COVID 19| നാല് ദിവസത്തിനിടെ സംസ്ഥാനത്ത് 804 രോഗബാധിതർ; ഉറവിടം അറിയാത്ത രോഗികളും കൂടുന്നു
- Published by:user_49
- news18-malayalam
Last Updated:
നാല് ദിവസത്തിനിടെ 71 പേർക്കാണ് സമ്പർക്കത്തിലൂടെ രോഗം പകർന്നത്
തിരുവനന്തപുരം: കോവിഡ് രോഗികളുടെ എണ്ണദിനം പ്രതി കൂടുന്നതിന് അനുസരിച്ച സംസ്ഥാനത്ത് ഉറവിടമറിയാത്ത കേസുകളും സമ്പർക്ക രോഗ പകർച്ചയും സംസ്ഥാനത്ത് കുതിച്ചുയരുകയാണ്. നാല് ദിവസത്തിനിടെ 71 പേർക്കാണ് സമ്പർക്കത്തിലൂടെ രോഗം പകർന്നത്.
ജൂലൈ ആരംഭിച്ചതോടെ സംസ്ഥാനത്ത് രോഗ ബാധിതരുടെ എണ്ണം ആശങ്കപ്പെടുത്തുന്ന രീതിയിൽ കുതിച്ച് ഉയരുകയാണ്. 804 പേർക്കാണ് നാല് ദിവസത്തിൽ രോഗം സ്ഥിരീകരിച്ചത്. ഉറവിടം അറിയാത്ത രോഗ ബാധിതരാണ് ഇതിൽ കൂടുതൽ. തിരുവനന്തപുരത്ത് മാത്രം ഉറവിടും അറിയാതെ രോഗ ബാധിതരായവർ 25 കഴിഞ്ഞു. ഉറവിടം അറിയാതെ രോഗവ്യാപനം വർദ്ധിക്കുന്നതാണ് ആശങ്കപ്പെടുത്തുന്നത്.
TRENDING:ഒരു വർഷത്തേക്ക് മാസ്ക് നിർബന്ധം, അനുമതിയില്ലാതെ ധർണകൾ പാടില്ല; പകർച്ചവ്യാധി നിയമഭേദഗതി [NEWS]പിള്ളയ്ക്കു മാത്രമായി ഒരു വിമാനം; ഫ്രാങ്ക്ഫർട്ടിൽ നിന്നും സിംഗപ്പൂരേക്ക് അപൂർവ യാത്ര നടത്തി ആലപ്പുഴക്കാരൻ [NEWS]Covid 19| അടുത്ത ഒരു വർഷം ശ്രദ്ധിക്കാൻ 10 സുപ്രധാന നിയമ ഭേദഗതികൾ [NEWS]
നാല് ദിവസത്തിൽ രോഗ മുക്തി നേടുന്നവരുടെ എണ്ണവും ഉയർന്നിട്ടുണ്ട്. 744 പേർ ഈ ദിവസങ്ങളിൽ രോഗമുക്തി നേടിയത്. മൂന്നാംഘട്ടത്തിൽ ആകെ 4705 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതിൽ 436 പേർക്ക് സമ്പർക്കത്തിലൂടെ രോഗം പകർന്നത്. കേരളത്തിൽ ഇതുവരെ ആകെ രോഗ ബാധിതർ 5000 കടന്നു.
Location :
First Published :
July 05, 2020 3:00 PM IST
മലയാളം വാർത്തകൾ/ വാർത്ത/Corona/
COVID 19| നാല് ദിവസത്തിനിടെ സംസ്ഥാനത്ത് 804 രോഗബാധിതർ; ഉറവിടം അറിയാത്ത രോഗികളും കൂടുന്നു