TRENDING:

COVID 19| സൗദിയിൽ ആഭ്യന്തര വിമാന സർവീസുകളും ബസ്, ടാക്സി, ട്രെയിൻ സർവീസുകളും നിർത്തി

Last Updated:

14 ദിവസത്തേക്കാണ് സർവീസുകൾ നിർത്തിവെക്കുന്നത്

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
റിയാദ്: കൊറോണ വൈറസ് വ്യാപനം തടയുന്നതിന് കർശന നിയന്ത്രണങ്ങളുമായി സൗദി ഭരണകൂടം. രാജ്യത്തെ എല്ലാ ആഭ്യന്തര വിമാന സർവീസുകളും ബസ്, ടാക്സി, ട്രെയിൻ സർവീസുകളും നിർത്തിവെക്കാനാണ് സൗദി അറേബ്യയുടെ തീരുമാനം. 14 ദിവസത്തേക്കാണ് സർവീസുകൾ നിർത്തിവെക്കുന്നത്.
advertisement

സൗദി അറേബ്യയിൽ ആകെ 238 പേർക്കാണ് കൊവിഡ് 19 രോഗം സ്ഥിരീകരിച്ചത്. ഇതിൽ 87 പേര്‍ വിദേശികളും 151 പേര്‍ സ്വദേശികളുമാണെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു. എട്ട് പേരാണ് രോഗം ഭേദമായി ആശുപത്രി വിട്ടത്. ഇന്നലെ രോഗം സ്ഥിരീകരിച്ച 67 പേരിൽ 45 പേരും വിദേശരാജ്യങ്ങളിൽ നിന്നെത്തിയവരാണെന്ന് ആരോഗ്യ മന്ത്രാലയ വക്താവ് പറഞ്ഞു. രാജ്യത്തു ഇതുവരെ രോഗം സ്ഥിരീകരിച്ച 238 പേരിൽ 115 പേര്‍ പുരുഷന്മാരും 123 പേര്‍ സ്ത്രീകളുമാണ്. ആറു കുട്ടികളൊഴികെ ബാക്കി എല്ലാവരുടെയും ശരാശരി പ്രായം 45 ആണ്. എട്ടു പേര്‍ രോഗം ഭേദമായി ആശുപത്രി വിട്ടതായും മന്ത്രാലയ വ്യക്താവ് അറിയിച്ചു.

advertisement

You may also like:നിർഭയ കേസ്: പ്രതികളുടെ വധശിക്ഷ നടപ്പാക്കി [NEWS]ഏഴുവർഷം നീണ്ട നിയമപോരാട്ടം; ശിക്ഷ തടയാൻ അവസാന മണിക്കൂറുകളിലും കോടതിയിൽ [NEWS]COVID 19 | ജപ്തി നടപടികൾ നിർത്തിവെക്കാൻ ഹൈക്കോടതി ഉത്തരവ് [PHOTOS]

അതേസമയം കൊറോണ വൈറസ് വ്യാപനത്തെ സംബന്ധിച്ചു സാമൂഹിക മാധ്യമങ്ങളിൽ വ്യാജ വാർത്ത പ്രചരിപ്പിച്ചതിന് ഒരാളെ അറസ്റ്റ് ചെയ്തതായി പബ്ലിക് പ്രോസിക്യുഷൻ അറിയിച്ചു. ഇത്തരം കുറ്റങ്ങൾക്ക് അഞ്ച് വർഷം തടവും മുപ്പത് ലക്ഷം റിയാൽ പിഴയുമാണ് ശിക്ഷ. രോഗ വ്യാപനം തടയാനായി രാജ്യം അതീവ ജാഗ്രതാ നടപടികളെടുക്കുമ്പോൾ വ്യാജ വാർത്ത പ്രചരിപ്പിക്കുന്നത് വളരെ ഗൗരവത്തോടെയാണ് കാണുന്നത്.

advertisement

വിവിധ മേഖലകളിൽ താൽക്കാലിക നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയ സാഹചര്യത്തിൽ പരിശോധനകളും ശക്തമാക്കിയുണ്ട്. വിലക്ക് ലംഘിച്ചു തുറന്നു പ്രവർത്തിച്ച 497 സ്ഥാപനങ്ങൾക്ക് ജിദ്ദയിൽ നഗര സഭ പിഴ ചുമത്തി. തലസ്ഥാന നഗരിയായ റിയാദിൽ 25 കേന്ദ്രങ്ങളിൽ മുനിസിപ്പാലിറ്റി സൗജന്യമായാണ് സാനിറ്റൈസർ വിതരണം ചെയ്യുന്നത്. അതേസമയം ഈ വർഷത്തെ ബജറ്റിന്റെ അഞ്ചു ശതമാനം തുക കൊറോണ വൈറസ് വ്യാപനം മൂലം പൊതു ധനകാര്യ മേഖലയിൽ ഉണ്ടായ പ്രതികൂല സാഹചര്യങ്ങളെ നേരിടാൻ ഉപയോഗിക്കുമെന്ന് ധനകാര്യ മന്ത്രി മുഹമ്മദ് അൽ ജദാൻ പറഞ്ഞു.

advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

!function(e,i,n,s){var t="InfogramEmbeds",d=e.getElementsByTagName("script")[0];if(window[t]&&window[t].initialized)window[t].process&&window[t].process();else if(!e.getElementById(n)){var o=e.createElement("script");o.async=1,o.id=n,o.src="https://e.infogram.com/js/dist/embed-loader-min.js",d.parentNode.insertBefore(o,d)}}(document,0,"infogram-async");

മലയാളം വാർത്തകൾ/ വാർത്ത/Corona/
COVID 19| സൗദിയിൽ ആഭ്യന്തര വിമാന സർവീസുകളും ബസ്, ടാക്സി, ട്രെയിൻ സർവീസുകളും നിർത്തി
Open in App
Home
Video
Impact Shorts
Web Stories