതെന്ന് വിദ്യാർത്ഥി

  പ്രതീകാത്മക ചിത്രം

  പ്രതീകാത്മക ചിത്രം

  • Share this:
   കോവിഡ‍് പോസിറ്റീവായതിനെ തുടർന്ന് ക്വാറന്റീനിൽ പോകാൻ സ്ഥലമില്ലാത്തതിനാൽ വിദ്യാർത്ഥി മരക്കൊമ്പിൽ കഴിഞ്ഞത് 11 ദിവസം. തെലങ്കാനയിലെ നൽഗോണ്ടയിലാണ് സംഭവം. മെയ് 4 നാണ് പതിനെട്ട് വയസ്സുള്ള വിദ്യാർത്ഥിക്ക് കോവിഡ് പോസിറ്റീവായത്.

   ശിവ എന്നാണ് വിദ്യാർത്ഥിയുടെ പേര്. കോവിഡ് പോസിറ്റീവായതോടെ വീട്ടിലും ഗ്രാമത്തിലും ക്വാറന്റീന് സ്വകര്യമില്ലാത്തതിനാലാണ് വിദ്യാർത്ഥിക്ക് മരക്കൊമ്പിൽ അഭയം തേടേണ്ടി വന്നത്. മുള കൊണ്ട് കട്ടിൽ ഉണ്ടാക്കി മരത്തിൽ ഘടിപ്പിച്ചാണ് പതിനൊന്ന് ദിവസം വിദ്യാർത്ഥി കഴിഞ്ഞത്. വീട്ടിൽ ശിവ അടക്കം നാല് പേരാണ് ഉണ്ടായിരുന്നത്.

   തന്നിൽ നിന്നും വീട്ടിലെ മറ്റാർക്കും രോഗ വ്യാപനം ഉണ്ടാകാതിരിക്കാനാണ് മരത്തിലേക്ക് താമസം മാറ്റിയതെന്ന് ശിവ പറയുന്നു. വീട്ടു പറമ്പിലുള്ള മരത്തിൽ തന്നെയായിരുന്നു കോവിഡ് കാലത്ത് ശിവ താമസിച്ചിരുന്നത്.

   ശിവയുടെ ഗ്രാമത്തിൽ ഐസൊലേഷൻ കേന്ദ്രം ഉണ്ടായിരുന്നില്ല. രണ്ട് ദിവസം മുമ്പാണ് സമീപത്തുള്ള എസ്ടി ഹോസ്റ്റൽ കോവിഡ് ഐസൊലേഷൻ സെന്ററാക്കി മാറ്റിയത്. അതുവരെ തന്റെ ഗ്രാമത്തിലോ അടുത്തുള്ള സ്ഥലങ്ങളിലോ ഐസൊലേഷൻ കേന്ദ്രങ്ങൾ ഉണ്ടായിരുന്നില്ലെന്നും മറ്റൊന്നും ചെയ്യാനില്ലാത്തതിനാലാണ് മരത്തിൽ താമസിച്ചതെന്നും ശിവ പറഞ്ഞതായി ദി പ്രിന്റ് റിപ്പോർട്ട് ചെയ്യുന്നു.

   You may also like:വീട്ടിലെ ഇരുമ്പുതൂണിൽ നിന്നും ഷോക്കേറ്റ് യുവാവ് മരിച്ചു

   തനിക്ക് കോവിഡ് പോസിറ്റീവായ വിവരം ഗ്രാമത്തിലെ വളണ്ടിയർമാർ സർപഞ്ജിനെ (ഗ്രാമമുഖ്യൻ) അറിയിച്ചതായി അറിയില്ല. ഗ്രാമത്തിൽ ആരും തന്നെ സഹായിക്കാൻ എത്തിയില്ല. വൈറസിനെ പേടിച്ച് ആരും വീട്ടിൽ നിന്നും പുറത്തിറങ്ങാറില്ലെന്നും ശിവ പറയുന്നു.

   മരക്കൊമ്പിലെ ഐസൊലേഷൻ സമയത്ത് ഭൂരിഭാഗം സമയവും ചെലവഴിച്ചത് മൊബൈൽ ഫോൺ നോക്കിയാണ്. കൊമ്പിൽ ചെറിയ പെട്ടി തൂക്കി അതിലാണ് മൊബൈൽ സൂക്ഷിച്ചിരുന്നത്. ബക്കറ്റിൽ കയർ കെട്ടിയാണ് വീട്ടുകാർ ശിവയ്ക്ക് ഭക്ഷണം നൽകിയിരുന്നത്.

   You may also like:'പ്രണയം വിജയിക്കുന്നു': വത്തിക്കാനെ പരസ്യമായി വെല്ലുവിളിച്ച് സ്വവർഗ പങ്കാളികളെ ആശിർവദിച്ച് പുരോഹിതർ

   ഹൈദരാബാദിൽ ബിരുദ വിദ്യാർത്ഥിയാണ് ശിവ. കോവിഡ് രൂക്ഷമായതിനെ തുടർന്ന് കഴിഞ്ഞ മാസമാണ് വിദ്യാർത്ഥി ഗ്രാമത്തിലേക്ക് തിരിച്ചു വന്നത്.

   5.28 ലക്ഷം കോവിഡ് കേസുകളാണ് തെലങ്കാനയിൽ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. 3,816 പുതിയ കേസുകളാണ് കഴിഞ്ഞ ദിവസം സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്തത്.

   അതേസമയം, കോവിഡ് രോഗികളുടെ എണ്ണത്തിൽ രാജ്യത്ത് ഇന്ന് നേരിയ ആശ്വാസം. ഏപ്രിൽ 21ന് ശേഷം രോഗികളുടെ പ്രതിദിന എണ്ണം മൂന്ന് ലക്ഷത്തിന് താഴെയായി .2,81,386 പേർക്കാണ് 24 മണിക്കൂറിനിടെ കോവിഡ് സ്ഥിരീകരിച്ചത് .4,106 പേരുടെ മരണം കോവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചു. രാജ്യത്ത് രോഗം ഭേദമാകുന്നവരുടെ നിരക്ക് 85 ശതമാനമായി ഉയർന്നതും ആശ്വാസകരമാണ്.

   3,78,741 പേർ 24 കഴിഞ്ഞ ദിവസം ആശുപത്രി വിട്ടു. 2,49,65,463 പേർക്കാണ് ഇതുവരെ രാജ്യത്ത് കോവിഡ‍് ബാധിച്ചതെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ കണക്കുകൾ പറയുന്നു. 2,74,390 പേർ കോവിഡ് ബാധിച്ച് മരിച്ചു. 2,11,74,076 പേർ രോഗമുക്തരായെന്നും കണക്കുകൾ വ്യക്തമാക്കുന്നു. രാജ്യത്തെ ആക്ടീവ് കേസുകളുടെ എണ്ണം 35,16,997 ആണ്. ഇതുവരെ 18,29,26,460 പേർ വാക്സിൻ സ്വീകരിച്ചു.
   Published by:Naseeba TC
   First published:
   )}