Viral Video | ടോയ്ലറ്റ് സീറ്റിനുള്ളിൽ നിന്നും 'അതിഥി' അപ്രതീക്ഷിതമായി തലയുയർത്തി; വീഡിയോ കണ്ട് ഞെട്ടിത്തരിച്ച് നെറ്റിസൺസ്

Last Updated:

ഉപയോഗിക്കാത്ത അവസരങ്ങളിൽ ടോയ്ലറ്റ് സീറ്റ് എപ്പോഴും അടച്ച് തന്നെ വയ്ക്കണമെന്ന മുന്നറിയിപ്പാണ് മറ്റൊരാൾ നൽകുന്നത്.. വീടിനുള്ളിൽ പാമ്പ് എങ്ങനെ കയറിയെന്നു ചിലരെങ്കിലും അതിശയപ്പെടാറുണ്ട്.. ഏതൊക്കെ വഴിയിൽ അവ അകത്തു കയറുമെന്ന് ഇപ്പോൾ മനസിലാകുന്നില്ലേ എന്നും ഇയാൾ ചോദിക്കുന്നു.

ടോയ്ലറ്റിനുള്ളിൽ ഒട്ടും പ്രതീക്ഷിക്കാത്ത എന്നാൽ അപകടകാരിയായ ഒരു അതിഥിയെ കണ്ടാൽ നമ്മളെന്തു ചെയ്യും. അതു പോലെ ഒരു അതിഥിയെ കണ്ട് ഞെട്ടിയ ഒരാളുടെ അനുഭവം പങ്കു വച്ചെത്തിയിരിക്കുകയാണ് പെയ്റ്റൻ മാലോൺ എന്ന ട്വിറ്റർ ഉപയോക്താവ്. ടെക്സസിലുള്ള തന്‍റെ സുഹൃത്തിനെ അനുഭവം എന്ന് പറഞ്ഞു കൊണ്ടാണ് ഏവരെയും ഭീതിയാലാക്കിയ ഒരു വീഡിയോ അദ്ദേഹം പങ്കുവച്ചിരിക്കുന്നത്
ടോയ്ലറ്റ് സീറ്റിനുള്ളിൽ നിന്ന് തല ഉയർത്തി വരുന്ന ഒരു പാമ്പാണ് ദൃശ്യങ്ങളിൽ കാണുന്നത്. പതിയെ അതു മുകളിലേക്ക് ഇഴഞ്ഞു വരാൻ ശ്രമിക്കുകയാണ്. ഒരു ഗോൾഫ് സ്റ്റിക്ക് ഉപയോഗിച്ച് ആരോ പാമ്പിനെ പുറത്തെടുക്കാൻ ശ്രമിക്കുന്നതും ദൃശ്യങ്ങളിലുണ്ട്. പാമ്പിനെ പ്രകോപിപ്പിക്കാതെ അതീവ ശ്രദ്ധയോടെ വളരെ പതിയെയാണ് അയാൾ അതിനെ പുറത്തെടുക്കാൻ ശ്രമിക്കുന്നത്.
advertisement
'ഇത് യുക്തിക്ക് നിരക്കാത്ത എന്‍റെ ഒരു ഭയം മാത്രമാണെന്നാണ് ഞാൻ വിചാരിച്ചിരുന്നത്. എന്നാൽ അങ്ങനെയല്ല എന്ന് ഇപ്പോൾ ബോധ്യമായി.. എന്‍റെ ഒരു സുഹൃത്ത് കണ്ട കാഴ്ചയാണിത്..' വീഡിയോ പങ്കുവച്ചു കൊണ്ട് പെയ്റ്റൻ കുറിച്ചു. വൈകാതെ തന്നെ ഇത് വൈറലായി. ലക്ഷകണക്കിന് ആളുകളാണ് ഇതിനോടകം തന്നെ വീഡിയോ കണ്ടത്.
എല്ലാവരും ഭീതിപ്പെടുന്ന ഒരു ദുഃസ്വപ്നം യാഥാർഥ്യമായി എന്ന തരത്തിലാണ് ഭൂരിഭാഗം ആളുകളും ഇതിനോട് പ്രതികരിച്ചിരിക്കുന്നത്. അപകടകാരിയല്ലാത്ത റാറ്റ് സ്നേക്ക് ആണിതെന്നാണ് ഒരാൾ പ്രതികരിച്ചിരിക്കുന്നത്..
advertisement
advertisement
ഉപയോഗിക്കാത്ത അവസരങ്ങളിൽ ടോയ്ലറ്റ് സീറ്റ് എപ്പോഴും അടച്ച് തന്നെ വയ്ക്കണമെന്ന മുന്നറിയിപ്പാണ് മറ്റൊരാൾ നൽകുന്നത്.. വീടിനുള്ളിൽ പാമ്പ് എങ്ങനെ കയറിയെന്നു ചിലരെങ്കിലും അതിശയപ്പെടാറുണ്ട്.. ഏതൊക്കെ വഴിയിൽ അവ അകത്തു കയറുമെന്ന് ഇപ്പോൾ മനസിലാകുന്നില്ലേ എന്നും ഇയാൾ ചോദിക്കുന്നു.
advertisement
വേറെയും നിരവധി ആളുകൾ ഭീതിയും ഞെട്ടലും അറിയിച്ച് പ്രതികരിച്ചിട്ടുണ്ട്.
മലയാളം വാർത്തകൾ/ വാർത്ത/Buzz/
Viral Video | ടോയ്ലറ്റ് സീറ്റിനുള്ളിൽ നിന്നും 'അതിഥി' അപ്രതീക്ഷിതമായി തലയുയർത്തി; വീഡിയോ കണ്ട് ഞെട്ടിത്തരിച്ച് നെറ്റിസൺസ്
Next Article
advertisement
കാസർ​ഗോഡ് പ്ലൈവുഡ് ഫാക്ടറിയില്‍ പൊട്ടിത്തെറി; ഒരു മരണം
കാസർ​ഗോഡ് പ്ലൈവുഡ് ഫാക്ടറിയില്‍ പൊട്ടിത്തെറി; ഒരു മരണം
  • കാസർ​ഗോഡ് പ്ലൈവുഡ് ഫാക്ടറിയിൽ പൊട്ടിത്തെറിയിൽ ഒരാൾ മരിച്ചു, നിരവധി പേർക്ക് പരിക്കേറ്റു.

  • അപകടത്തിൽ പരുക്കേറ്റവരെ മംഗലാപുരത്തും കാസർഗോട്ടും ഉള്ള ആശുപത്രികളിലേക്ക് മാറ്റി.

  • ഫാക്ടറിയിൽ 300ലധികം തൊഴിലാളികൾ ജോലി ചെയ്യുന്നതിനിടെയാണ് അപകടം ഉണ്ടായത്.

View All
advertisement