കോൺസുൽ ജനറലിന് സുരക്ഷ; ഗൺമാനെ നിയമിച്ച അഭ്യന്തര വകുപ്പിന്റെ നടപടി ഗുരുതര ചട്ട‌ലംഘനമെന്ന് സൂചന

Last Updated:

പ്രോട്ടോകോൾ അനുസരിച്ച് വിദേശകാര്യ, ആഭ്യന്തര മന്ത്രാലയങ്ങളുടെ നിർദ്ദേശമില്ലാതെ സംസ്ഥാന സർക്കാരിന് നേരിട്ട് നയതന്ത്ര പ്രതിനിധികൾക്ക് സുരക്ഷ ഒരുക്കാനാകില്ല.

തിരുവനന്തപുരം: യു.എ.ഇ കോൺസുൽ ജനറലിന്റെ സുരക്ഷയ്ക്കായി പൊലീസ് ഉദ്യോഗസ്ഥനെ വിട്ടു നൽകിയ സംസ്ഥാന സർക്കാർ നടപടിയും വിവാദത്തിൽ. സുരക്ഷ ഒരുക്കാൻ ഗൺമാനെ വിട്ടു നൽകണമെന്ന് കോൺസുൽ ജനറൽ സംസ്ഥാന പൊലീസ് മേധാവിയോട് നേരിട്ട് ആവശ്യപ്പെടുകയായിരുന്നു. ഇത്തരത്തിൽ കോൺസുൽ ജനറൽ സംസ്ഥാന പൊലീസ് മേധാവിയോട് ആശയവിനിമയം നടത്തിയത് കേന്ദ്ര വിദേശകാര്യ മന്ത്രാലയം പുറത്തിറക്കിയ ചട്ടങ്ങൾക്ക് വിരുദ്ധമാണ്. ഡി.ജി.പിയുടെ നടപടിയാകട്ടെ വിദേശ നയതന്ത്ര പ്രതിനിധികളുമായി സിവിൽ സർവീസ് ഉദ്യോഗസ്ഥർ നേരിട്ട് ആശയവിനിമയം നടത്തരുതെന്ന 1968 -ലെ ഓൾ ഇന്ത്യ സർവീസ് റൂളിന്റെ ലംഘനവും. ഈ ചട്ടം ലംഘിച്ചതിനാണ് മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറിയെ സർവീസിൽ നിന്നും സസ്പെൻഡ് ചെയ്തത്.
2016 മെയ് മാസത്തിലാണ് കേരളത്തിൽ പിണറായി സർക്കാർ അധികാരത്തിലെത്തിയത്. കോൺസുൽ ജനറലിന്റെ സുരക്ഷയ്ക്കായി 2017 ജൂൺ 27 നാണ് പൊലീസ് ഉദ്യോഗസ്ഥനെ വിട്ടുനൽകുന്നത്. ഇതേ വർഷം തന്നെയാണ് ജമാൽ ഹുസൈൻ അൽ സാബി യു.എ.ഇ കോൺസുൽ ജനറലായി കേരളത്തിൽ എത്തുന്നത‌ും. 2018, 2019 വർഷങ്ങളിൽ സംസ്ഥാന സർക്കാർ കോൺസുൽ ജനറലിനൊപ്പമുള്ള പൊലീസുകാരന്റെ സർവീസ് നീട്ടി നൽകിയിട്ടുണ്ട്. ഒരു വർഷത്തേക്ക് കൂടി സർവീസ് കാലാവധി നീട്ടണമെന്നാവശ്യപ്പെട്ട് കഴിഞ്ഞ വർഷം ഡിസംബർ 18 ന് കോൺസുൽ ജനറൽ ഡി.ജി.പിക്ക് കത്ത് നൽകി. ഇതിന്റെ അടിസ്ഥാനത്തിൽ ഒരു വർഷത്തേക്ക് കൂടി പൊലീസുകാരന്റെ സർവീസ് നീട്ടിയിരുന്നു.
advertisement
TRENDING:അറ്റാഷെക്ക് ഗൺമാനെ നിയമിച്ചതിൽ ഡിജിപിയുടെ പങ്ക് അന്വേഷിക്കണം: വി.ടി ബൽറാം [NEWS]ശിവശങ്കറിനും അരുണിനും സ്വർണക്കടത്തിൽ പങ്കുണ്ടെന്ന് സരിത്ത്; ഇല്ലെന്ന് സ്വപ്ന‌ [NEWS]'ആര്‍എസ്എസുകാരനായ പ്രതിക്കുവേണ്ടി ഞാന്‍ നിലകൊണ്ടെന്ന പ്രചാരണം ആരും വിശ്വസിക്കില്ല': മന്ത്രി കെ.കെ.ശൈലജ [NEWS]
പ്രോട്ടോകോൾ അനുസരിച്ച് വിദേശകാര്യ, ആഭ്യന്തര മന്ത്രാലയങ്ങളുടെ നിർദ്ദേശമില്ലാതെ സംസ്ഥാന സർക്കാരിന് നേരിട്ട് നയതന്ത്ര പ്രതിനിധികൾക്ക് സുരക്ഷ ഒരുക്കാനാകില്ല. നയതന്ത്രജ്ഞരുടെ സുരക്ഷ സംബന്ധിച്ച പ്രോട്ടോകോളിൽ പറയുന്നത് ഇങ്ങനെ, “ഒരു വിദേശ പ്രതിനിധിക്ക് അവരുടെ സമാധാനപരമായ ജീവിതത്തിന് എന്തെങ്കിലും തരത്തിലുള്ള ഭീഷണിയുണ്ടാകാൻ സാധ്യതയുണ്ടെന്ന വിവര ലഭിച്ചാൽ, അത് കാലതാമസമില്ലാതെ വിദേശകാര്യ മന്ത്രാലയത്തിലെ പ്രോട്ടോക്കോൾ -2 വിഭാഗത്തെ അറിയിക്കും,” കൂടാതെ എല്ലാ സുരക്ഷാ നടപടികളും വിദേശകാര്യമന്ത്രാലയവുമായി കിയാലോചിച്ചും അംഗീകാരം നേടിയും മാത്രമെ നടപ്പാക്കാവൂ എന്നും പൊലീസ് സഹായത്തിനുള്ള അഭ്യർത്ഥനകളിൽ പ്രോട്ടോക്കോൾ ഡിവിഷനെ അഭിസംബോധന ചെയ്യണമെന്നും വ്യക്തമാക്കുന്നു. സംസ്ഥാന സർക്കാരുമായി നേരിട്ട് ആശയവിനിമയം നടത്തുന്നതിനും വിലക്കുണ്ട്. ഇതൊക്കെ ലംഘിച്ച് കേന്ദ്ര സർക്കാരിനെയും സംസ്ഥാന സർക്കാരിനെയും ഒഴിവാക്കിയാണ് കോൺസുൽ ജനറൽ സംസ്ഥാന പൊലീസ് ‌മേധാവിയുമായി ആശയവിനിമയം നടത്തിയത്.
advertisement
അസാധാരണമായ സാഹചര്യങ്ങളിൽ മാത്രമാണ് നയതന്ത്ര പ്രതിനിധികൾക്ക് സുരക്ഷ നൽകാറുള്ളതെന്ന് മുൻ അംബാസിഡർ ടി.പി ശ്രീനിവാസൻ ന്യൂസ് 18 മലയാളത്തോട് പറഞ്ഞു. "ഖാലിസ്ഥാൻ വിഘടവാദികളുടെ ഭീഷണിയെ തുടർന്ന് ഇന്ത്യൻ നയതന്ത്ര സംഘത്തിന് വർഷങ്ങളായി കാനഡയിൽ സുരക്ഷ നൽകുന്നുണ്ട്. നമ്മുടെ രാജ്യത്തിന്റെ ഏതെങ്കിലും നയതന്ത്ര പ്രതിനിധികൾക്ക് മറ്റൊരു രാജ്യം സുരക്ഷ നൽകാറുണ്ടെങ്കിൽ തിരിച്ചും അങ്ങനെ ചെയ്യും. ഇന്ത്യയിൽ ചൈനീസ് എംബസിക്കും പാകിസ്ഥാൻ ഹൈക്കമ്മീഷനും സുരക്ഷ ഏർപ്പെടുത്തിയിട്ടുണ്ട്. ആ രാജ്യങ്ങളിലെ ഇന്ത്യൻ ഹൈക്കമ്മീഷനും എംബസിയ്ക്കും സുരക്ഷയുണ്ട്. എന്നാൽ യു‌എഇയിലെ ഇന്ത്യൻ അംബാസിഡർക്കു പോലും പൊലീസ് സുരക്ഷയില്ല." - അദ്ദേഹം പറഞ്ഞു.
advertisement
തിരുവനന്തപുരത്ത് യു.എ.ഇ കോൺസുലേറ്റ് സ്ഥാപിക്കാൻ സ്ഥലവും കെട്ടിടം ഉൾപ്പെടെ നൽകാൻ സംസ്ഥാന സർക്കാർ സന്നദ്ധത അറിയിച്ചിരുന്നു. എന്നാൽ കേന്ദ്ര വിദേശകാര്യ മന്ത്രാലയം അതിന് അന്ന് അനുമതി നൽകിയിരുന്നില്ലെന്നും ടി.പി ശ്രീനിവാസൻ ഓർമ്മിപ്പിച്ചു.
മലയാളം വാർത്തകൾ/ വാർത്ത/Kerala/
കോൺസുൽ ജനറലിന് സുരക്ഷ; ഗൺമാനെ നിയമിച്ച അഭ്യന്തര വകുപ്പിന്റെ നടപടി ഗുരുതര ചട്ട‌ലംഘനമെന്ന് സൂചന
Next Article
advertisement
ധർമസ്ഥല കേസിലെ പരാതിക്കാരന്റെ സാമ്പത്തിക ഇടപാടുകൾ SIT അന്വേഷിക്കുന്നു
ധർമസ്ഥല കേസിലെ പരാതിക്കാരന്റെ സാമ്പത്തിക ഇടപാടുകൾ SIT അന്വേഷിക്കുന്നു
  • SIT ധർമസ്ഥല കേസിലെ 45 കാരനായ പരാതിക്കാരന്റെ സാമ്പത്തിക ഇടപാടുകൾ അന്വേഷിക്കുന്നു.

  • പരാതിക്കാരന്റെ അക്കൗണ്ടിലേക്ക് പണം കൈമാറ്റം ചെയ്ത 11 പേർക്ക് SIT നോട്ടീസ് അയച്ചു.

  • തിമറോഡിയുടെ വീട്ടിൽ റെയ്ഡിൽ തോക്കും ആയുധങ്ങളും കണ്ടതിനെത്തുടർന്ന് കേസെടുത്തിട്ടുണ്ട്.

View All

ഫോട്ടോ

കൂടുതൽ വാർത്തകൾ
advertisement