Accident| കണ്ണൂരിൽ നിർത്തിയ ബസിൽ കാറിടിച്ചു; പുറത്തുനിന്ന കണ്ടക്ടർക്ക് ദാരുണാന്ത്യം

Last Updated:

നിർത്തിയിട്ട ബസ്സിലും സമീപത്തുള്ള വൈദ്യുതി തൂണിലുമായാണ് കാർ ഇടിച്ചുകയറിയത്. ഈ സമയം ബസിന്റെ പുറക് വശത്തെ ടയറിന് സമീപം നിൽക്കുകയായിരുന്ന കണ്ടക്ടർ കാറിനും ബസ്സിനും ഇടയിൽ പെട്ടാണ് മരിച്ചത്.

കണ്ണൂർ: ചായകുടിക്കാൻ വഴിയരികിൽ നിർത്തിയിട്ട ബസിൽ‌ നിയന്ത്രണം വിട്ടുവന്ന കാർ ഇടിച്ചുകയറി. അപകടത്തിൽ ബസ് കണ്ടക്ടർ  (Bus Conductor) മരിച്ചു. ഉളിയിൽ ടൗണിനും കുന്നിൻകീഴിനുമിടയിൽ ഗവ. ആയുർവേദ ഡിസ്പെൻസറിക്ക് സമീപമാണ് അപകടം. ബെംഗളൂരുവിൽ നിന്നും തലശ്ശേരി വഴി കണ്ണൂരിലേക്ക് വരികയായിരുന്ന കർണാടക ആർ ടി സി ബസ്സിലെ കണ്ടക്ടർ കർണാടക സ്വദേശി പി ​പ്രകാശാണ് മരിച്ചത്.
പരിക്കേറ്റ കാർ ഡ്രൈവർ മാഹി സ്വദേശി മുഹമ്മദിനെ തലശ്ശേരിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പുലർച്ചെ നാലുമണിയോടെയായിരുന്നു അപകടം. ബംഗളൂരുവിൽ നിന്നും വരുന്ന ബസ് ഉളിയിൽ ടൗണിന് സമീപത്തുള്ള ഹോട്ടൽ പരിസരത്ത് ചായ കുടിക്കാൻ നിർത്തിയതായിരുന്നു. ബസ്സിൽ നിന്നും ആദ്യം പുറത്തിറങ്ങിയ കണ്ടക്ടറെ നിയന്ത്രണം വിട്ടെത്തിയ കാർ ഇടിക്കുകയായിരുന്നു.
ഇരിട്ടി ഭാഗത്തു നിന്നും മട്ടന്നൂർ ഭാഗത്തേക്ക് വരികയായിരുന്നു കാർ. നിർത്തിയിട്ട ബസ്സിലും സമീപത്തുള്ള വൈദ്യുതി തൂണിലുമായാണ് കാർ ഇടിച്ചുകയറിയത്. ഈ സമയം ബസിന്റെ പുറക് വശത്തെ ടയറിന് സമീപം നിൽക്കുകയായിരുന്ന കണ്ടക്ടർ കാറിനും ബസ്സിനും ഇടയിൽ പെട്ടാണ് മരിച്ചത്.
advertisement
ഇടിയുടെ ആഘാതത്തിൽ കാറി​ന്‍റെ മുൻഭാഗം പൂർണമായും തകർന്നു. കാർ ഡ്രൈവർ ഉറങ്ങിപ്പോയതാവാം അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം. ഉടൻതന്നെ പരിക്കേറ്റവരെ നാട്ടുകാരും ബസ്സിൽ ഉള്ളവരും ചേർന്ന് ആശുപത്രിയിൽ എത്തിച്ചെങ്കിലും കണ്ടക്ടറുടെ ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല.
വിവരമറിഞ്ഞ് മട്ടന്നൂരിൽ നിന്നുള്ള പൊലീസും സ്ഥലത്തെത്തി. യാത്രക്കാരെ മറ്റു ബസുകളിൽ കയറ്റിവിട്ടു. ബെംഗളുരു ഡിപ്പോയിലേതാണ് ബസ്.
മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി 17 ദിവസം പ്രായമുള്ള കുഞ്ഞ് മരിച്ചു
മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി 17 ദിവസം പ്രായമുള്ള കുഞ്ഞ് മരിച്ചു (Child Death). തിരുവനന്തപുരം (Thiruvananthapuram) ജില്ലയിലെ വെള്ളനാടാണ് ദാരുണ സംഭവം ഉണ്ടായത്. വെള്ളനാട് മുണ്ടേല പ്രവീണ്‍ ഭവനില്‍ നിന്ന്​ മലയിന്‍കീഴ് ഗോവിന്ദമംഗലത്ത് വാടകക്ക്​ താമസിക്കുന്ന മുഹമ്മദ്​ റിയാസ്​-​​ പ്രിയങ്ക ദമ്പതികളുടെ മകള്‍ റംസിയയാണ് മരിച്ചത്.
advertisement
ബുധനാഴ്ച രാവിലെ പത്ത് മണിയോടെയാണ്​ പാല്‍ കുടിക്കുന്നതിനിടെ തൊണ്ടയില്‍ കുടുങ്ങിയത്​. ശ്വാസതടസം അനുഭവപ്പെട്ട കുഞ്ഞിനെ നെയ്യാറ്റിന്‍കര സർക്കാർ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയിൽ പോസ്റ്റുമോർട്ടം നടത്തിയ ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകി. സംഭവത്തിൽ നരുവാമൂട് പൊലീസ് കേസെടുത്തു.
മലയാളം വാർത്തകൾ/ വാർത്ത/Kerala/
Accident| കണ്ണൂരിൽ നിർത്തിയ ബസിൽ കാറിടിച്ചു; പുറത്തുനിന്ന കണ്ടക്ടർക്ക് ദാരുണാന്ത്യം
Next Article
advertisement
അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് ചിറയിൻകീഴ് സ്വദേശിനി മരിച്ചു; ഈ വർഷം ഇതുവരെ മരിച്ചത് 31 പേർ
അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് ചിറയിൻകീഴ് സ്വദേശിനി മരിച്ചു; ഈ വർഷം ഇതുവരെ മരിച്ചത് 31 പേർ
  • ചിറയിൻകീഴ് സ്വദേശിനി വസന്ത (77) അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് മരണമടഞ്ഞു.

  • ഈ വർഷം അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് സംസ്ഥാനത്ത് 31 പേർ മരണമടഞ്ഞു.

  • വസന്ത ചികിത്സയിലായിരുന്ന തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ മരണമടഞ്ഞു.

View All
advertisement