ഞായറാഴ്ച രാവിലെയാണ് കേരള സർവകലാശാലാ ആസ്ഥാനത്തിന് സമീപമുള്ള ഡി.വൈ.എഫ്.ഐ സംസ്ഥാന കമ്മിറ്റി ഓഫീസിലെ ജീവനക്കാരന് കോവിഡ് സ്ഥിരീകരിച്ചത്. ഇതേത്തുടർന്നാണ് പ്രഥാമിക സമ്പർക്ക പട്ടികയിലുള്ള എ.എ റഹിം ഉൾപ്പെടെയുള്ള ആറ് പേർ ക്വറന്റീനിൽ പോയത്.
TRENDING:കോൺസുൽ ജനറലിന് സുരക്ഷ; ഗൺമാനെ നിയമിച്ച അഭ്യന്തര വകുപ്പിന്റെ നടപടി ഗുരുതര ചട്ടലംഘനമെന്ന് സൂചന [NEWS]ശിവശങ്കറിനും അരുണിനും സ്വർണക്കടത്തിൽ പങ്കുണ്ടെന്ന് സരിത്ത്; ഇല്ലെന്ന് സ്വപ്ന [NEWS]'ആര്‍എസ്എസുകാരനായ പ്രതിക്കുവേണ്ടി ഞാന്‍ നിലകൊണ്ടെന്ന പ്രചാരണം ആരും വിശ്വസിക്കില്ല': മന്ത്രി കെ.കെ.ശൈലജ [NEWS]
advertisement
ഇതിനിടെ തിരുവനന്തപുരം മെഡിക്കൽ കോളജിൽ കോവിഡ് വ്യാപനം ഗുരുതര പ്രതിസന്ധിയാണ് ഉണ്ടാക്കിയിരിക്കുന്നത്. ഡോക്ടർ ഉൾപ്പെടെ 18 ആരോഗ്യപ്രവർത്തകർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതിൽ എട്ട് പേർ ഡോക്ടർമാരാണ്. ജനറൽ വാർഡിൽ ചിക്തസയിലുണ്ടായിരുന്ന 5 പേർക്കും കോവിഡ് സ്ഥിരീകരിച്ചു. നീറിലധികം ജീവനക്കാരാണ് ക്വറന്റീൽ കഴിയുന്നത്. സുരക്ഷ ഉറപ്പാക്കണമെന്നും എല്ലാവരെയും പരിശോധിക്കണമെന്നും ജീവനക്കാർ ആവശ്യപ്പെട്ടിട്ടുണ്ട്.