നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • crime
  • »
  • Breaking| കണ്ണൂരിൽ എസ് ഡിപിഐ പ്രവർത്തകനെ വെട്ടിക്കൊന്നു

  Breaking| കണ്ണൂരിൽ എസ് ഡിപിഐ പ്രവർത്തകനെ വെട്ടിക്കൊന്നു

  കാറില്‍ വരികയായിരുന്ന സലാഹുദ്ദീനെ ബൈക്കില്‍ പിന്തുടര്‍ന്ന സംഘം കാറില്‍ ഇടിക്കുകയായിരുന്നു. കാറ് നിര്‍ത്തി സലാഹുദ്ദീന്‍ പുറത്തിറങ്ങിയപ്പോഴായിരുന്നു ആക്രമണം. .

  Murder

  Murder

  • Share this:
   കണ്ണൂർ: കണ്ണൂരിൽ എസ് ഡി പിഐ പ്രവർത്തകനെ വെട്ടിക്കൊലപ്പെടുത്തി. കണ്ണവം സ്വദേശി സെയ്ദ് മുഹമ്മദ് സലാഹുദ്ദീന്‍ ആണ് കൊല്ലപ്പെട്ടത്. എ.ബി.വി.പി. പ്രവര്‍ത്തകൻ ശ്യാമപ്രസാദ് വധക്കേസിലെ ഏഴാം പ്രതിയായിരുന്നു സലാഹുദ്ദീന്‍.

   ചൊവ്വാഴ്ച വൈകുന്നേരം നാലുമണിയോടെയാണ് സംഭവം. കണ്ണവത്തിനടുത്ത് കൈച്ചേരി എന്ന സ്ഥലത്തായിരുന്നു സംഭവം നടന്നത്. കാറില്‍ വരികയായിരുന്ന സലാഹുദ്ദീനെ ബൈക്കില്‍ പിന്തുടര്‍ന്ന സംഘം കാറില്‍ ഇടിക്കുകയായിരുന്നു. കാറ് നിര്‍ത്തി സലാഹുദ്ദീന്‍ പുറത്തിറങ്ങിയപ്പോഴായിരുന്നു ആക്രമണം. .

   ഗുരുതരമായി വെട്ടേറ്റ സലാഹുദ്ദീതലശ്ശേരി സഹകരണ ആശുപത്രിയിലെത്തിച്ചുവെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം ജനറല്‍ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.   2018 ജനുവരിയില്‍ കണ്ണവത്തുവെച്ച് എ.ബി.വി.പി. പ്രവര്‍ത്തകന്‍ ശ്യാമപ്രസാദിനെ വെട്ടി കൊലപ്പെടുത്തിയ കേസില്‍ ഏഴാം പ്രതിയാണ് സലാഹുദ്ദീന്‍. കേസില്‍ ജാമ്യത്തിലാണ് സലാഹുദ്ദീൻ. സംഭവത്തിനു പിന്നിൽ ആർഎസ്എസ് ആണെന്നാണ് ആരോപണം.
   Published by:Gowthamy GG
   First published:
   )}