ന്യൂഡല്‍ഹി: കൊറോണ വൈറസ് ജാതിയോ മതമോ വംശമോ അതിർത്തികളോ നോക്കിയല്ല വ്യാപിക്കുന്നതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. രാജ്യത്തെ കോവിഡ് വ്യാപനത്തെ ഡൽഹിയിലെ തബ്ലീഗ് ജമാഅത്ത് സമ്മേളനവുമായി ബന്ധപ്പെടുത്തി മുസ്ലീം വിഭാഗത്തിനെതിരെ വിമർശനം ശക്തമായ സാഹചര്യത്തിലാണ് മോദിയുടെ പ്രതികരണം.
' കോവിഡ് 19 ജാതി, മതം,വംശം, നിറം, വര്‍ഗം, ഭാഷ, അതിർത്തി എന്നൊന്നും നോക്കിയല്ല വ്യാപിക്കുന്നത്. അതുകൊണ്ട് തന്നെ ഇതുമായി ബന്ധപ്പെട്ട് നമ്മുടെ പ്രതികരണവും പെരുമാറ്റവും ഐക്യത്തിനും സാഹോദര്യത്തിനും ഊന്നല്‍ നല്‍കിയുള്ളതാവണം... ഈ പോരാട്ടത്തിൽ നമ്മളൊന്നിച്ചാണ്..' പ്രധാനമന്ത്രിയുടെ ഓഫീസ് പോസ്റ്റ് ചെയ്ത ട്വീറ്റിൽ പറയുന്നു.
You may also like:ബലപ്രയോഗത്തിലൂടെ അണുനാശിനി കുടിപ്പിച്ചു: യുപിയില്‍ ശുചീകരണ തൊഴിലാളിക്ക് ദാരുണാന്ത്യം [NEWS]രോഗലക്ഷണങ്ങൾ ഇല്ലാത്തവരിലും വൈറസ് ബാധ; ലോക്ക് ഡൗണിൽ ഇളവുകൾ പ്രഖ്യാപിക്കാറായിട്ടില്ലെന്ന് കെജ്രിവാൾ [NEWS]എയർഇന്ത്യ ബുക്കിങ് തുടങ്ങി; സർവീസ് പുനഃരാരംഭിക്കുന്ന കാര്യത്തിൽ തീരുമാനമായിട്ടില്ലെന്ന് കേന്ദ്രസർക്കാർ [NEWS]
തബ്ലീഗ് ജമാഅത്തുമായി ബന്ധപ്പെട്ട് മുസ്ലീങ്ങൾക്കെതിരെ സോഷ്യൽ മീഡിയയിൽ അടക്കം ശക്തമായ ആക്രമണമാണ് നടക്കുന്നത്. വിദ്വേഷവും ഇസ്ലാമോഫോബിയയും വ്യാപിപിക്കുന്ന തരത്തിൽ കാര്യങ്ങൾ വഷളായതോടെയാണ് പ്രധാനമന്ത്രിയുടെ പ്രതികരണം.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Corona, Corona outbreak, Corona virus, Corona Virus India, Corona virus Kerala, Coronavirus, Coronavirus in india, Coronavirus in kerala, Coronavirus india, Coronavirus kerala, Coronavirus Lockdown, Coronavirus symptoms, Coronavirus update, Covid 19, COVID-19 Lockdown, Lockdown period, Narendra modi, നരേന്ദ്ര മോദി