TRENDING:

Covid 19 | ഉറവിടം കണ്ടെത്താനാകാത്ത മൂന്നാം കോവിഡ് മരണം; അതീവജാഗ്രതയിൽ തലസ്ഥാനം

Last Updated:

കാട്ടാക്കടയിൽ ആശ വർക്കർക്കും കോവിഡ് സ്ഥിരീകരിച്ചു.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
തിരുവനന്തപുരം: കോവിഡ് ബാധിച്ച് തിരുവനന്തപുരത്ത് മരിച്ച മൂന്നാമത്തെയാൾക്കും രോഗം ബാധിച്ചത് എവിടെ നിന്നാണെന്നു കണ്ടെത്താനായില്ല. വെള്ളിയാഴ്ച മരിച്ച വഞ്ചിയൂർ സ്വദേശിക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇയാളുടെ സമ്പർക്ക പട്ടിക കണ്ടെത്താനുള്ള ശ്രമിത്തിലാണ് ആരോഗ്യവകുപ്പ്.ഇതിനിടെ മരിച്ചയാളുടെ സ്രവം പരിശോധിക്കാൻ വൈകിയെന്ന ആരോപണവും ഉയർന്നിട്ടുണ്ട്.
advertisement

പോത്തകോട് സ്വദേശിയായ അബ്ദുൽ അസീസ്, വൈദികൻ കെജി വർഗ്ഗീസ്, വഞ്ചിയൂർ സ്വദേശി രമേശ് എന്നിവരാണ് തിരുവനന്തപുരം ജില്ലയിൽ കോവിഡ് ബാധിച്ച് മരിച്ചത്. വഞ്ചിയൂർ സ്വദേശിയായ രമേശ് കഴിഞ്ഞ വെള്ളിയാഴ്ചയാണ് മരിച്ചത്.

TRENDING:Expats Return: കേരളം ആവശ്യപ്പെട്ടു; ചാര്‍ട്ടേഡ് വിമാനങ്ങളില്‍ കോവിഡ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കി സൗദി ഇന്ത്യൻ എംബസി [NEWS]WhatsApp | ഒരേ സമയം നാല് ഫോണിൽ വരെ കാണാം; പുതിയ ഫീച്ചറുമായി വാട്സ്ആപ്പ് [NEWS]KSEB Bill | അധിക വൈദ്യുതി ബില്‍; കെഎസ്ഇബിയോട് ഹൈക്കോടതി റിപ്പോർട്ട് തേടി [NEWS] ശ്വാസകോശ രേഗത്തെ തുടർന്ന് രമേശ് കഴിഞ്ഞ മാസം 23 മുതൽ 28 വരെ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ആ സമയത്ത്  ആശുപത്രിയിൽ എത്തിയവരെ കണ്ടെത്താനും ശ്രമം ആരംഭിച്ചിട്ടുണ്ട്. രോഗം ഗുരുതരമായതിനെ തുടർന്ന് ഇദ്ദേഹത്തെ ഈ മാസം 10 മുതൽ 11 വരെ മെഡിക്കൽ കോളജ് ആശുപത്രിയിലെ അത്യാഹിത വാർഡിലായിരുന്നു.

advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

കാട്ടാക്കടയിൽ ആശ വർക്കർക്കും കോവിഡ് സ്ഥിരീകരിച്ചു. ഇവർക്കും രോഗംബാധിച്ചതിന്റെ ഉറവിടം വ്യക്തമല്ല. ആശവർക്കറുടെ റൂട്ട് മാപ്പ് പുറത്തുവിട്ടിട്ടുണ്ട്. ഇവരുമായി സമ്പർക്കത്തിലേർപ്പെട്ട 500 പേരുടെ പ്രാഥമിക പട്ടികയും ആരോഗ്യവകുപ്പ് തയാറാക്കി.

മലയാളം വാർത്തകൾ/ വാർത്ത/Corona/
Covid 19 | ഉറവിടം കണ്ടെത്താനാകാത്ത മൂന്നാം കോവിഡ് മരണം; അതീവജാഗ്രതയിൽ തലസ്ഥാനം
Open in App
Home
Video
Impact Shorts
Web Stories