TRENDING:

കോവിഡ് പ്രതിരോധം: മുടിവെട്ടാൻ പോകുന്നവർ തുണിയും ടൗവ്വലും കരുതണമെന്ന് നിർദേശം

Last Updated:

ബാര്‍ബര്‍ ഷോപ്പുകള്‍ക്ക് രാവിലെ ഏഴു മുതല്‍ വൈകുന്നേരം ആറുവരെ പ്രവര്‍ത്തിക്കാനാണ് അനുമതി നല്‍കിയിട്ടുള്ളത്.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
കോട്ടയം: ലോക്ക് ഡൗണിൽ ഇളവുകൾ പ്രാബല്യത്തിൽ വരുന്ന സാഹചര്യത്തിൽ ജാഗ്രതാ നിർദേശവുമായി കോട്ടയം കളക്ടർ. ലോക്ക് ഡൗണിൽ ഇളവ് നടപ്പിലാകുമ്പോഴും പ്രതിരോധ നിർദേശങ്ങൾ കൃത്യമായി പാലിക്കണമെന്നാണ് ജില്ലാ കളക്ടര്‍ പി.കെ. സുധീര്‍ ബാബു അറിയിച്ചത്. പ്രതിരോധ നിർദേശങ്ങളുടെ ഭാഗമായി മുടി വെട്ടാൻ പോകുന്നവർക്കായി പ്രത്യേക നിർദേശം തന്നെ കളക്ടർ പുറത്തിറക്കിയിട്ടുണ്ട്.
advertisement

You may also like:കോവിഡ് 19 ജാതിയും മതവും നോക്കാറില്ല; ഇപ്പോൾ വേണ്ടത് ഐക്യവും സാഹോദര്യവുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി [NEWS]ഏഴു ജില്ലകളിൽ തിങ്കളാഴ്ച മുതൽ ലോക്ക് ഡൗൺ ഇളവുകൾ നിലവിൽ വരും [NEWS]എയർഇന്ത്യ ബുക്കിങ് തുടങ്ങി; സർവീസ് പുനഃരാരംഭിക്കുന്ന കാര്യത്തിൽ തീരുമാനമായിട്ടില്ലെന്ന് കേന്ദ്രസർക്കാർ [NEWS]

advertisement

കൊറോണ പ്രതിരോധ നിര്‍ദേശങ്ങള്‍ നിലവിലുള്ള സാഹചര്യത്തില്‍ ബാര്‍ബര്‍ ഷോപ്പില്‍ പോകുന്നവര്‍ പുതയ്ക്കുന്നതിനുള്ള തുണിയും തുടയ്ക്കുന്നതിനുള്ള ടൗവ്വലും കൊണ്ടുപോകുന്നതാണ് അഭികാമ്യം. ഇവയ്ക്ക് പകരമായി ഉപയോഗിക്കാവുന്ന ഡിസ്പോസിബിള്‍ വസ്തുക്കളുടെ ലഭ്യത ഉറപ്പാക്കുന്നതുവരെ പൊതുജനങ്ങള്‍ ഈ നിര്‍ദേശം പാലിക്കണമെന്നാണ് ജില്ലാ കളക്ടര്‍ അറിയിച്ചത്.

മറ്റു നിര്‍ദേശങ്ങള്‍

ജീവനക്കാരും ഉപഭോക്താക്കളും നിര്‍ബന്ധമായും മാസ്ക് ഉപയോഗിക്കണം.

സാമൂഹിക അകലം പാലിക്കേണ്ടതുകൊണ്ട് ഒരേ സമയം ഷോപ്പിനുള്ളില്‍ രണ്ടിലധികം ആളുകള്‍ കാത്തിരിക്കുന്ന സാഹചര്യം ഒഴിവാക്കാന്‍ വേണ്ട ക്രമീകരണങ്ങള്‍ ഷോപ്പുടമകള്‍ ഏര്‍പ്പെടുത്തണം.

advertisement

ഷോപ്പിനുള്ളില്‍ കസേരകളുടെ ക്രമീകരണത്തിലും അകലം പാലിക്കണം.

ഓരോരുത്തര്‍ക്കും സേവനം നല്‍കിയശേഷം ഉപകരണങ്ങളും ഇരിപ്പിടവും മേശയും അണുനശീകരണം നടത്തുകയും ജീവനക്കാരുടെ കൈകള്‍ സോപ്പ് ഉപയോഗിച്ച് കഴുകുകയും വേണം.

സ്പര്‍ശനം പരമാവധി ഒഴിവാക്കാന്‍ ശ്രദ്ധിക്കണം.

എയര്‍ കണ്ടീഷണര്‍ പ്രവര്‍ത്തിപ്പിക്കാന്‍ പാടില്ല.ജനാലകള്‍ തുറന്നിട്ട് യഥേഷ്ഠം വായു സഞ്ചാരം ഉറപ്പാക്കണം.

ഷേവ് ചെയ്ത ശേഷം മുഖത്ത് കല്ല് ഉരയ്ക്കുന്നത് ഒഴിവാക്കണം.

പനി, ചുമ, ജലദോഷം തുടങ്ങിയവയുള്ളവര്‍ ബാര്‍ബര്‍ ഷോപ്പുകളില്‍ പോകരുത്. ഇതേ ലക്ഷണങ്ങളുള്ള ജീവനക്കാരെ ജോലിക്ക് നിയോഗിക്കുകയുമരുത്.

advertisement

ഡോര്‍ ഹാന്‍ഡില്‍, ടാപ്പുകളുടെ നോബ്, സ്വിച്ചുകള്‍, ഉപകരണങ്ങള്‍ എന്നിവ അണുനാശിനി ഉപയോഗിച്ച് ശുചിയാക്കണം.

ഉപഭോക്താക്കളും ജീവനക്കാരും ഷോപ്പിനുള്ളില്‍ കടക്കുമ്പോഴും പുറത്തേക്ക് പോകുമ്പോഴും കൈകള്‍ സാനിറ്റൈസര്‍ ഉപയോഗിച്ച് ശുചിയാക്കണം.

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

മലയാളം വാർത്തകൾ/ വാർത്ത/Corona/
കോവിഡ് പ്രതിരോധം: മുടിവെട്ടാൻ പോകുന്നവർ തുണിയും ടൗവ്വലും കരുതണമെന്ന് നിർദേശം
Open in App
Home
Video
Impact Shorts
Web Stories