കോഴിക്കോട് കഴിഞ്ഞ രണ്ട് ദിവസത്തിനുള്ളില്‍ നിരവധി പൊലീസുകാര്‍ക്ക് കൊവിഡ് ബാധിച്ചു. റൂറല്‍ ഓഫീസിലെ സിപിഒ സീനിയര്‍ ക്ലാര്‍ക്ക് ഷൈന്‍ ബാബു കഴിഞ്ഞദിവസം മരിച്ചിരുന്നു. കോഴിക്കോട് നോര്‍ത്ത് അസി.കമ്മീഷണര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതോടെ സിറ്റി പൊലീസ് കമ്മീഷണര്‍ ഉള്‍പ്പെടെ നിരീക്ഷണത്തിലായി. എട്ട് എ സി പിമാരും നടക്കാവ് പൊലീസ് സ്റ്റേഷനിലെ സിഐയും എസ്‌ഐയും നിരീക്ഷണത്തില്‍പോയി. നോര്‍ത്ത് അസി. കമ്മീഷണര്‍ ഓഫീസ് അടച്ചു.
TRENDING Viral Video | ടോയ്ലറ്റ് സീറ്റിനുള്ളിൽ നിന്നും 'അതിഥി' അപ്രതീക്ഷിതമായി തലയുയർത്തി; വീഡിയോ കണ്ട് ഞെട്ടിത്തരിച്ച് നെറ്റിസൺസ് [NEWS]Madurai| മധുരയെ തമിഴ്നാടിന്റെ രണ്ടാം തലസ്ഥാനമാക്കണമെന്ന് AIADMK മന്ത്രിമാർ; ആവശ്യം എന്തുകൊണ്ട്? [NEWS]
advertisement
വടകര റൂറല്‍ ആസ്ഥാനത്തെ സ്‌പെഷ്യല്‍ ബ്രാഞ്ചിന്റെ ജില്ലാ ഓഫീസ് അടച്ചു. സ്‌പെഷ്യല്‍ ബ്രാഞ്ച് ഓഫീസിലെ ജീവനക്കാരന് കൊവിഡ് പോസിറ്റീവായതിനെത്തുടര്‍ന്നാണ് നടപടി. ഡിവൈഎസ്പി ഉള്‍പ്പെടെ വീട്ടില്‍ നിരീക്ഷണത്തിലായി.
കൊവിഡ് ബാധിച്ച് മരിച്ച സിപിഒ ക്ലാര്‍ക്കുമായുള്ള സമ്പര്‍ക്കത്തെത്തുടര്‍ന്നാണ് സ്‌പെഷ്യല്‍ ബ്രാഞ്ചിലെ ജീവനക്കാരന് കോവിഡ് ബാധിച്ചത്. തിരുവമ്പാടി പൊലീസ് സ്റ്റേഷനിലെ എസ് ഐയക്ക് കഴിഞ്ഞയാഴ്ച്ച കോവിഡ് സ്ഥിരീകരിച്ചതോടെ സ്‌റ്റേഷനിലെ മറ്റ് ജീവനക്കാര്‍ നിരീക്ഷണത്തില്‍ പോയിരുന്നു. കൊടുവള്ളിയില്‍ കവര്‍ച്ചകേസ് പ്രതിയ്ക്ക് കോവിഡ് കണ്ടെത്തിയതോടെ എസ് ഐ ഉള്‍പ്പെടെ നിരീക്ഷണത്തിലായിരുന്നു.
ഇത്തരത്തില്‍ പൊലീസുകാരിലേക്ക് കോവിഡ് പടരുന്നത് വ്യാപകമായിരിക്കുകയാണ്. സ്റ്റേഷന്‍ അടച്ചിട്ട് പൊലീസുകാര്‍ നിരീക്ഷണത്തില്‍ പോകുന്നതോടെ ക്രമാസമാധാന പരിപാലനത്തെയിത് കാര്യമായി ബാധിക്കുകയും ചെയ്യുന്നു. കോവിഡ് ഭീഷണിക്ക് നടുവിലാണെങ്കിലും മാറിനില്‍ക്കാന്‍ കഴിയാത്തവരാണ് പൊലീസുകാരെന്ന് കേരള പൊലീസ് അസോസിയേഷന്‍ ജില്ലാ സെക്രട്ടറി ജി എസ് ശ്രീജേഷ് പറഞ്ഞു.
