2020 ലെ ഏറ്റവും വലിയ ഫീച്ചറുമായി വാട്സ്ആപ്പ് എത്തുന്നു. ഒരേസമയം ചാറ്റ് അക്കൗണ്ട് നാല് ഡിവൈസുകളിൽ വരെ ഉപയോഗിക്കാവുന്ന സവിശേഷതയാണ് വാട്സ്ആപ്പ് അവതരിപ്പിക്കുന്നത്.
നിലവിൽ ഒരേ സമയം മൊബൈലിലും ഡെസ്ക്ടോപ്പിലും ഉപയോഗിക്കാവുന്നതാണ് വാട്സ്ആപ്പ്. ഇതുകൂടാതെയാണ് പുതിയ ഫീച്ചർ. പുതിയ കാലത്ത് രണ്ടിൽ കൂടുതൽ ഫോൺ ഉപയോഗിക്കുന്നവരാണ് പല ഉപഭോക്താക്കളും. ഇതിനാലാണ് വാട്സ്ആപ്പിന്റെ പുതിയ ഫീച്ചർ പ്രത്യേകതയുള്ളതാകുന്നതും.
പുതിയ ഫീച്ചറിൽ ഒരേ നമ്പർ ഉപയോഗിച്ച് തന്നെ കൂടുതൽ മൊബൈലുകളിൽ വാട്സ്ആപ്പ് ഉപയോഗിക്കാനാകും.
കൂടാതെ, ഡാർക് മോഡ് വേർഷൻ പൊടിതട്ടിയെടുക്കാനും വാട്സ്ആപ്പ് പദ്ധിതിയിടുന്നുണ്ട്.
Published by:Naseeba TC
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.