എയർഇന്ത്യ ബുക്കിങ് തുടങ്ങി; സർവീസ് പുനഃരാരംഭിക്കുന്ന കാര്യത്തിൽ തീരുമാനമായിട്ടില്ലെന്ന് കേന്ദ്രസർക്കാർ
- Published by:Anuraj GR
- news18-malayalam
Last Updated:
Air India Booking opens | മെയ് 4 മുതൽ തിരഞ്ഞെടുത്ത ആഭ്യന്തര വിമാനങ്ങളിലും ജൂൺ 1 മുതൽ തിരഞ്ഞെടുത്ത അന്താരാഷ്ട്ര വിമാനങ്ങളിലും ബുക്കിംഗ് ആരംഭിച്ചതായി എയർ ഇന്ത്യ അറിയിച്ചിരുന്നു.
ന്യൂഡൽഹി: സർവീസ് പുനഃരാരംഭിക്കുന്ന കാര്യത്തിൽ തീരുമാനമായ ശേഷം ബുക്കിങ് തുടങ്ങിയാൽ മതിയെന്ന് കേന്ദ്രസർക്കാർ. എയർഇന്ത്യ ടിക്കറ്റ് ബുക്കിങ് തുടങ്ങിയെന്ന വാർത്തയോട് പ്രതികരിക്കവെയാണ് സിവിൽ ഏവിയേഷൻ മന്ത്രി ഹർദീപ് സിംഗ് പുരി ഇക്കാര്യം പറഞ്ഞത്.
ആഭ്യന്തര, അന്തർദേശീയ സർവീസുകൾ ആരംഭിക്കാൻ ഇതുവരെ തീരുമാനമെടുത്തിട്ടില്ലെന്ന് സിവിൽ ഏവിയേഷൻ മന്ത്രാലയം വ്യക്തമാക്കുന്നു.
ഇക്കാര്യത്തിൽ സർക്കാർ തീരുമാനമെടുത്തതിനുശേഷം മാത്രമേ എയർലൈൻസിന് ബുക്കിംഗ് തുറക്കാൻ നിർദ്ദേശിക്കൂവെന്നും പുരി കൂട്ടിച്ചേർത്തു.
You may also like:COVID 19 | ലോക്ക്ഡൗൺ കാലത്ത് പൊതുഗതാഗതം അനുവദിക്കില്ല [NEWS]സാമൂഹിക അകലം പാലിക്കണം; ഒത്തുചേരൽ ഒഴിവാക്കണം: റമളാൻ മാർഗ നിർദേശങ്ങളുമായി ലോകാരോഗ്യ സംഘടന [NEWS]ആശ്വസിക്കാൻ വരട്ടെ; കേരളത്തിൽ ഇത്തവണ മൂന്നാം പ്രളയമെന്ന് വെതർമാന്റെ പ്രവചനം [NEWS]
മെയ് 4 മുതൽ തിരഞ്ഞെടുത്ത ആഭ്യന്തര വിമാനങ്ങളിലും ജൂൺ 1 മുതൽ തിരഞ്ഞെടുത്ത അന്താരാഷ്ട്ര വിമാനങ്ങളിലും ബുക്കിംഗ് ആരംഭിച്ചതായി എയർ ഇന്ത്യ അറിയിച്ചിരുന്നു.
advertisement
മെയ് 4 മുതൽ ഘട്ടം ഘട്ടമായി വിമാന സർവീസുകൾ ആരംഭിക്കുമെന്ന് ഇൻഡിഗോ കുറച്ചുനാൾ മുമ്പ് വ്യക്തമാക്കിയിരുന്നു.
കൊറോണ വൈറസ് പൊട്ടിപ്പുറപ്പെട്ട സാഹചര്യത്തിൽ രാജ്യത്ത് ലോക്ക്ഡൌൺ ഏർപ്പെടുത്തിയതിന്റെ ആദ്യ ഘട്ടം മാർച്ച് 25 മുതൽ ഏപ്രിൽ 14 വരെയായിരുന്നു. രണ്ടാം ഘട്ടം ഏപ്രിൽ 15 ന് ആരംഭിച്ച് മെയ് 3 ന് അവസാനിക്കും. എല്ലാ ആഭ്യന്തര, അന്തർദ്ദേശീയ വാണിജ്യ യാത്രാസർവീസുകളും ലോക്ക്ഡൌൺ കാലയളവിൽ. താൽക്കാലികമായി നിർത്തിവച്ചിരിക്കുകയാണ്.
ഏറ്റവും പുതിയ ബിസിനസ് വാർത്തകൾ, വ്യക്തിപരമായ സാമ്പത്തിക വിവരങ്ങൾ,ദിവസം തോറുമുള്ള സ്വർണ നിരക്ക് എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
April 19, 2020 6:37 AM IST
മലയാളം വാർത്തകൾ/ വാർത്ത/Money/
എയർഇന്ത്യ ബുക്കിങ് തുടങ്ങി; സർവീസ് പുനഃരാരംഭിക്കുന്ന കാര്യത്തിൽ തീരുമാനമായിട്ടില്ലെന്ന് കേന്ദ്രസർക്കാർ