ഒമിക്രോൺ പകർച്ചാ നിരക്കിനെ അടിസ്ഥാനപ്പെടുത്തി പ്രൊഫസർ ശിവ അത്രേയ, പ്രൊഫസർ രാജേഷ് സുന്ദരേശൻ എന്നിവരുടെ നേതൃത്വത്തിലാണ് പഠനം നടത്തിയത്.
ഇന്ത്യയിൽ കോവിഡ് മൂന്നാം തരംഗം രൂക്ഷമാകുക ജനുവരിയിലെ അവസാന ആഴ്ച്ചയായിരിക്കുമെന്നും ഫെബ്രുവരി ആദ്യ ആഴ്ച്ചയിൽ അതിന്റെ സ്വാധീനമുണ്ടാകുമെന്നുമാണ് പഠനത്തിൽ പറയുന്നത്. ഓരോ സംസ്ഥാനങ്ങളിലും ഇത് വ്യത്യാസപ്പെട്ടിരിക്കും. വിവിധ സംസ്ഥാനങ്ങളിൽ മൂന്നാം തരംഗം രൂക്ഷമാകുക ജനുവരി പകുതി മുതൽ ഫെബ്രുവരി പകുതി വരെ ആയിരിക്കും.
Also Read-Accident| കണ്ണൂരിൽ നിർത്തിയ ബസിൽ കാറിടിച്ചു; പുറത്തുനിന്ന കണ്ടക്ടർക്ക് ദാരുണാന്ത്യം
advertisement
ഡൽഹിയിൽ ജനുവരി പകുതിയോ മൂന്നാം ആഴ്‌ചയോ ആകാം മൂന്നാം തരംഗം രൂക്ഷമാകുക. തമിഴ്‌നാട്ടിൽ ഇത് ജനുവരി അവസാന വാരത്തിലോ ഫെബ്രുവരി ആദ്യ വാരത്തിലോ ആയിരിക്കും. ഓരോ സംസ്ഥനത്തും രോഗബാധിതരുടെ ശതമാനത്തെ ആശ്രയിച്ചായിരിക്കും ഇത്.
നസംഖ്യയുടെ 30%, 60% അല്ലെങ്കിൽ 100% ആളുകൾക്ക് രോഗം വരാനുള്ള സാധ്യതയുണ്ടെന്നാണ് പഠനം പറയുന്നത്. മുൻകാല അണുബാധയും വാക്‌സിനേഷനും അടക്കമുള്ളവ പരിശോധിച്ചാണ് പഠനം നടത്തിയത്. ഇന്ത്യയിൽ പ്രതിദിന കേസുകൾ ഏകദേശം 3 ലക്ഷം, 6 ലക്ഷം അല്ലെങ്കിൽ 10 ലക്ഷം വരെ ആകാം.
Also Read-സംസ്ഥാനത്ത് 4649 പേര്‍ക്ക് കോവിഡ്-19; രോഗമുക്തി നേടിയവര്‍ 2180
ഡിസംബർ അവസാനത്തോടെയാണ് ഇന്ത്യയിൽ കോവിഡ് കേസുകൾ വീണ്ടും വർധിക്കാൻ തുടങ്ങിയത്. കോവിഡിന്റെ പുതിയ തരംഗമായി ഇതിനെ സർക്കാർ ഇതുവരെ വിശേഷിപ്പിച്ചിട്ടില്ല.
കഴിഞ്ഞ ഇരുപത്തിനാല് മണിക്കൂറിനിടയിൽ ഒരു ലക്ഷത്തി പതിനേഴായിരത്തി ഒരു നൂറു പേർക്കാണ് ഒറ്റദിവസം കൊണ്ട് രോഗം സ്ഥിരീകരിച്ചത്. ഏഴുമാസത്തിനിടയിലെ ഏറ്റവും ഉയർന്ന പ്രതിദിന നിരക്കാണിത്. ഒമിക്രോൺ കേസുകൾ മാത്രം മൂവായിരം കടന്നു. 3007 പേർക്കാണ് ഇതുവരെ ഇന്ത്യയിൽ ഒമിക്രോൺ സ്ഥിരീകരിച്ചത്.