TRENDING:

COVID 19| കോഴിക്കോട് പാളയത്ത് 232 പേര്‍ക്ക് കോവിഡ്; മാര്‍ക്കറ്റ് അടയ്ക്കാന്‍ തീരുമാനം

Last Updated:

760 പേരില്‍ നടത്തിയ പരിശോധനയിലാണ് 232 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചത്

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
കോഴിക്കോട്: കോഴിക്കോട് പാളയം മാര്‍ക്കറ്റില്‍ 232 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 760 പേരില്‍ നടത്തിയ പരിശോധനയിലാണ് 232 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചത്. പാളയത്തെ വ്യാപാരികളിലും തൊഴിലാളികളിലുമാണ് കോര്‍പറേഷന്‍ ആരോഗ്യ വിഭാഗത്തിന്റെ നേതൃത്വത്തില്‍ ആന്റിജന്‍ പരിശോധന നടത്തിയത്.
advertisement

പ്രതിരോധ നടപടികളുടെ ഭാഗമായി പാളയം മാര്‍ക്കറ്റ് അടയ്ക്കാനും തീരുമാനിച്ചു. ഇവിടെ ചില വ്യാപാരികള്‍ക്ക് നേരത്തെ കോവിഡ് സ്ഥിരീകരിച്ചിരുന്നു. ഇതെ തുടര്‍ന്നാണ് ആന്റിജന്‍ പരിശോധന നടത്താന്‍ തീരുമാനിച്ചത്. പാളയത്ത് പോസിറ്റീവായവരില്‍ രോഗലക്ഷണമില്ലാത്തവരെ വീട്ടില്‍ ചികിത്സിക്കാനാണ് തീരുമാനം.

കോര്‍പറേഷന്‍ പരിധിയില്‍ ഇത്രയധികം പേര്‍ക്ക് കോവിഡ് സ്ഥിരീകരിക്കുന്നത് ഇതാദ്യമായാണ്. ഇന്നലെ ജില്ലയില്‍ 363 പേര്‍ക്കാണ് സമ്പര്‍ക്കത്തിലൂടെ കോവിഡ് സ്ഥിരീകരിച്ചത്. ഇതില്‍ 231 പേരാണ് കോര്‍പറേഷന്‍ പരിധിയിലുണ്ടായിരുന്നത്.

advertisement

മലയാളം വാർത്തകൾ/ വാർത്ത/Corona/
COVID 19| കോഴിക്കോട് പാളയത്ത് 232 പേര്‍ക്ക് കോവിഡ്; മാര്‍ക്കറ്റ് അടയ്ക്കാന്‍ തീരുമാനം
Open in App
Home
Video
Impact Shorts
Web Stories