Also Read- കണ്ണൂരിൽ SDPI പ്രവർത്തകന്റെ കൊലപാതകം: പ്രതിഷേധ പ്രകടനത്തിന് നേരെ ബോംബേറ്
ഇതിനിടെ, കൊലപാതകത്തിൽ പ്രതിഷേധിച്ച് ജില്ലയിലെ പടിക്കച്ചാലിൽ നടന്ന പ്രതിഷേധപ്രകടനത്തിനെതിരെ ബോംബേറുണ്ടായി. എസ്.ഡി.പി.ഐയുടെ പ്രതിഷേധ പ്രകടനത്തിനിടെ നടന്ന ബോംബേറിൽ ഒരാൾക്ക് പരിക്കേറ്റതായി പൊലീസ് സ്ഥിരീകരിച്ചു. ആർഎസ്എസ് പ്രവർത്തകരാണ് ബോംബെറിഞ്ഞതെന്ന് എസ്.ഡി.പി.ഐ ആരോപിക്കുന്നു.
Also Read- കണ്ണൂരിൽ എസ് ഡിപിഐ പ്രവർത്തകനെ വെട്ടിക്കൊന്നു
advertisement
2018 ജനുവരിയിൽ എബിവിപി പ്രവർത്തകൻ ശ്യാമപ്രസാദിനെ കൊലപ്പെടുത്തിയ കേസിലെ ഏഴാം പ്രതിയാണ് ഇന്നലെ കണ്ണൂരിൽ കൊല്ലപ്പെട്ട സലാഹുദ്ദീൻ. പ്രതികാരക്കൊലയാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. പ്രതികളെക്കുറിച്ച് സൂചന ലഭിച്ചതായും പൊലീസ് അറിയിച്ചു.
സഹോദരിമാരോടൊപ്പം സലാഹുദ്ദീൻ കാറിൽ പോകവേ ഒരു ബൈക്ക് വന്നു തട്ടി. രണ്ടാളുകൾ നിലത്തുവീണത് കണ്ട് ഡോറ് തുറന്നിറങ്ങിയ സലാഹുദ്ദീനെ സംഘം വളഞ്ഞിട്ട് വെട്ടുകയായിരുന്നു, തലയ്ക്കും കഴുത്തിനുമാണ് മാരകമായി വെട്ടേറ്റത്. ആശുപത്രിയിലേക്കുള്ള വഴിയിൽ വച്ചുതന്നെ സലാഹുദ്ദീൻ മരിച്ചു.
മുപ്പതുകാരനായ സലാഹുദ്ദീന് രണ്ട് മക്കളുണ്ട്. കണ്ണവത്തെ എസ്.ഡി.പി.ഐ പ്രാദേശിക നേതാവായ സലാഹുദ്ദീൻ ശ്യാമപ്രസാദ് കൊലക്കേസിൽ ജാമ്യത്തിൽ കഴിയുകയായിരുന്നു.