കൊച്ചി: നയതന്ത്ര ബാഗേജിൽ സ്വർണം കടത്തിയ കേസുമായി മുഖ്യന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കറിനും മുൻ ഐ.ടി ഫെലോ അരുൺ ബാലചന്ദ്രനും ബന്ധമുണ്ടെന്ന് ഒന്നാം പ്രതി പി.എസ് സരിത്തിന്റെ മൊഴി. സ്വർണക്കടത്ത് ശിവശങ്കറിന്റെയും അരുൺ ബാലചന്ദ്രന്റെയും അറിവോടെയാണെന്നും തെളിവുകൾ നൽകാമെന്നും സരിത് മൊഴി നൽകി. യുഎഇ കോൺസുലേറ്റിന് സ്വർണക്കടത്തുമായി ബന്ധമില്ലെന്നും സരിത് വ്യക്തമാക്കിയിട്ടുണ്ടെന്നാണ് വിവരം.
സംസ്ഥാനത്തെ ഉന്നതരുമായി അടുത്ത ബന്ധമുണ്ടാക്കാൻ നിർദേശിച്ചതു തിരുവനന്തപുരം യുഎഇ കോൺസുലേറ്റിലെ ഷാർഷ് ദ് അഫയേഴ്സ് റാഷിദ് ഖമീസ് അലിയാണെന്നു സ്വപ്ന യുടെ മൊഴി. പലർക്കും തന്നെ പരിചയപ്പെടുത്തിയത് അദ്ദേഹമാണെന്നും സ്വപ്ന പറഞ്ഞു.
Published by:Aneesh Anirudhan
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.