SDPI പ്രവർത്തകർക്ക് എതിരെ പൊലീസ് കള്ളക്കേസ് എടുക്കുകയാണെന്ന് പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യ
Last Updated:
പ്രവർത്തകർക്കും നേതാക്കൾക്കും എതിരായ അന്യായമായ അറസ്റ്റുകളും നടപടികളും പൊലീസ് അവസാനിപ്പിച്ചില്ലെങ്കിൽ പിണറായി സർക്കാർ കനത്ത വില നൽകേണ്ട സാഹചര്യം സംസ്ഥാനത്ത് ഉണ്ടാവുമെന്നും അദ്ദേഹം പറഞ്ഞു. കോഴിക്കോട് നടത്തിയ വാർത്താസമ്മേളനത്തിൽ സെക്രട്ടറി എസ്.നിസാറും പങ്കെടുത്തു.
കോഴിക്കോട്: പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യ സംസ്ഥാന എക്സിക്യുട്ടീവ് കൗൺസിൽ അംഗം സി.എ റഊഫിനെയും എസ്ഡിപിഐ പാലക്കാട് ജില്ലാ പ്രസിഡന്റ് എസ്.പി അമീർ അലിയെയും അന്യായമായി അറസ്റ്റ് ചെയ്ത നടപടിക്കെതിരേ ശക്തമായ പ്രതിഷേധം സംഘടിപ്പിക്കുമെന്ന് പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യ സംസ്ഥാന പ്രസിഡന്റ് സി.പി മുഹമ്മദ് ബഷീർ പറഞ്ഞു.
പാലക്കാട് നോർത്ത് പൊലീസ് സ്റ്റേഷനിൽ രണ്ട് പോപ്പുലർ ഫ്രണ്ട് പ്രവർത്തകരെ എസ്.ഐയുടെ നേതൃത്വത്തിൽ കസ്റ്റഡിയിൽ വച്ച് ക്രൂരമായി മർദ്ദിക്കുകയും വംശീയമായി അധിക്ഷേപിക്കുകയും ചെയ്തിരുന്നു. പൊലീസിന്റെ ഈ മൂന്നാംമുറയ്ക്കെതിരെ ഉയർന്ന പ്രതിഷേധങ്ങളെ അടിച്ചമർത്തുന്നതിന്റെ ഭാഗമായാണ് നേതാക്കളെ അന്യായമായി അറസ്റ്റ് ചെയ്ത് കളളക്കേസ് ചുമത്തിയിരിക്കുന്നത്.
ഇത്തരം അമിതാധികാര പ്രയോഗവും പൊലീസ് രാജും അംഗീകരിക്കാനാവില്ല. ഇതിനെതിരെ സംസ്ഥാനവ്യാപകമായി ശക്തമായ പ്രക്ഷോഭം സംഘടിപ്പിക്കും. പ്രാദേശിക സംഭവത്തിന്റെ പേരിൽ യാതൊരു ബന്ധവും ഇല്ലാത്ത പ്രായപൂർത്തിയാവാത്ത വിദ്യാർഥി അടക്കമുള്ളവർക്കെതിരെയാണ് കസ്റ്റഡിപീഡനം ഉണ്ടായത്. അതിക്രമം നടത്തിയ ഉദ്യോഗസ്ഥനെതിരെ നടപടി സ്വീകരിക്കുന്നതിനു പകരം പൊലീസിലെ ക്രിമിനലുകളെ വെള്ളപൂശാനുളള ശ്രമമാണ് പൊലിസ് ഉദ്യോഗസ്ഥരും സർക്കാരും ചെയ്യുന്നത്.
advertisement
You may also like:ജോസ് കെ.മാണി ഇടത്തേക്ക്; നിയമസഭയിലേക്ക് ഏതൊക്കെ സീറ്റിൽ മത്സരിക്കും [NEWS]തെരഞ്ഞെടുപ്പ് കമ്മീഷൻ ഉത്തരവിനെതിരെ പിജെ ജോസഫ് ഹൈക്കോടതിയിൽ [NEWS] കുടിച്ച് കുടിച്ച് കടംകയറി വീട് വിൽക്കുന്നവരറിയാൻ; പിറന്നാൾ സമ്മാനമായി കിട്ടിയ വിസ്കി വിറ്റ് കിട്ടിയത് ഒരു വീട്
advertisement
[NEWS]
അതിനായി കസ്റ്റഡിയിലുള്ള ആളെ ഭീഷണിപ്പെടുത്തി വീഡിയോ ചെയ്യിക്കുന്നത് ഉൾപ്പെടെയുള്ള തരംതാണ രീതികൾ പൊലീസ് പയറ്റുകയാണ്. ഇത് ദൂരവ്യാപകമായ പ്രത്യാഘാതം ഉണ്ടാക്കും. ഉത്തരേന്ത്യയിലെ സംഘപരിവാർ മാതൃക കേരളത്തിൽ നടപ്പിലാക്കാമെന്നത് പൊലീസിന്റെ വ്യാമോഹം മാത്രമാണ്.
സാമൂഹ്യരാഷ്ട്രീയ പ്രവർത്തകർ ഇത് ചെറുക്കാൻ മുന്നോട്ടുവരണം. പകപോക്കൽ നടപടിയിലൂടെ ഒരു ജനകീയ മുന്നേറ്റത്തിന് വിഘാതം സൃഷ്ടിക്കാനാവില്ല. സാമൂഹികമാധ്യമങ്ങളിൽ വർഗീയ വിദ്വേഷം പ്രചരിപ്പിക്കുന്ന സംഘപരിവാർ സഹയാത്രികർക്കെതിരെ പരാതികളുണ്ടായിട്ടും യാതൊരു നടപടിയുമെടുക്കാത്ത പൊലീസാണ് തങ്ങളുടെ ഭാഗത്തുനിന്നുണ്ടായ നിയമവിരുദ്ധ പ്രവർത്തനങ്ങളെ സോഷ്യൽമീഡിയയിൽ വിമർശിക്കുന്നവർക്കെതിരെ അമിതാവേശം കാണിക്കുന്നത്. ഇതു തികഞ്ഞ വിവേചനമാണ്.
advertisement
പൊലീസിലെ വർഗീയവൽക്കരണത്തിന്റെ ഫലമാണ് ഈ മുസ്ലിംവേട്ട. പൊലീസിന്റെ അതിക്രമങ്ങൾ സംസ്ഥാനത്ത് വർധിച്ചു വരുന്നതായാണ് മനസ്സിലാകുന്നത്. വയനാട്ടിലെ തലപ്പുഴ പൊലീസ് സ്റ്റേഷനിലും സിഐയുടെ നേതൃത്വത്തിൽ ക്രൂരമായ കസ്റ്റഡിമർദ്ദനങ്ങളാണ് ഉണ്ടായത്. മാസ്ക് മൂക്കിന് താഴെ ആയിപ്പോയതിന്റെ പേരിലായിരുന്നു പൊലീസ് ഉദ്യോഗസ്ഥരുടെ ക്രൂരത. ലോക്ക്ഡൗണിന്റെ മറവിൽ പൊലീസിനെ കയറൂരി വിടുന്നത് ദൂരവ്യാപക പ്രത്യാഘാതങ്ങൾ സൃഷ്ടിക്കും.
ആഭ്യന്തരവകുപ്പ് കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രിയുടെ മൗനാനുവാദത്തോടെയാണ് പൊലീസ് രാജ് നടക്കുന്നതെന്ന് ആവർത്തിക്കുന്ന കസ്റ്റഡിപീഡനങ്ങളും പൊലീസ് അതിക്രമങ്ങളും തെളിയിക്കുന്നു. സ്വർണക്കള്ളക്കടത്ത് കേസ്, ലൈഫ് മിഷൻ അഴിമതി, പ്രളയ ഫണ്ട് തട്ടിപ്പ് ഉൾപ്പെടെ സർക്കാരിനെതിരായ വികാരം വഴിതിരിച്ചു വിടാനാണോ പൊലീസ് ഉദ്യോഗസ്ഥരെ കൊണ്ട് ഇത്തരം അതിക്രമങ്ങൾ ചെയ്യിക്കുന്നതെന്നും സംശയിക്കേണ്ടിയിരിക്കുന്നു.
advertisement
പ്രവർത്തകർക്കും നേതാക്കൾക്കും എതിരായ അന്യായമായ അറസ്റ്റുകളും നടപടികളും പൊലീസ് അവസാനിപ്പിച്ചില്ലെങ്കിൽ പിണറായി സർക്കാർ കനത്ത വില നൽകേണ്ട സാഹചര്യം സംസ്ഥാനത്ത് ഉണ്ടാവുമെന്നും അദ്ദേഹം പറഞ്ഞു. കോഴിക്കോട് നടത്തിയ വാർത്താസമ്മേളനത്തിൽ സെക്രട്ടറി എസ്.നിസാറും പങ്കെടുത്തു.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
September 08, 2020 3:49 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
SDPI പ്രവർത്തകർക്ക് എതിരെ പൊലീസ് കള്ളക്കേസ് എടുക്കുകയാണെന്ന് പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യ