TRENDING:

Shocking|ബിൽ അടയ്ക്കാത്തതിന് കോവിഡ് രോഗിയായ വനിതാ ഡോക്ടറെ ആശുപത്രി അധികൃതർ തടഞ്ഞുവെച്ചതായി പരാതി

Last Updated:

ഒരു ദിവസത്തെ ചികിത്സയ്ക്ക് 1.15 ലക്ഷം രൂപയുടെ അധികബില്ലാണ് ആശുപത്രി അധികൃതർ ചുമത്തിയതെന്ന് വീഡിയോയിൽ ആരോപിക്കുന്നു.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ഹൈദരാബാദ്: ബിൽ അടയ്ക്കാത്തതിന് കോവിഡ് രോഗിയായ വനിതാ ഡോക്ടറെ സ്വകാര്യ ആശുപത്രി അധികൃതർ തടഞ്ഞുവെച്ചതായി പരാതി. സെൽഫി വീഡിയോയിലാണ് ആരോപണം. വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്.
advertisement

സർക്കാർ പനി ആശുപത്രിയിലെ സിവിൽ അസിസ്റ്റന്റ് സർജനാണ് സ്വകാര്യ ആശുപത്രിക്കെതിരെ രംഗത്തെത്തിയിരിക്കുന്നത്. ഒരു ദിവസത്തെ ചികിത്സയ്ക്ക് 1.15 ലക്ഷം രൂപയുടെ അധികബില്ലാണ് ആശുപത്രി അധികൃതർ ചുമത്തിയതെന്ന് വീഡിയോയിൽ ആരോപിക്കുന്നു. കൃത്യമായ ചികിത്സ തനിക്ക് നൽകിയില്ലെന്ന് തന്നെ ഡിസ്ചാർജ് ചെയ്യാൻ ആശുപത്രി അധികൃതർ തയ്യാറായില്ലെന്നും ആരോപണമുണ്ട്.

കോവിഡ് പോസിറ്റീവ് ആണെന്ന് കണ്ടെത്തിയതിനെ തുടർന്ന് വീട്ടിൽ ക്വാരന്റീനിലായി സ്വയം ചികിത്സയിലായിരുന്നു താനെന്ന് ഡോക്ടർ വ്യക്തമാക്കുന്നു. ജൂലൈ ഒന്നിന് ശ്വാസം മുട്ടൽ അനുഭവപ്പെടുന്നതിനെ തുടർന്നാണ് സ്വകാര്യ ആശുപത്രിയിൽ എത്തിയതെന്ന് ഇവർ വ്യക്തമാക്കുന്നു.

advertisement

'ഞാനൊരു കോവിഡ് പോരാളിയാണ്. ഒരു ദിവസത്തേക്കാണ് 1.15 ലക്ഷം രൂപയുടെ ബിൽ ചുമത്തിയിരിക്കുന്നത്. എനിക്ക് ഇത്രയും വലിയ തുക അടയ്ക്കാനാകില്ല. ഞാനൊരു ഡയബറ്റിക് രോഗിയാണ്. എനിക്ക് കൃത്യമായ ചികിത്സപോലും ലഭിച്ചില്ല. അവർ അടിസ്താന രഹിതമായ ആരോപണങ്ങൾ ഉന്നയിക്കുകയാണ്. ഞാൻ പ്രശ്നത്തിലാണ്. ഞാൻ 40,000 രൂപ അടച്ചിട്ടുണ്ട്. ഇവർ എന്നെ തടഞ്ഞുവെച്ചിരിക്കുകയാണ്'- ഡോക്ടർ വീഡിയോയിൽ വ്യക്തമാക്കുന്നു.

TRENDING:Coronavirus Vaccine | ICMR വാദത്തിന് തിരിച്ചടി; 2021നു മുമ്പ് വാക്സിൻ തയ്യാറാകില്ലെന്ന് ശാസ്ത്രമന്ത്രാലയം

advertisement

[NEWS]COVID 19| നാല് ദിവസത്തിനിടെ സംസ്ഥാനത്ത് 804 രോഗബാധിതർ; ഉറവിടം അറിയാത്ത രോഗികളും കൂടുന്നു

[NEWS]Disha Salian suicide|സുശാന്തിന്റെ മുൻ മാനേജർ ദിഷ തന്റെ കുഞ്ഞിനെ ഗർഭം ധരിച്ചിരുന്നുവെന്ന ആരോപണം തള്ളി സൂരജ് പഞ്ചോളി [NEWS]

സംഭവത്തിൽ ആശുപത്രിക്കെതിരെ പരാതി നൽകിയതായും അവർ വ്യക്തമാക്കുന്നു. അതേസമയം ആശുപത്രി ഇവരുടെ ആരോപണങ്ങൾ നിഷേധിച്ചിട്ടുണ്ട്. അതേസമയം വനിത ഡോക്ടർക്ക് ദിവസങ്ങൾക്ക് മുമ്പ് കോവിഡ് കണ്ടെത്തിയിരുന്നുവെന്നും തുടർന്ന് ഇവർ വീട്ടിൽ ക്വാറന്റീനിലായിരുന്നുവെന്നും സർക്കാർ പനി ആശുപത്രി സൂപ്രണ്ട് ഡോ. കെ ശങ്കർ പറഞ്ഞു.

advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

അതേസമയം പ്രാദേശിക ചാനലുകള്‍ വീഡിയോ പുറത്തുവിട്ടപ്പോഴാമ് സംഭവത്തെ കുറിച്ച് അറിഞ്ഞതെന്നും അദ്ദേഹം പറഞ്ഞു. ഉടൻതന്നെ സ്വകാര്യ ആശുപത്രിയിലെത്തി ബിൽ പ്രശ്നം പരിഹരിച്ച് ഡോക്ടറെ ഡിസ്ചാർജ് ചെയ്യാൻ റെസിഡന്റ് മെഡിക്കൽ ഓഫീസർക്ക് നിർദേശം നൽകിയതായി അദ്ദേഹം പറഞ്ഞു.

മലയാളം വാർത്തകൾ/ വാർത്ത/Corona/
Shocking|ബിൽ അടയ്ക്കാത്തതിന് കോവിഡ് രോഗിയായ വനിതാ ഡോക്ടറെ ആശുപത്രി അധികൃതർ തടഞ്ഞുവെച്ചതായി പരാതി
Open in App
Home
Video
Impact Shorts
Web Stories