കൊല്ലം: കോവിഡുമായി 75 ദിവസം പോരാടി മത്സ്യ വ്യാപാരിയുടെ തിരിച്ചുവരവ്. ജൂലൈ ഏഴിനാണ് ശാസ്താംകോട്ട ആഞ്ഞിലിമൂട് മാർക്കറ്റിലെ മത്സ്യ വ്യാപാരിയായ ടൈറ്റസിന് കോവിഡ് സ്ഥിരീകരിക്കുന്നത്. പിന്നാലെ പാരിപ്പള്ളി മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അവിടെനിന്നും ഐസിയുവിലേക്കും വെൻ്റിലേറ്ററിക്കും മാറ്റി.
Also Read- 24 മണിക്കൂറിനിടെ റിപ്പോർട്ട് ചെയ്യപ്പെട്ടത് 1247 മരണം; രാജ്യത്ത് കോവിഡ് മരണസംഖ്യ 85000 കടന്നു
43 ദിവസമാണ് ടൈറ്റസ് വെൻറിലേറ്ററിൽ തുടർന്നത്. അതിൽ 20 ദിവസം കോമ അവസ്ഥയിലും. വിവിധ വകുപ്പുകളുടെ മേധാവികളും ഡോക്ടർമാരും ചേർന്ന് നിരന്തരം ആരോഗ്യ പുരോഗതി നിരീക്ഷിച്ചു. പതിനായിരത്തിലധികം രൂപ വിലയുള്ള ജീവൻരക്ഷാ മരുന്നുകളുടെ നിരവധി ഡോസുകൾ നൽകി. രണ്ടുതവണ പ്ലാസ്മ തെറാപ്പി ചികിത്സയും നടത്തി.
Also Read- മന്ത്രി ഇ പി ജയരാജനും ഭാര്യയും കോവിഡ് നെഗറ്റീവായി; ഇരുവരും ആശുപത്രി വിട്ടു
കോവിഡ് ബാധയെ തുടർന്ന് ആന്തരികാവയവങ്ങൾ പലതും പ്രവർത്തന ക്ഷമത നഷ്ടപ്പെടുകയും കിഡ്നി സംബന്ധമായ അസുഖങ്ങൾ ഉണ്ടാവുകയും ചെയ്തതോടെ പ്രതീക്ഷ മങ്ങിയിരുന്നു. മുപ്പതോളം തവണ വെൻറിലേറ്ററിൽ വെച്ച് തന്നെ ഡയാലിസിസ് ചെയ്തു. നിരന്തരമായി ഡയാലിസിസ് നടത്തേണ്ടിയിരുന്നതിനാൽ ആറു ലക്ഷം രൂപ ചിലവിൽ ഐസിയുവിൽ തന്നെ ഡയാലിസിസ് മെഷീനുകൾ സ്ഥാപിച്ചു.
75 ദിവസത്തിന് ശേഷം ചിട്ടയോടെയുള്ള ചികിത്സയുടെയും നിരീക്ഷണത്തിൻ്റേയും ഫലമായി ഒടുവിൽ കൊവിഡ് നെഗറ്റിവ് . പിന്നാലെ ജീവിതത്തിലേക്കുള്ള മടങ്ങിവരവും. പാരിപ്പള്ളി മെഡിക്കൽ കോളേജ് ആശുപത്രിയിലെ ഓരോ ജീവനക്കാർക്കും നന്ദി പറഞ്ഞ് ടൈറ്റസ് തിരികെ മടങ്ങി. ഏകദേശം 32 ലക്ഷം രൂപയാണ് ടൈറ്റസിന്റെ ചികിത്സയ്ക്കായി സർക്കാർ ചെലവിട്ടത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Covid 19, Kollam, Parippally