ഇതിനിടെ അടൂര്‍ എംഎല്‍എ ചിറ്റയം ഗോപകുമാറിനും കുടുംബാംഗങ്ങള്‍ക്കും കോവിഡ് സ്ഥിരീകരിച്ചു. ഗോപകുമാറിന്റെ ഭാര്യക്കും രണ്ട് മക്കള്‍ക്കും കൂടാതെ എംഎല്‍എയുടെ പിഎക്കും ഡ്രൈവര്‍ക്കും കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.
രോഗ വ്യാപന നിരക്കിൽ ഇന്നും തിരുവനന്തപുരം ജില്ല തന്നെയാണ് മുന്നിൽ . ഇന്ന് മാത്രം തലസ്ഥാനത്ത് 824 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇന്നലെ മാത്രം 2016 പേർ നിരീക്ഷണത്തിൽ ആയിട്ടുണ്ട്. കൊല്ലത്തെ കോവിഡ് രോഗി കൊവിഡിനെ അതിജീവിച്ചത് വലിയ കാര്യമാണ്. ശാസ്താംകോട്ട സ്വദേശി ടൈറ്റസ് ആണ് ജീവിതത്തിലേക്ക് വെന്‍റിലേറ്ററിൽ നിന്ന് തിരിച്ചെത്തിയത്. ജുലൈ ആറിനാണ് കൊവിഡ് പോസ്റ്റീവായത്. ജീവൻ രക്ഷാമരുന്നുകൾ ഉയര്‍ന്ന ഡോസിൽ നൽകേണ്ടി വന്നു.
advertisement
മുപ്പത് തവണ ഡയാലിസിസ് നടത്തി. രണ്ട് തവണ പ്ലാസ്മ. 12 ന് കൊവിഡ് നെഗറ്റീവായി. എന്നാൽ ഓഗസ്റ്റ് 16 വരെ വെന്‍റിലേറ്ററിലായിരുന്നു. ഫിസിയോ തെറാപ്പിയിലൂടെയാണ് സംസാരശേഷി വീണ്ടെടുത്തത്. ആരോഗ്യ പ്രവര്‍ത്തകരുടെ 70 ദിവസത്തിലധികം നീണ്ട പ്രയത്നത്തിന്‍റെ ഫലമായാണ് അദ്ദേഹത്തിന് നീണ്ട കാലത്തിന് ശേഷം ആശുപത്രി വിടാനായതെന്നും മുഖ്യമന്ത്രി പറഞ്ഞു.